ഈ ആഴ്‌ചയിൽ ഒരു മെയിൻബോർഡ് ഐപിഒയും അഞ്ച് എസ്എംഇ ഐപിഒകളുമായി വിപണി തിരക്കിലാണ്. അതോടൊപ്പമാണ് കഴിഞ്ഞ വാരം സബ്സ്ക്രിപ്ഷൻ പൂർത്തിയായ കമ്പനികളുടെ ലിസ്റ്റിംഗും. തിരക്കുള്ള ഈ ആഴ്ചയിൽ നോവ അഗ്രിടെക് ആണ് വിപണിയിലെ ഏക മെയിൻ ബോർഡ് ഐപിഒ. ചൊവ്വാഴ്ച സബ്സ്ക്രിപ്ഷൻ ആരംഭിച്ച ഐപിഒയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം ഉയർന്ന് നിൽക്കുകയാണ്. നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
നോവ അഗ്രിടെക്
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗ്രിടെക് കമ്പനിയാണ് നോവ അഗ്രിടെക്. വിള സംരക്ഷണം, വിള പോഷണം, മണ്ണിന്റെ ആരോഗ്യ പരിപാലനം എന്നിവയിൽ കമ്പനി സ്പെഷ്യലൈസ് ചെയ്യുന്നു. ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് പോഷകാഹാര സന്തുലിതവും പരിസ്ഥിതി സുസ്ഥിരവുമായ ഉൽപ്പന്നങ്ങൾ നൽകാൻ സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങളാണ് കമ്പനി നൽകുന്നത്.

നോവ അഗ്രിടെക് ഐപിഒ
143.81 കോടി രൂപ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാനാണ് നോവ അഗ്രിടെക് ലക്ഷ്യമിടുന്നത്. ഇതിൽ 112 കോടി രൂപയുടെ പുതിയ ഇഷ്യൂവും ബാക്കിയുള്ള 31.81 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടും. ചൊവ്വാഴ്ച ആരംഭിച്ച ഐപിഒ സബ്സ്ക്രിപ്ഷൻ ജനുവരി 25 വരെ നീണ്ട് നിൽക്കും. സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്നതിന് ഒരു ദിവസം മുൻപ് കമ്പനി ആങ്കർ നിക്ഷേപകരിൽ നിന്ന് 43.14 കോടി രൂപ സമാഹരിച്ചിരുന്നു.
നോവ അഗ്രിടെക് ഐപിഒയിൽ 50 ശതമാനം ഓഹരികൾ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷനൽ ബയർമാർക്കായി മാറ്റിവെച്ചിട്ടുണ്ട്. 15% ഇൻസ്റ്റിറ്റ്യൂഷണൽ സ്ഥാപന നിക്ഷേപകർക്കും 35 ശതമാനം കുറയാത്തത് റീട്ടെയിൽ നിക്ഷേപകർക്കായും നീക്കിവച്ചിട്ടുണ്ട്.
ഐപിഒ വില നിലവാരം
39- 41 രൂപ നിലവാരത്തിലാണ് നോവ അഗ്രിടെക് ഐപിഒ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. 365 ഓഹരികൾ അടങ്ങുന്ന ഒരു ലോട്ട് മുതൽ നിക്ഷേപിക്കാം. തുടർന്ന് 365 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. കുറഞ്ഞത് 14,965 രൂപ നിക്ഷേപത്തിനായി ആവശ്യമാണ്. ഷെയർ അലോക്കേഷൻ ജനുവരി 29 ന് അന്തിമമാക്കും. ശേഷം ജനുവരി 31 ന് കമ്പനി ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും
ഗ്രേ മാർക്കറ്റിൽ പ്രീമിയം
നോവ അഗ്രിടെക് ഓഹരികൾ ഗ്രേ മാർക്കറ്റിൽ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്. ഐപിഒവാച്ച് വെബ്സൈറ്റ് പ്രകാരം ഗ്രേ മാർക്കറ്റിൽ നോവ അഗ്രിടെക് ഓഹരി 20 രൂപ പ്രീമിയത്തിലാണുള്ളത്. ഐപിഒ പ്രൈസ് ബാൻഡിന്റെ ഉയർന്ന വിലയും ഗ്രേ മാർക്കറ്റിലെ നിലവിലെ പ്രീമിയവും കണക്കിലെടുക്കുമ്പോൾ നോവ അഗ്രിടെക് ഓഹരി 61 രൂപയിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത് ഐപിഒ വിലയായ 41രൂപയേക്കാൾ 48.78 ശതമാനത്തിന്റെ വർധനവാണ്.
നിക്ഷേപകർ ശ്രദ്ധിക്കാൻ
നോവ അഗ്രിടെകിന്റെ അടിസ്ഥാന കാര്യങ്ങൾ കൂടി പരിഗണിച്ച ശേഷം മാത്രമെ നിക്ഷേപിക്കാൻ പാടുള്ളൂ. ചില സാമ്പത്തിക വർഷങ്ങളിൽ കമ്പനിക്ക് നെഗറ്റീവ് പണമൊഴുക്ക് ഉണ്ടായിരുന്ന കാര്യം നിക്ഷേപകർ പരിഗൻിക്കണം. സുസ്ഥിരമായ നെഗറ്റീവ് പണമൊഴുക്ക് ബിസിനസ്, സാമ്പത്തിക സ്ഥിതി, പ്രവർത്തന ഫലങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കും. കമ്പനിക്ക് കാര്യമായ പ്രവർത്തന മൂലധന ആവശ്യകതയുണ്ട്. ഭാവിയിൽ അധിക മൂലധനവും ധനസഹായവും ആവശ്യമായി വന്നേക്കാം.
ഡീലർമാരുടെ പേയ്‌മെന്റിൽ വീഴ്ച വരുത്തുകയോ കാലതാമസമോ ബിസിനസിനെയും സാമ്പത്തിക പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. കാർഷിക മേഖലയോടുള്ള സർക്കാർ നയങ്ങളിൽ വരുന്ന മാറ്റങ്ങൾ, കർഷകർക്ക് നൽകുന്ന സബ്‌സിഡികളും പ്രോത്സാഹനങ്ങളും കുറയ്ക്കുന്നത് എന്നിവ ബിസിനസിനെയും പ്രവർത്തന ഫലങ്ങളെയും ബാധിക്കും.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
