ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് മുന്നേറ്റമുണ്ടായ വർഷമാണ് 2023. വർഷത്തിന്റെ തുടക്കത്തിൽ മിഡ്‌കാപ്, സ്‌മോൾകാപ് ഓഹരികളിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായി. കാത്തിരുന്ന നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേണാണ് പല ഓഹരികളും നൽകിയത്. ഈയിടെയായി കാണുന്ന മറ്റൊരു മുന്നേറ്റം ഡിവിഡന്റ് ഓഹരികളിലാണ്.
നിക്ഷേപ താൽപര്യം വർധിച്ചതോടെ ശക്തമായ വാങ്ങലിന്റെ ഭാഗമായി പല ഓഹരികളും സ്ഥിരമായി 52 ആഴ്ചയിലെ ഉയരത്തിലെത്തുകയാണ്, നവംബർ മാസത്തിൽ ഡിവിഡന്റ് ഓഹരികളുടെ സൂചിക റിട്ടേണിന്റെ കാര്യത്തിൽ നിഫ്റ്റിയെ മറികടക്കികയും ചെയ്തു. ലാഭവിഹിതത്തിനൊപ്പം ഓഹരി വിലയിലുള്ള മുന്നേറ്റം വഴിയും ഈ ഓഹരികൾ നിക്ഷേപകരെ സമ്പന്നരാക്കി.

നിഫ്റ്റിയെ മറികടന്ന നേട്ടം
കഴിഞ്ഞ രണ്ടാഴ്ചയായി ലാർജ്കാപ് ഡിവിഡന്റ് ഓഹരികൾ ഒരു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയാണ്. നിഫ്റ്റി ഡിവിഡന്റ് ഓപ്പർച്യുണിറ്റീസ് 50 സൂചിക റെക്കോർഡ് പ്രകടനവും ഇതിനോടൊപ്പം നടത്തി. മറുവശത്ത് നിഫ്റ്റിയിൽ ചാഞ്ചാട്ടം കണ്ടു. ഡിവിഡന്റ് സൂചികയുടെ ഒരു മാസത്തെ നേട്ടം ഏകദേശം 10 ശതമാനമാണ്. നിഫ്റ്റി ഈ സമയം ഉയർന്നത് 6.37 ശതമാനം മാത്രമാണ്.
നിഫ്റ്റി ഡിവിഡന്റ് ഓപ്പർച്യുണിറ്റീസ് 50 സൂചികയുടെ വാർഷിക നേട്ടം നിഫ്റ്റിയേക്കാൾ ഇരട്ട അക്കമാണ്. 1 വർഷത്തിനിടെ നിഫ്റ്റി ഡിവിഡന്റ് ഓപ്പർച്യുണിറ്റീസ് 50 സൂചിക 27 ശതമാനം മുന്നേറി. നിഫ്റ്റിയുടെ 1 വർഷത്തെ റിട്ടേൺ 7.74 ശതമാനമാണ്.
1 വർഷത്തെ ഉയരത്തിൽ
കഴിഞ്ഞ ദിവസങ്ങളിൽ 52 ആഴ്ചയിലെ ഉയരത്തിലെത്തിയ ഓഹരികളും അവയുടെ ഡിവിഡന്റ് യീൽഡും നോക്കാം.
പിഎഫ്സി
വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് പവർ ഫിനാൻസ് കോർപ്പറേഷൻ. പവർ പ്രൊജക്ടുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കമ്പനിയാണിത്. വെള്ളിയാഴ്ച ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 167 രൂപയിലെത്തി. 12 മാസത്തിനിടെ 12.50 രൂപ ലാഭവിഹിതം നൽകിയ ഓഹരിക്ക് 3.42 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
ഗെയിൽ (ഇന്ത്യ)
പ്രകൃതി വാതക കമ്പനിയായ ഗെയിൽ ഇന്ത്യ വെള്ളിയാഴ്ച വ്യാപരത്തിനിടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 137.35 രൂപയിലെത്തി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഗെയിൽ ഓഹരി ഉടമകൾക്ക് 4 രൂപ ലാഭവിഹിതം നൽകി. 2.94 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
ആർഇസി
പവർ ഫിനാൻസ് കോർപ്പറേഷന് കീഴിലുള്ള റൂറൽ ഇലക്രിഫിക്കേഷൻ കോർപ്പറേഷൻ വെള്ളിയാഴ്ച 382.70 രൂപയിലെത്തി 52 ആഴ്ചയിലെ പുതിയ ഉയരം കുറിച്ചു. 12 മാസത്തിനിടെ 14 രൂപ ലാഭവിഹിതം നൽകിയ ഓഹരിക്ക് 3.77 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
കോൾഗേറ്റ് പാൽമൊലീവ്
കോൾഗേറ്റ് പാൽമൊലീവ് ഓഹരികൾ വെള്ളിയാഴ്ച 2,289 രൂപ തൊട്ട് 52 ആഴ്ചയിലെ പുതിയ ഉയർന്ന നിലവാരം കുറിച്ചു. 12 മാസത്തിനിടെ 43 രൂപ ലാഭവിഹിതം നൽകിയ ഓഹരി 1.89 ശതമാനം ഡിവിഡന്റ് യീൽഡ് പുലർത്തുന്നുണ്ട്.
എൻഎച്ച്പിസി
പൊതുമേഖല ഓഹരിയായ എൻഎച്ച്പിസി വെള്ളിയാഴ്ച 52 ആഴ്ചയിലെ ഉയരത്തിലെത്തി. 57.65 രൂപയാണ് പുതിയ ഉയരം. 12 മാസത്തിനിടെ 1.85 രൂപ ലാഭവിഹിതം നൽകിയ ഓഹരിക്ക് 3.28 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്
എല്‍ഐസിയുടെ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 503 രൂപയാണ്,. 2023 ല്‍ 8.50 രൂപയാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലാഭവിഹിതമായി നല്‍കിയത്. ഓഹരിക്ക് 1.73 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications