2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വരുന്ന വാർത്തകൾ. ഇക്കാര്യത്തിൽ ധനമന്ത്രാലയം തീരുമാനമെടുത്തെന്നും നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതായുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതും ഇന്ത്യയിൽ ഇന്ധനവില കുറയാൻ ഇടയാക്കുന്നുണ്ട്. പെട്രോൾ, ഡീസൽ വില 10 രൂപ വരെ കുറഞ്ഞേക്കാമെന്നാണ് റിപ്പോർട്ട്.
ഇന്ധന വില കുറയുന്നത് രാജ്യത്തുടനീളം വലിയ ആശ്വാസം നൽകുമെങ്കിലും ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരിയിൽ കാര്യമായ പരുക്ക് വരുത്തും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 മുതൽ 80 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഈ വാർത്തകൾക്ക് പിന്നാലെ ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ തുടങ്ങിയ ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ വെള്ളിയാഴ്ച ഇടിവിലാണ് ക്ലോസ് ചെയ്തത്. ഇന്ധന വില കുറയാനുള്ള സാഹചര്യം ഉണ്ടായാൽ ഇത് എങ്ങനെ ഓഹരികളെ ബാധിക്കുമെന്ന് നോക്കാം.

ഓഹരികൾ ഇടിഞ്ഞു
വെള്ളിയാഴ്ച ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഓഹരികള്‍ 4.70 ശതമാനമാണ് ഇടിഞ്ഞത്. 398 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്. ബിപിസിഎല്‍ 3.18 ശതമാനം ഇടിഞ്ഞ് 451 രൂപയിലും ഇന്ത്യന്‍ ഓയില്‍ 2.50 ശതമാനം ഇടിഞ്ഞ് 129.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം 2023 ൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നിഫ്റ്റിയെ മറികടക്കുന്ന റിട്ടേൺ നൽകി. എച്ച്പിസിഎൽ ഓഹരികൾ 72.21 ശതമാനവും ബിപിസിഎൽ ഓഹരികൾ 38.50 ശതമാനവും ഐഒസിഎൽ ഓഹരികൾ 73.81 ശതമാനവും ഉയർന്നു.
എണ്ണ കമ്പനികളെ എങ്ങനെ ബാധിക്കും
പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നതോടെ മൂന്നാം പാദത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് ഇൻവെന്ററി നഷ്ടം ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓട്ടോ-ഫ്യുവൽ മാർക്കറ്റിംഗ് മാർജിൻ 3.5 രൂപയിൽ നിന്ന് ലിറ്ററിന് 7.9 രൂപയായി വർധിച്ചിട്ടുണ്ട്.
സംയോജിത മാർജിൻ ലിറ്ററിന് 11.30 രൂപയിൽ നിന്ന് 16.8 രൂപയായും ഉയർന്നു. കമ്പനിയുടെ ഇന്ധന വിപണന മാർജിൻ ഉയർന്നതോടെ ഓരോന്നിനും ലിറ്ററിന് 3-4 രൂപ വർധനവുണ്ടായിട്ടുണ്ട്. അതിനാൽ ഇന്ധന വില ലിറ്ററിന് 4-6 രൂപ വരെ വെട്ടിക്കുറച്ചലും കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കില്ലെന്ന് എംകെ ഗ്ലോബൽ ഫിനാൻസ് സർവീസ് ഇക്കണോമികസ്റ്റ് ലീഡ് മാധവി അറോറ പറഞ്ഞു.
ഇത് മാർജിനുകളെ സാധാരണ നിലവാരത്തിലേക്ക് എത്തുക മാത്രമാണ് ചെയ്യുക. അതിനാൽ ലിറ്ററിന് 4-6 രൂപ നിരക്കിൽ വില കുറയാനുള്ള സാധ്യത കൂടുതലാണെന്നും മാധനവി അറോറ വ്യക്തമാക്കി. ലിറ്ററിന് 10 രൂപ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത കുറവാണെന്നും ഇത്തരം വില കുറവ് സംഭവിക്കുകയാണെങ്കിൽ സർക്കാർ ചെലവ് പങ്കിടുന്നില്ലെങ്കിൽ ഇത് കമ്പനികളുടെ സാധാരണ മാർജിനുകളെ പോലും ഇല്ലാതാക്കുമെന്നും അവർ നിരീക്ഷിക്കുന്നു.
ലക്ഷ്യവില
ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പൊതുമേഖലാ എണ്ണ കമ്പനികളായ എച്ച്പിസിഎൽ, ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ ലക്ഷ്യവില കമ്പനി ഉയർത്തിയിരുന്നു.
പൊതുതിരഞ്ഞെടുപ്പിന് മുൻപ് റീട്ടെയിൽ വിൽപ്പന വില കുറയാനും എണ്ണ വിലയിലെ ചാഞ്ചാട്ടം തുടരാനും സാധ്യതയുണ്ടെങ്കിലും വിലക്കുറവ് ഹ്രസ്വകാലത്തേക്ക് ആയിരിക്കുമെന്ന് ബ്രോക്കറേജ് വിലയിരു്തുന്നു. ബിപിസിഎല്ലിന് 545 രൂപയും എച്ച്പിസിഎല്ലിന് 445 രൂപയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന് 135 രൂപയാണ് എംകെ ഗ്ലോബൽ സെക്യൂരിറ്റീസ് നിർദ്ദേശിക്കുന്ന ലക്ഷ്യവില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
