ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര ഉയരത്തിലെത്തി നിഫ്റ്റി. തിങ്കളാഴ്ച സെഷനിൽ നിഫ്റ്റി 20,008.15 എന്ന പുതിയ റെക്കോർഡ് ഉയരത്തിലെത്തി. എല്ലാ സെക്ടറുകളിലും ശക്തമായ വാങ്ങൽ കണ്ട തിങ്കളാഴ്ച സെൻസെക്സ് 67,000 നിലവാരത്തിൽ തിരികെയെത്തി. വ്യാപരം അവസാനിക്കുമ്പോൾ സെൻസെക്സ് 528 പോയിന്റ് നേട്ടത്തോടെ 67,127.08 ലും നിഫ്റ്റി പോയിന്റ് 176 പോയിനന്റ് ഉയർന്ന് 19,996.35 ലുമാണ്.
നിഫ്റ്റിയുടെ എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് ആണിത്. ആഗോള പ്രതികൂല വിപണി സാഹചര്യങ്ങൾക്കിടയിലും നേട്ടത്തോടെ 19,890 നിലവാരത്തിലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്.
വെള്ളിയാഴ്ച ക്ലോസ് ചെയത് നിലവാരത്തേക്കാൽ ഏകദേശം 1 ശതമാനം ഉയർച്ചയാണ് നിഫ്റ്റിയിലുണ്ടായത്. ഈ വർഷം ജൂലായ് 20 ന് എത്തിയ 19,991.85 നിലവാരമായിരുന്നു നിഫ്റ്റിയുടെ മുൻ സർവകാല റെക്കോഡ്. ഇതിന് ശേഷം 36 സെഷനുകൾക്കൊടുവിലാണ് നിഫ്റ്റി 20,000 മാർക്ക് ബ്രേക്ക് ചെയ്യുന്നത്. ജൂലായ് 20തിനാണ് സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന നിരക്കായ 67,619.17 ലെത്തിയത്. നിലവിൽ ഈ നിലവാരത്തിൽ നിന്ന് 492 പോയിന്റ് അകലെയാണ് തിങ്കളാഴ്ചയിലെ ക്ലോസിംഗ്.

നിഫ്റ്റിയിലെ ഏറ്റവും വലിയ നേട്ടം അദാനി പോർട്ട്‌സ്, അദാനി എന്റർപ്രൈസസ്, അപ്പോളോ ഹോസ്പിറ്റൽസ്, ആക്‌സിസ് ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയ്ക്കാണ്. അതേസമയം ജിയോ ഫിനാൻഷ്യൽ, കോൾ ഇന്ത്യ, ഒഎൻജിസി, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ്. പവർ, ഓട്ടോ, ബാങ്ക്, മെറ്റൽ എന്നിവ 1-2 ശതമാനം വീതവും റിയൽറ്റി, ഹെൽത്ത് കെയർ, എഫ്എംസിജി, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവ 0.5 ശതമാനം വീതവും നേട്ടത്തിൽ അവസാനിച്ചു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ യഥാക്രമം 1 ശതമാനവും 0.7 ശതമാനവും നേട്ടത്തോടെ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ഒരാഴ്ചയ്ക്കിടെ 2 ശതമാനം മുന്നേറ്റം
തുടർച്ചയായ ഏഴ് സെഷനുകളിലാണ് ഇന്ത്യയുടെ ബെഞ്ച്മാർക്ക് സൂചികകൾ നേട്ടത്തിലെത്തുന്നത്. ശക്തമായ ആഭ്യന്തര മാക്രോ ഇക്കണോമിക് ഡാറ്റ, ആഭ്യന്തര സ്ഥാപന നിക്ഷേപകരിൽ നിന്നുള്ള ശക്തമായ വാങ്ങൽ എന്നിവയാണ് ആഭ്യന്തര സൂചികകളെ മുന്നോട്ട് നയിക്കുന്നത്. വിദേശ സൂചികകൾ ചാഞ്ചാട്ടത്തിലാകുമ്പോഴും ഇന്ത്യൻ സൂചികകളിലെ റാലിക്ക് ഇത് സഹായകമായി. സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ആഴ്ചയിൽ 2 ശതമാനം വീതം ഉയർന്നു.
ഏപ്രിലിന്റെ തുടക്കം മുതൽ നിഫ്റ്റി 17 ശതമാനം ഉയർന്നു. 18.9 ബില്യൺ ഡോളറിന്റെ നിക്ഷേപം വിപണിയിലേക്ക് എഥ്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ മാത്രം 33,397 കോടി രൂപയുടെ ഓഹരികൾ വാങ്ങി. നിഫ്റ്റി 17 ശതമാനം മുന്നേറ്റം നടത്തിയ സമയത്ത് മിഡ്, സ്മോൾ കാപ് സൂചികകളിൽ ശക്തമായ റാലി നടന്നു. യഥാക്രമം 41 ശതമാനവും 47 ശതമാനവുമാണ് സൂചികകൾ ഉയർന്നത്.
ജി20 ഉച്ചകോടിയിൽ നിന്ന് ഊർജ്ജം
ജി 20 ഉച്ചകോടിക്ക് ശേഷം വിപണിക്ക് അനുകൂലമായ വികാരമാണ് സൂചികയെ പുതിയ ഉയരത്തിലേക്ക് എത്തിക്കുന്നതെന്നാണ് വിദഗ്ധരുടെ അനുമാനം. ജി 20 ഡൽഹി പ്രഖ്യാപനത്തിന്റെ സ്വീകാര്യത ഇന്ത്യയുടെ വളർന്നുവരുന്ന നയതന്ത്ര ശക്തി തെളയിക്കുന്നതിനാൽ ഇത് വിപണി വികാരത്തിന് ഉത്തേജനം നൽകിയെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ അഭിപ്രായപ്പെട്ടു. ആഫ്രിക്കൻ യൂണിയനെ ജി 20 ൽ ഉൾപ്പെടുത്തുന്നതും നിർദ്ദിഷ്ട ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിക്കും സാമ്പത്തിക, വിപണി നേട്ടങ്ങളുണ്ടാക്കും.
ആഫ്രിക്കൻ യൂണിയനെ ജി 20-ൽ ഉൾപ്പെടുത്തുന്നത് ആഫ്രിക്കയിൽ കാര്യമായ സാന്നിധ്യമുള്ള ഭാരതി എയർടെല്ലിന് നല്ല വാർത്തയാണ്, വിജയകുമാർ വിശദീകരിച്ചു. ഇതോടൊപ്പം അടുത്തിടെ വന്ന മാക്രോഇക്കണോമിക് ഡാറ്റകളും വിപണിയെ സജീവമാക്കി. ചരക്ക് സേവന നികുതി പിരിവുകൾ, സ്വകാര്യ മൂലധന ചെലവ്, വായ്പാ വളർച്ച തുടങ്ങിയവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദൃഡത കാണിച്ചു.
വിപണി പൊതു ചിത്രം
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിലെത്തി. തിങ്കളാഴ്ച 3.5 ലക്ഷം കോടി വിപണി മൂല്യം കൂട്ടിച്ചേർത്തതോടെ മൊത്തം വിപണി മൂല്യം 324 ലക്ഷം കോടി രൂപയായി. നിഫ്റ്റി ബാങ്ക് 414 പോയിന്റ് നേട്ടത്തിൽ 45,571ലും മിഡ്‌കാപ് സൂചിക 466 പോയിന്റ് ഉയർന്ന് 41,444ലും എത്തി. മികച്ച മുന്നേറ്റം നടത്തിയ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം 11 ലക്ഷം കോടിക്ക് മുകളിലെത്തി.
പോസിറ്റീവ് ബ്രോക്കറേജ് നോട്ട് ലഭിച്ച അപ്പോളോ ഹോസ്പിറ്റൽസ് 2 ശതമാനത്തിലധികം ഉയർന്നു. ശക്തമായ ഇക്വിറ്റി നിക്ഷേപം എത്തിയതോടെ എച്ച്‌ഡിഎഫ്‌സി എഎംസി ഓഹരി 5 ശതമാനത്തിലധികം ഉയർന്നു. ബിസിനസ് അപ്‌ഡേറ്റിന് ശേഷം ഇൻഷൂറൻസ് ഓഹരികൾ 2-3 ശതമാനം ഉയർന്നു. ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, മാരുതി സുസുക്കി, എൻടിപിസി, ടൈറ്റൻ, വിപ്രോ എന്നിവയടക്കം 370 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications