കഴിഞ്ഞ ആറ് ട്രേഡിംഗ് സെഷനുകളിലായി കുതിപ്പ് തുടരുന്ന ഇന്ത്യൻ ആഭ്യന്തര സൂചികകൾക്ക് ബുധനാഴ്ചയും കുതിപ്പിന് വ്യത്യാസമില്ല. ജിഎസ്ടി വളർച്ചയിൽ നിന്ന് നേട്ടമുണ്ടാക്കി തുടങ്ങിയ വിപണിക്ക് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നൽകിയ ഊർജം ചെറുതല്ല. ബുധനാഴ്ച നിഫ്റ്റി 21,000ത്തിന് സമീപവും സെൻസെക്സ് 67,000 ത്തിന് ചുവട്ടിലുമാണ് വ്യാപാരം നടക്കുന്നത്.
6 ദിവസത്തെ റാലിയിൽ നിഫ്റ്റി 4 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. അതോടൊപ്പം നിഫ്റ്റിയുടെ 2023 നേട്ടം 15.68 ശതമാനമാക്കി ആയി ഉയർത്തി. ഈ ബുൾ റൺ സാഹചര്യത്തിൽ ബ്രോക്കറേജ് സ്ഥാപനമായ ഇൻക്രെഡ് ഇക്വിറ്റീസ് മികച്ച ലാർജ്‌കാപ് ഓഹരികൾക്ക് ആഡ് റേറ്റിംഗ് നൽകിയിട്ടുണ്ട്. ഇവ വിശദമായി അറിയാം.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
പ്രതിരോധ മേഖലയിലേയ്ക്ക് ആവശ്യമായ അഡ്വാൻസ്ഡ് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ബിഇഎൽ എന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖല കമ്പനിക്ക് നവരത്ന പദവിയുണ്ട്. ഇൻക്രെഡ് ആഡ് റേറ്റിംഗ് നൽകുന്ന ഓഹരിയാണ് ഭാരത് ഇലക്ട്രോൻിക്സ്.
ബിഇഎല്ലിന്റെ മൂല്യനിർണ്ണയം ഇൻക്രെഡിന്റെ എസ്റ്റിമേറ്റ് അനുസരിച്ചാണ്. ശക്തമായ ഓർഡർ ബുക്ക് കാരണം അടുത്ത 2-3 പാദങ്ങളിൽ മൂല്യനിർണ്ണയം മെച്ചപ്പെടും. 170 രൂപ ലക്ഷ്യവില നൽകുന്ന ഓഹരി ബുൾ കെയ്‌സിൽ 200 രൂപ വരെ കുതിക്കാം. നിലവിലെ വിപണി വില 155.75 രൂപ.

എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. 2,488 നഗരങ്ങളിലായി 7,945 ശാഖകളും 18,183 എടിഎം/ ക്യാഷ് റീസൈക്ലർ മെഷീനും അടങ്ങുന്ന ബൃഹത് ശ്രംഖല എച്ച്ഡിഎഫ്സി ബാങ്കിനുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ ഇൻക്രെഡ് ഇക്വിറ്റീസ് 2,000 രൂപ ലക്ഷ്യവിലയിൽ ഓഹരിക്ക് ആഡ് റേറ്റിംഗ് നൽകുന്നുണ്ട്.
എച്ച്‌ഡിഎഫ്‌സിയുമായുള്ള ലയനം പൂർത്തിയാകുകയും അർധ-നഗര, ഗ്രാമീണ മേഖലകളിൽ പുതിയ ശാഖകൾ സ്ഥാപിക്കുകയും ചെയ്യുന്നതോടെ എച്ച്ഡിഎഫ്സി ബാങ്കിന് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകുമെന്നാണ് ഇൻക്രെഡ് വിലയിരുത്തൽ. നിലവിലെ ഓഹരി വില 1,629.25 രൂപ.
മാരുതി സുസൂക്കി
മോട്ടോർ വാഹനങ്ങൾ, ഓട്ടോമൊബൈൽ ഘടകങ്ങൾ, സ്പെയർ പാർട്സ് എന്നിവയുടെ നിർമാണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മാരുതി സുസൂക്കി. ഇന്ത്യൻ കാർ വിപണിയുടെ വലിയൊരു വിഹിതവും മാരുതി സുസൂക്കിയുടെ കയ്യിലാണ്. മെച്ചപ്പെട്ട ഉൽപ്പാദനവും ലാഭക്ഷമതയും കമ്പനിയുടെ വരുമാനത്തിൽ വലിയ വർധനവ് കാണിക്കുന്നതായി ഇൻക്രെഡ് വിലയിരുത്തുന്നു. ആഡ് റേറ്റിംഗ് നൽകുന്ന ഓഹരിക്ക് 12,552 രൂപയാണ് നൽകുന്ന ലക്ഷ്യവില. ബുൾ കേസിലെ ലക്ഷ്യവില 15,421 രൂപയുമാണ്. നിലവിലെ ഓഹരി വില 10,700 രൂപ.
ശ്രീറാം ഫിനാൻസ്
ശ്രീറാം ഗ്രൂപ്പിന്റെ ഭാഗമായുള്ള ശ്രീറാം ഫിനാൻസ് രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ്. വാണിജ്യ വാഹനങ്ങൾ, ഇരുചക്ര വാഹന വായ്പകൾ, കാർ വായ്പകൾ, ഭവന വായ്പകൾ, സ്വർണ വായ്പകൾ, വ്യക്തിഗത, ചെറുകിട ബിസിനസ് വായ്പകൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്പ്പന്നങ്ങൾ.
ശ്രീറാം ഫിനാൻസ് ഓഹരികൾക്ക് 2,500 രൂപ ലക്ഷ്യ വിലയിൽ ബ്രോക്കറേജ് സ്ഥാപനമായ ഇൻക്രെഡ് ഇക്വിറ്റീസ് ആഡ് റേറ്റിംഗ് നൽകുന്നുണ്ട്. ലയന പൂർത്തീകരണവും ക്രോസ്-സെല്ലിംഗും മികച്ച വിലനിർണയവും വളർച്ചയ്ക്ക് സഹായകമാകുമെന്ന് ഇൻക്രെഡ് സൂചിപ്പിക്കുന്നു. നിലവിലെ ഓഹരി വില 2,052 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications