വിൽപ്പനയിൽ ഇടിവുണ്ടായതിനെ തുടർന്ന് ഉൽപാദനച്ചെലവ് അഞ്ചിലൊന്നായി കുറയ്ക്കുമെന്ന് നിസാൻ മോട്ടോർ കമ്പനി വ്യാഴാഴ്ച അറിയിച്ചു. സ്ഥിര ചെലവ് 300 ബില്യൺ യെൻ (2.8 ബില്യൺ ഡോളർ) കുറയ്ക്കാൻ ഇത് സഹായിക്കും. മുൻകാലത്തെ അമിതമായ വിപുലീകരണത്തിന് വിരുദ്ധമായി സ്ഥിരമായ വളർച്ച ഉറപ്പാക്കാനാണ് പുതിയ നാലുവർഷത്തെ പദ്ധതിയുടെ ലക്ഷ്യമെന്ന് ജാപ്പനീസ് കമ്പനി പറഞ്ഞു. മാർച്ചിൽ അവസാനിച്ച വർഷത്തിൽ 40.5 ബില്യൺ യെൻ (376 മില്യൺ ഡോളർ) പ്രവർത്തന നഷ്ടം നിസ്സാൻ രേഖപ്പെടുത്തിയതിനെ തുടർന്നാണ് പ്രഖ്യാപനം.
വടക്കുകിഴക്കൻ കാറ്റലോണിയ മേഖലയിലെ നിർമാണശാലകൾ അടച്ചുപൂട്ടാൻ ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി തീരുമാനിച്ചതായും മൂവായിരത്തോളം പേരുടെ നേരിട്ടുള്ള ജോലി നഷ്ടപ്പെട്ടതായും സ്‌പെയിൻ സർക്കാർ അറിയിച്ചു. പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള നിർദേശങ്ങൾ വകവയ്ക്കാത്ത കമ്പനിയുടെ തീരുമാനത്തിൽ ഖേദിക്കുന്നുവെന്നും ബദൽ മാർഗങ്ങൾ പരിഗണിക്കാൻ കാർ നിർമാതാക്കളുടെ എക്സിക്യൂട്ടീവുകളോട് അഭ്യർത്ഥിക്കുന്നുവെന്നും സ്‌പെയിൻ വ്യവസായ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

കമ്പനി ബാഴ്‌സലോണയിലെ കാർ നിർമാണ പ്ലാന്റും അടുത്തുള്ള പട്ടണങ്ങളിലെ രണ്ട് ചെറിയ ഫാക്ടറികളും അടച്ചാൽ നിസ്സാന്റെ പ്രാദേശിക വിതരണ ശൃംഖലയിൽ 20,000 തൊഴിലുകൾ കൂടി നഷ്ടപ്പെടുമെന്ന് തൊഴിലാളി യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. കമ്പനി ആഴത്തിലുള്ള പുന: സംഘടനയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ചൈന, വടക്കേ അമേരിക്ക, ജപ്പാൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യൂറോപ്യൻ വിപണി, റഷ്യ, തെക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക എന്നിവ തങ്ങളുടെ പങ്കാളിയായ റെനോയ്ക്ക് വിട്ടുകൊടുക്കാനാണ് നിസ്സാന്റെ തീരുമാനം.
രാജ്യത്തെ ഭൂരിഭാഗം വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ വില്‍പ്പന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. നിസ്സാനും ഓൺലൈൻ വിൽപ്പന ആരംഭിച്ചു. കൂടുതല്‍ സാങ്കേതിക മികവോടെയാണ് നിസാന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുങ്ങിയിരിക്കുന്നത്. കാര്‍ വാങ്ങുന്നതിനും ബുക്കിങ്ങിനും പുതിയ ഡിജിറ്റല്‍ സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ഷോറൂം സംവിധാനവുമായിട്ടാണ് നിസാന്‍റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിസ്സാന്‍ കിക്‌സ് 2020ന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും മറ്റും വെര്‍ച്വല്‍ ഷോറൂം വഴിയും നടത്താം. ഈ സംവിധാനത്തില്‍ തന്നെ ഫിനാന്‍സ് സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications