വിവിധ സാമ്പ്ത്തിക ഡാറ്റയ്ക്ക് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതിന് പിന്നാലെ ആഭ്യന്തര സൂചികകൾ രണ്ട് ദിവസത്തെ നേട്ടം കൈവിട്ടു. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 21,037.90 ല്‍ പുതിയ ഉയരം കുറിച്ച നിഫ്റ്റിക്ക് നേട്ടം നിലനിര്‍ത്താനായില്ല. 91 പോയിന്റ് നഷ്ടത്തോടെ 20,96.40 ലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 378 പോയിന്റ് ഇടിഞ്ഞ് 69,511.03 ലും ക്ലോസ് ചെയ്തു. രണ്ടാം പകുതിയിലെ ലാഭമെടുപ്പാണ് വിപണിയെ നഷ്ടത്തിലേക്ക് തള്ളിയിട്ടത്.
ബിപിസിഎൽ, അപ്പോളോ ഹോസ്പിറ്റൽസ്, മാരുതി സുസുക്കി, സൺ ഫാർമ, ഐഷർ മോട്ടോഴ്‌സ് എന്നിവ നിഫ്റ്റിയിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു. എച്ച്‌ഡിഎഫ്‌സി ലൈഫ്, അൾട്രാടെക് സിമന്റ്, ബജാജ് ഓട്ടോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ആക്‌സിസ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. മെറ്റൽ ഒഴികെ എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു.
ക്യാപിറ്റൽ ഗുഡ്സ്, ഓയിൽ ആൻഡ് ഗ്യാസ്, പവർ, റിയൽറ്റി എന്നിവ 1 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനവും സ്മോൾകാപ് സൂചിക 0.2 ശതമാനവും ഇടിഞ്ഞു.

ശ്രദ്ധേയമായ ഓഹരികൾ
ഐആർഇഡിഎ ലിസ്റ്റ് ചെയ്ത് 10 ദിവസത്തിനുള്ളിൽ ഐപിഒ വിലയിൽ നിന്ന് മൂന്ന് മടങ്ങ് നേട്ടമുണ്ടാക്കി. ഓഹരി ചൊവ്വാഴ്ച 20 ശതമാനം ഉയർന്ന അപ്പർസർക്യൂട്ട് പരിധിയായ 102 രൂപയിലെത്തി. ബ്ലോക്ക് ഡീൽ നടന്ന മാൻകൈൻഡ് ഫാർമ ഏകദേശം 4 ശതമാനം ഇടിഞ്ഞു
എച്ച്‌ഡിഎഫ്‌സി ലൈഫ് 5 ശതമാനത്തിലധികം ഉയർന്നു. രണ്ടാം പാദഫലത്തിന് പിന്നാലെ സ്‌പൈസ്‌ജെറ്റ് 5 ശതമാനം ഇടിഞ്ഞു.
അലംബിക്, ബിഎൽഎസ് ഇന്റർനാഷണൽ, സെഞ്ച്വറി പ്ലൈബോർഡ്, ഇക്വിറ്റാസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഹൈഡൽബർഗ് സിമന്റ്, ഹഡ്‌കോ, ഇൻഫിബീം അവന്യൂ, ഐനോക്‌സ് ഗ്രീൻ, ജിൻഡാൽ സ്റ്റീൽ, ജമ്മു ആൻഡ് കാശ്മീർ ബാങ്ക്, കെപിഐ ഗ്രീൻ, മിഷ്‌ടാൻ ഫുഡ്‌സ് എന്നിങ്ങനെ 400 ഓളം ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
ഇടിവിന് കാരണം
മുന്‍നിര ഓഹരികളില്‍ നിക്ഷേപകര്‍ ലാഭമെടുത്തതും വരാനിരിക്കുന്ന ആഗോള ആഭ്യന്തര ഡാറ്റയ്ക്ക് മുന്നോടിയായി നിക്ഷേപകരുടെ ജാഗ്രതയുമാണ് ചൊവ്വാഴ്ച വിപണിയെ നഷ്ടത്തിലേക്ക് തള്ളിയിട്ടത്. നംവബര്‍ മാസത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ ചൊവ്വാഴ്ച പുറത്തു വരും.
പച്ചക്കറി വില വര്‍ധനവിന്റെ സ്വാധീനത്തില്‍ നംവബറിലെ റീട്ടെയില്‍ പണപ്പെരുപ്പം 6 ശതമാനമായി ഉയരാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറില്‍ 4.87 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ പ്രിന്റ്, അമേരിക്കയിലെ പണപ്പെരുപ്പ ഡാറ്റ, ഫെഡറല്‍ റിസര്‍വ് യോഗ തീരുമാനം എന്നിവയ്ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
