ഓഹരി വിപണിയില്‍ ശക്തമായ തിരുത്തല്‍ നിക്ഷേപകര്‍ കരുതിയിരിക്കുമ്പോഴാണ് മുഖ്യധാരാ ഇന്ത്യന്‍ സൂചികകള്‍ ഒരിക്കല്‍ക്കൂടി കുത്തനെ കയറുന്നത്. വെള്ളിയാഴ്ച്ച നിഫ്റ്റി 300 പോയിന്റും സെന്‍സെക്സ് 1,000 പോയിന്റും വീതം ഉയര്‍ന്നു. ഒരുമണി സമയം നിഫ്റ്റി 22,300 പോയിന്റ് കടമ്പയും സെന്‍സെക്സ് 73,500 പോയിന്റ് കടമ്പയും പിന്നിലാക്കി.
എന്താണ് മാര്‍ക്കറ്റിലെ ഉണര്വിന് കാരണം? നിക്ഷേപകര്‍ അന്വേഷിക്കുന്നുണ്ട്. ഇന്ത്യയുടെ വളര്‍ച്ചാ കണക്കുകളാണ് പുതിയ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ശക്തിമരുന്ന്. മൂന്നാം പാദം മികച്ച ജിഡിപി വളര്‍ച്ച കുറിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഫലമോ, വെള്ളിയാഴ്ച്ച ഒട്ടുമിക്ക വ്യവസായ സൂചികകളും 'കത്തിക്കയറി'. ഐടി, ഹെല്‍ത്ത്കെയര്‍ മേഖലകള്‍ മാത്രമേ വാരാന്ത്യ റാലിയില്‍ നിന്ന് വിട്ടുനില്ക്കുന്നുള്ളൂ.

ഈ അവസരത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ കുതിപ്പിന് പിന്നിലെ പ്രധാന ഘടകങ്ങള്‍ എന്തെല്ലാമെന്ന് വിശദമായി അറിയാം.
1. മൊത്ത ആഭ്യന്തര ഉത്പാദനം
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം മൊത്ത ആഭ്യന്തര ഉത്പാദനം 8.4 ശതമാനം വളര്‍ച്ചാ നിരക്ക് കയ്യടക്കി. 6.5 ശതമാനം തൊട്ട് 7 ശതമാനം വരെയായിരുന്നു പ്രവചനം. പുതിയ സാഹചര്യത്തില്‍ ഇനിയുള്ള പാദങ്ങളില്‍ 8.1 ശതമാനം വരെ ജിഡിപി വളര്‍ച്ച വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നുണ്ട്. ഒരുഭാഗത്ത് കാര്‍ഷിക മേഖല തളര്‍ച്ച നേരിടുന്നുണ്ടെങ്കിലും വ്യവസായ വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലേക്ക് കടന്നതാണ് ജിഡിപിയെ സ്വാധീനിച്ചത്.
2. തകര്‍ത്തുവാരി ബാങ്കുകള്‍
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വിജയക്കൊടി പാറിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍. ഇതും മാര്‍ക്കറ്റ് വികാരത്തെ സ്വാധീനിക്കുന്നു. ബിജെപിയുടെ വിജയസാധ്യത മുന്‍കൂട്ടി കണ്ട് പൊതുമേഖലാ ഓഹരികളിലും ബാങ്കിങ് ഓഹരികളിലും ഭീകരമായ വാങ്ങലുകള്‍ നടന്നുവരികയാണ്.
3. ആഗോള ചലനങ്ങള്‍
കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ട പണപ്പെരുപ്പ കണക്കുകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. അടുത്തപാദങ്ങളില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അറിയിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ യുഎസ് ട്രഷറി നേട്ടങ്ങള്‍ ക്രമപ്പെടും. കറന്‍സി, ബോണ്ട് വിപണികളില്‍ നിന്നും മറ്റു ആസ്തികളിലേക്ക് പണമൊഴുകുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച്ച റെക്കോര്‍ഡ് ഉയരം കണ്ടുകൊണ്ടാണ് S&P 500, നാസ്ദാഖ് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
