ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ചാഞ്ചാട്ടം പ്രകടമാണ്. വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് വെള്ളിയാഴ്ച സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ് ഓഹരികൾ ശക്തമായി ഉയർന്ന് അതിൻ്റെ അപ്പർ സർക്യൂട്ട് പരിധിയിലെത്തി. എന്നാൽ ഇന്ന് തിങ്കളാഴ്ചയും ഈ ഓഹരികൾ ശ്രദ്ധ നേടുന്നു. വെള്ളിയാഴ്ചയിലെ പ്രകടനമാണ് ഇന്നും ഈ സ്റ്റോക്ക് ശ്രദ്ധ നേടാൻ കാരണമായത്.
കാർഷിക കയറ്റുമതി ശ്രമങ്ങൾ
ഇന്ത്യൻ കാർഷിക ഉൽപന്നങ്ങളായ നാഗ്പൂർ ഓറഞ്ച്, അൽഫോൻസോ മാമ്പഴ പൾപ്പ് എന്നിവ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന് സെൽവിൻ ട്രേഡേഴ്‌സ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ എസ്.ഡി.എഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ശ്രമങ്ങളെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി അഭിനന്ദിച്ചു. യൂറോപ്പ്, യു.കെ, സി.ഐ.എസ് വിപണികളിലേക്ക് മാർക്കറ്റ് വ്യാപിപ്പിക്കാൻ പദ്ധതിയിട്ടുകൊണ്ട് ഇറാൻ, യുഎഇ, ജർമ്മനി, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഈ ഉൽപ്പന്നങ്ങൾ കമ്പനി കയറ്റുമതി ചെയ്യുന്നു.

എസ്.ഡി.എഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
2024 ജൂലൈ 19-ന്, എസ്.ഡി.എഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ സെൽവിൻ ട്രേഡേഴ്‌സ് ലിമിറ്റഡിൻ്റെ ബോർഡ് അംഗീകാരം നൽകി. ഈ നിക്ഷേപത്തിലൂടെ വിപണി വിപുലീകരണം, വിതരണ ശൃംഖലകൾ സംയോജിപ്പിക്കൽ, വരുമാനം വർദ്ധിപ്പിക്കൽ എന്നിവയാണ് ഈ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ഈ ഓഹരികൾ മികച്ച ലാഭം സൃഷ്ടിക്കുന്നു. എസ്.ഡി.എഫ് പ്രൊഡക്ഷൻസ് ചില പ്രധാനപ്പെട്ട കയറ്റുമതി ഓർഡറുകൾ സ്വന്തമാക്കിയിട്ടുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
- ആയുധ ഗ്ലോബൽ FZC LLC-ൽ നിന്ന് 1.16 ദശലക്ഷം ഡോളർ
- രാജേഷ് ഗ്ലോബൽ GmbH-ൽ നിന്ന് 1.20 ദശലക്ഷം ഡോളർ
- ഷിംഗ് എക്‌സിം ജനറൽ ട്രേഡിംഗ് എൽ.എൽ.സിയിൽ നിന്ന് 1.15 ദശലക്ഷം ഡോളർ
ഇത്തരം പങ്കാളിത്തത്തിലൂടെ പ്രതിവർഷം ഏകദേശം 30 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 35-40 ശതമാനമായിരിക്കും.
കാർഷിക കയറ്റുമതി ധാരണാപത്രം
എസ്.ഡി.എഫ് പ്രൊഡക്ഷൻ സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗ്ഗങ്ങൾ, അരി, ചായ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷിക കയറ്റുമതിയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതേ എസ്.ഡി.എഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഈ ധാരണാപത്രത്തിൽ ഉൾപ്പെടുന്ന വിവരങ്ങൾ ഇതാണ്;
ആഭ്യന്തര, അന്തർദേശീയ വിതരണത്തിനായി എസ്.ഡി.എഫ് പ്രൊഡക്ഷൻസിന് കാർഷിക ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു.
വിവിധ വിതരണക്കാരിൽ നിന്ന് എസ്.ഡി.എഫ് പ്രൊഡക്ഷൻസിന് സാമ്പത്തിക സഹായം നൽകുന്നു.
സെൽവിൻ ട്രേഡേഴ്‌സ് ലിമിറ്റഡിന്റെ സാമ്പത്തിക പ്രകടനം
2025 സാമ്പത്തിക വർഷത്തിലെ സെൽവിൻ ട്രേഡേഴ്‌സ് ലിമിറ്റഡിൻ്റെ സാമ്പത്തിക പ്രകടനത്തെ കുറിച്ച് വിശദമായി അറിയാം.
1. വരുമാനം: 49.67 കോടി രൂപയാണ് ഇതുവരെയുള്ള വരുമാനം. 2024 സാമ്പത്തിക വർഷത്തിൽ 24.43 കോടിയായിരുന്നു മൊത്തം വരുമാനം. അതായത് 103% വാർഷിക വർദ്ധനവാണ് രേഖപ്പെടുത്തിയത്.
2. നെറ്റ് പ്രോഫിറ്റ്: 2.26 കോടിയാണ് 2025 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ഉയർന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് വെറും 57 ലക്ഷമായിരുന്നു. ഇവിടെ ഏകദേശം 3x YOY വളർച്ചയാണ് സംഭവിച്ചത്.
2024 നവംബർ 4-ന് ഈ കമ്പനി 1:8 അനുപാതത്തിൽ 2.49 കോടി ബോണസ് ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്തു. മാത്രമല്ല ഓഹരി സ്പ്ലിറ്റ് നടപ്പിലാക്കുകയും ചെയ്യുന്നു. 10 രൂപയുടെ 1 ഇക്വിറ്റി ഷെയർ 2 രൂപയുടെ 5 ഷെയറുകളായാണ് വിഭജിച്ചത്. അതായത് ഒരു ഷെയറിന് 5 രൂപ പോലുമില്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications