വ്യാപാരത്തിന്റെ തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ലെങ്കിലും ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, എഫ്എംസിജി, മെറ്റൽ, എനർജി ഓഹരികളുടെ സഹായത്തോടെയാണ് ഇന്ന് ഉയർന്നു. സെൻസെക്സ് 99.36 പോയിൻറ് അഥവാ 0.27 ശതമാനം ഉയർന്ന് 36693.69 ൽ എത്തി. നിഫ്റ്റി 34.70 പോയിൻറ് അഥവാ 0.32 ശതമാനം ഉയർന്ന് 10802.70 ൽ എത്തി. ഏകദേശം 1110 ഓഹരികൾ മുന്നേറി, 1543 ഓഹരികൾ ഇടിഞ്ഞു, 175 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ടെക് മഹീന്ദ്ര, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എച്ച്സിഎൽ ടെക്നോളജീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ബാങ്കുകൾ ഒഴികെ മറ്റ് മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ കാര്യമായ മാറ്റം രേഖപ്പെടുത്തിയില്ല. നിഫ്റ്റി മിഡ്‌ക്യാപ്പ് 0.2 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ്പ് 0.06 ശതമാനവും ഇടിവ് രേഖപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നീ മേഖല സൂചികകൾ 1.3 ശതമാനം മുതൽ 1.7 ശതമാനം വരെ ഉയർന്നു. നിഫ്റ്റി ഓട്ടോ 0.6 ശതമാനം വർധിച്ചു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി റിയൽറ്റി എന്നിവ ഒരു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. യെസ് ബാങ്ക് ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. 13.5 ശതമാനം ഇടിവാണ് ഇന്ന് നേരിട്ടത്.
12 ലക്ഷം കോടി രൂപയുടെ വിപണി മൂലധനത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് മാറി. ഒരു മാസത്തിനുള്ളിൽ കമ്പനിയുടെ വിപണി മൂലധനം 11 ലക്ഷം കോടിയിൽ നിന്ന് 12 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് 3.2 ശതമാനം വരും. അമേരിക്കൻ ഐക്യനാടുകളിലും മറ്റിടങ്ങളിലും വാരാന്ത്യത്തിൽ കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച എണ്ണവില കുറഞ്ഞു.
സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഉയർന്നു, മെറ്റൽ ഓഹരികൾക്ക് മികച്ച നേട്ടം
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?



Click it and Unblock the Notifications