വിൽപ്പന സമ്മർദ്ദത്തിലും പ്രതികൂല ആഗോള വിപണി സാഹചര്യത്തിനുമൊപ്പം ജനുവരിയിലെ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷനുകളുടെ കരാറുകളുടെ എക്സപയറി തീയതിയിലെ ചാഞ്ചാട്ടവും കാരണം ഇടിവോടെയാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 359.64 പോയിന്റ് ഇടിഞ്ഞ് 70,700.67 ലും നിഫ്റ്റി 101.40 പോയിന്റ് നഷ്ടത്തിൽ 21,352.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് നേരത്തെയുള്ള നിരക്ക് കുറയ്ക്കുമെന്ന മങ്ങിയ പ്രതീക്ഷകളും ഡിസംബർ പാദത്തിലെ മങ്ങിയ പാദഫലവും നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചതോടെ വിപണി ഇടിവിലേക്ക് നീങ്ങിയത്.
മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച വിപണി ആരംഭിക്കുമ്പോൾ നിർണായകമാകുന്ന നിരവധി തീരുമാനങ്ങൾ വിപണിയെ കാത്തിരിക്കുന്നുണ്ട്. ബുധനാഴ്‌ച യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് പ്രഖ്യാപനം വരുന്നുണ്ട്. അതിനോടൊപ്പം ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റും അവതരിപ്പിക്കും. പലിശ നിരക്കിൽ തൽസ്ഥിതി തുടരാനാണ് സാധ്യതയെങ്കിലും പലിശ നിരക്ക് കുറവ് സംബന്ധിച്ച പ്രഖ്യാപനങ്ങൾ വിപണിക്ക് ഊജ്ജമാകും.
ബജറ്റിലെ അനുകൂല പ്രഖ്യാപനങ്ങളും വിപണിയിലെ വിവിധ ഓഹരികളെ സ്വാധീനിക്കും. ഈ സാഹചര്യത്തിൽ വിപണിയിൽ മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ സാങ്കേതിക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ചോയ്‌സ് ബ്രോക്കിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ തിങ്കളാഴ്ച വാങ്ങാൻ നിർദ്ദേശിക്കുന്നത് രണ്ട് ഓഹരികളാണ്. ഇവ നോക്കാം.

എൻഎംഡിസി
ഇരുമ്പയിര്, മറ്റ് ധാതുക്കളും ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് എൻഎംഡിസി. ഇരുമ്പയിര്, ചെമ്പ്, റോക്ക് ഫോസ്ഫേറ്റ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, ജിപ്സം, ബെൻ്റോണൈറ്റ്, മാഗ്നസൈറ്റ്, ഡയമണ്ട്, ടിൻ, ടങ്സ്റ്റൺ, ഗ്രാഫൈറ്റ്, ബീച്ച് സാൻഡ്സ് തുടങ്ങി നിരവധി ധാതുക്കളുടെ പര്യവേക്ഷണത്തിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നു. ഇരുമ്പയിര് ഉത്പാദനത്തിനൊപ്പം കയറ്റുമതി ബിസിനസും കമ്പനിക്കുണ്ട്. സുമീത് ബഗാഡിയ വാങ്ങാൻ നിർദ്ദേശിക്കുന്ന ഓഹരിയാണ് എൻഎംഡിസി.
എൻഎംഡിസിയുടെ പ്രതിദിന ചാർട്ടിൽ മുന്നേറ്റ സാധ്യത കാണിക്കുന്ന ഡ്രാഗൺഫ്ലൈ ഡോജി പാറ്റേൺ രൂപപ്പെട്ടിട്ടുണ്ട്. ഓഹരിയുടെ ആർഎസ്ഐ 59 ലാണ് മുന്നേറ്റ സാധ്യത സ്ഥിരീകരിക്കുന്നതിനോടൊപ്പം ശക്തമായ പ്രതിരോധശേഷിയും ഇത് കാണിക്കുന്നു. കൂടാതെ 20-ദിവസം, 50-ദിവസം, 100-ദിന എമൂവിംഗ് ആവറേജുകൾക്ക് മുകളിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്.
നിലവിലെ ഓഹരി വിലയായ 217.10 രൂപയിൽ ഓഹി വാങ്ങാനാണ് അനലിസ്റ്റ് നിർദ്ദേശിക്കുന്നത്. ഈ നിലവാരത്തിൽ നിന്ന് ഓഹരി 232 രൂപയിലേക്ക് കുതിക്കാനുള്ള സാധ്യതയാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഈ നിർദ്ദേശത്തിൽ ഓഹരികൾ വാങ്ങുന്നവർ 209 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
അംബുജ സിമന്റ്
അദാനി ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് ഉത്പാദകരാണ് അംബുജ സിമൻ്റ്‌സ് ലിമിറ്റഡ്. ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി സിമൻ്റ്, ക്ലിങ്കർ എന്നിവ കമ്പനി നിർമിക്കുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിമൻ്റ് കമ്പനിയാണിത്. അംബുജ സിമന്റ് ഓഹരികൾ ചെറിയ വീഴ്ചയ്ക്കും കൺസോളിഡേഷനും ശേഷം കുതിപ്പിനുള്ള ഒരുക്കത്തിലാണ്.
ഈയിടെയായി 555 രൂപ എന്ന നെക്ക്‌ലൈൻ ലെവൽ മറികടന്ന ഓഹരിയിൽ വോളിയത്തിലും വർധനവുണ്ട്. ഇതോടൊപ്പം 20-ദിവസം, 50-ദിവസം, 100-ദിന, 200-ദിന മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ഇത് ശക്തമായ ബുള്ളിഷ് ട്രെൻഡ് സൂചിപ്പിക്കുന്നു. ആർഎസ്ഐ 67 ൽ നിൽക്കുന്നതും ഓഹരിക്ക് മുന്നേറ്റ സാധ്യത കാണിക്കുന്നുണ്ട്.
നിലവിൽ 565 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. ഈ നിലവാരമാണ് ഓഹരി വാങ്ങാൻ അനുയോജ്യമെന്ന് വിശകലന വിദഗ്ധർ വിലയിരുത്തുന്നു. ഓഹരിക്ക് നൽകുന്ന ലക്ഷ്യവില 584 രൂപയാണ്. പ്രതികൂല സാഹചര്യത്തിൽ 554 രൂപയ്ക്ക് സമീപം ശക്തമായ പിന്തുണയും ഓഹരിക്കുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!



Click it and Unblock the Notifications