നീട്ടി നൽകിയ നിരവധി സമയ പരിധികൾക്ക് അവസനമായി. ആധാര്‍ നമ്പറുമായി പാന്‍ ലിങ്ക് ചെയ്യാനുള്ള സമയ പരിധി 2023 ജൂണ്‍ 30 ന് അവസാനിക്കുകയാണ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിർദ്ദേശ പ്രകാരം, പാന്‍കാര്‍ഡ് ഉടമകളാണെങ്കില്‍ ഇവ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ജൂലായ് 1 മുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പാൻ ആധാറുമായി ലിങ്ക് ചെയ്യാത്തവരാണെങ്കിൽ ചെറുതും വലുതുമായ നിരവധി ഇടപാടുകൾ ഇനി മുതൽ തടസപ്പെടും.
സെക്യൂരിറ്റീസ് മാർക്കറ്റിലെ ഇടപാടുകൾക്കുമുള്ള ഏക ഐഡന്റിഫിക്കേഷൻ നമ്പറായി പാൻ ഉപയോഗിക്കുന്നതിനാൽ, ഇടപാടുകൾ തുടരുന്നതിന് നിലവിലുള്ള നിക്ഷേപകകർ അവരുടെ പാൻ ആധാർ നമ്പറുമായി പാൻ ലിങ്ക് ചെയ്യേണ്ടതുണ്ട്. ഇക്കാര്യം സെബി മാർഗനിർദ്ദേശമായി നിക്ഷേപകർക്ക് നൽകിയിരുന്നു. പാൻ- ആധാർ ലിങ്കിംഗ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ ഇവ വിശദമായി നോക്കാം.

എന്തിന് പാൻ ആധാറുമായി ലിങ്ക് ചെയ്യണം
ഒരാൾക്ക് ഒന്നിലധികം പാൻ അനുവദിക്കുകയും ഒന്നിലധികം ആളുകൾക്ക് ഒരേ പാൻ നമ്പർ അനുവദിക്കുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആദായനികുതി വകുപ്പ് പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള നടപടികൾ പ്രഖ്യാപിച്ചത്. പാൻ ഡാറ്റാബേസിന്റെ ഡീ-ഡ്യൂപ്ലിക്കേഷൻ നടത്തുന്നതിനാണ് ആധാർ കാർഡുള്ള വ്യക്തി പാൻ കാർഡിനായി അപേക്ഷിക്കുന്ന സമയത്ത് ആധാർ വിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കിയത്.
പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ടത് ആരൊക്കെ
2022 മാർച്ചിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം, 2017 ജൂലായ് 1 മുതൽ പാൻ അനുവദിച്ച് കിട്ടി ഓരോ വ്യക്തിയും ആധാർ നമ്പറുമായി ഇവ ലിങ്ക് ചെയ്യേണ്ടതുണ്ടത് ആദായനികുതി നിയമം പ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ 2023 ജൂൺ 30-നോ അതിന് മുൻപോ പൂർത്തിയാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും.
ഇവര്‍ക്ക് ഇളവ്
പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ചില വ്യക്തികള്‍ക്ക് ആദായ നികുതി വകുപ്പ് ഇളവ് നല്‍കുന്നുണ്ട്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമല്ല. ആദായ നികുതി നിയമ പ്രകാരം നോണ്‍ റസിഡന്റ് സ്റ്റാറ്റസുള്ള വ്യക്തികളോ ഇന്ത്യക്കാരല്ലാത്തവരോ ആണെങ്കിലും ഇളവ് ലഭിക്കും.
പാന്‍- ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും
സമയപരിധിയായ ജൂണ്‍ 30ന് ഉള്ളില്‍ പാന്‍ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ അസാധുവാകും. ഈ സാഹചര്യത്തില്‍ ജൂലായ് 1 മുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ഇതോടൊപ്പം പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്തതിന് ആദായ നികുതി നിയമ പ്രകാരമുള്ള നടപടികളും നേരിടണം. നേരത്തെ പാൻ ഉപയോഗിച്ച് ചെയ്തിരുന്ന നടപടികളൊന്നും ജൂലായ് 1 മുതൽ തുടരാൻ സാധിക്കില്ല.
* അസാധുവായ പാന്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തികള്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ല. അതോടൊപ്പം പൂര്‍ത്തിയാക്കാനുള്ള ആദായ നികുതി റിട്ടേണുകള്‍ പ്രോസസ് ചെയ്യാനും സാധിക്കില്ല.
* ലഭിക്കാനുള്ള ആദായ നികുതി റീഫണ്ട് തുകയും നഷ്ടമാകും.
* പാന്‍ കാര്‍ഡ് അസാധുവാകുന്നതോടെ ഉയര്‍ന്ന നിരക്കില്‍ സ്രോതസിൽ നിന്നുള്ള നികുതി ഈാടാക്കും.
* ബാങ്ക് ഇടപാടുകളിൽ തടസം നേരിടും. കെവൈസി നടപടികള്‍ക്ക് പാന്‍ പ്രധാന രേഖയായതിനാല്‍ ബാങ്ക് ഇടപാടില്‍ പ്രയാസം നേരിടും. ഉദാഹരണത്തിന്, ബാങ്കിൽ ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നതിന് പാൻ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. പാൻ പ്രവർത്തനരഹിതമാകുന്നതോടെ നിങ്ങൾക്ക് അത്തരം ഇടപാടുകൾ നടത്താൻ കഴിയില്ല.
* പാൻ അസാധുവാകുന്നതോടെ ഓഹരി ഇടപാട്, ട്രേഡിംഗ് മ്യൂച്വൽ ഫണ്ട് നിക്ഷേപം എന്നിവയ്ക്കും തടസം നേരിടും.
എങ്ങനെ ലിങ്ക് ചെയ്യാം.
ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.incometax.gov.in-ൽ ലഭ്യമായ ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്‌ത് പാനും ആധാറും ലിങ്ക് ചെയ്യാം. നേരത്തെ പാൻ അപേക്ഷിക്കുമ്പോൾ തന്നെ ആധാറുമായി ലിങ്ക് ചെയ്തോ എന്ന് അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
