പെന്നി ഓഹരികൾ പൊതുവെ അപകട സാധ്യതയുണ്ടെന്ന് കരുതി മാറ്റിനിർത്തുന്നവയാണ്. അതേസമയം, മൾട്ടിബാഗർ റിട്ടേൺ പ്രതീക്ഷിച്ചാണ് പലരും പെന്നി ഓഹരികൾ വാങ്ങുന്നതും. റിസ്കും റിവാർഡും ഒരു പോലെ ഉയർന്നതിനാൽ കരുതലോടെ മാത്രമെ പെന്നി ഓഹരികളിൽ നിക്ഷേപം പാടുള്ളൂ. അതേസമം, വിദേശ സ്ഥാപന നിക്ഷേപകർക്ക് പങ്കാളിത്തമുള്ള പെന്നി ഓഹരി തിങ്കളാഴ്ച വ്യാപാര സെഷനിൽ മുന്നേറ്റമുണ്ടാക്കുന്നുണ്ട്.
വികാസ് ലൈഫ് കെയറാണ് നേട്ടമുണ്ടാക്കുന്ന ഓഹരി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡുമായി (ഐജിഎൽ) സംയുക്ത സംരംഭ കരാറിൽ ഏർപ്പെട്ടെന്ന വാർത്തയ്ക്ക് പിന്നാലെയാണ് സ്മോൾ കാപ് ഓഹരിയിൽ ചലനമുണ്ടായത്. തിങ്കളാഴ്ച 1.50 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായത്.
സംയുക്ത സംരംഭം
സ്മാര്‍ട്ട് മീറ്ററുകള്‍ നിര്‍മിക്കാനുള്ള സംയുക്ത സംരംഭത്തിനാണ് കരാർ. വികാസ് ലൈഫ് കെയര്‍ കമ്പനിയുടെ സബ്‌സിഡിയറിയായ ജെനസിസ് ഗ്യാസും ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡുമാണ് കരാറിലെത്തിയത്. സംയുക്ത സംരംഭത്തില്‍ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന് 51 ശതമാനം ഓഹരി വിഹിതമുണ്ടാകും. 110 കോടി രൂപ ചെലവിൽ ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്മാർട്ട് മീറ്റർ നിർമ്മാണ യൂണിറ്റാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വികാസ് ലൈഫ്
പിവിസി/ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് വികാസ് ലൈഫ്കെയര്‍. ഗ്യാസ് വിതരണ സംവിധാനങ്ങളും സ്മാര്‍ട്ട് ഗ്യാസ് മീറ്ററുകളും നിര്‍മിക്കുന്ന ജെനസീസ് ഗ്യാസ് സൊലൂഷന്‍സിനെ കമ്പനി 2022 ൽ ഏറ്റെടുത്തിരുന്നു. ഡല്‍ഹിയാണ് കമ്പനിയുടെ ആസ്ഥാനം.
ഓഹരി വില
തിങ്കളാഴ്ച സെഷനിൽ വികാസ് ലൈഫ് കെയർ ഓഹരിയിൽ ശക്തമായ വാങ്ങൽ നടന്നു. ഓഹരി വില 3.28 ശതമാനം ഉയർന്ന് 3.15 രൂപ എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിലെത്തി. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 5.60 രൂപയാണ്. കഴിഞ്ഞ 1 വർഷത്തിനിടെ 2.76 രൂപ എന്ന താഴ്ന്ന നിലവാരത്തിലേക്ക് ഓഹരി എത്തിയിരുന്നു. നിലവിൽ ഓഹരിയുടെ വിപണി മൂല്യം 453 കോടി രൂപയാണ്. എൻഎസ്ഇയിലെ ട്രേഡ് വോളിയം 48,83,726 ആണ്.
ഓഹരി പ്രകടനം
സമാകാലീന പ്രകടനം നോക്കിയാല്‍ നെഗറ്റീവ് റിട്ടേണാണ് വികാസ് ലൈഫ് കെയര്‍ ഓഹരിയില്‍ നിന്നുണ്ടായത്. ഒരു മാസത്തിനിടെ 3.08 ശതമാനം ഇടിഞ്ഞ ഓഹരി 1 വര്‍ഷത്തിനിടെ 34.38 ശതമാനം ഇടിഞ്ഞു. 29.21 ശതമാനമാണ് ഇടിവാണ് 2023 ല്‍ ഇതുവരെ വികാസ് ലൈഫ് കെയർ ഓഹരിയിലുണ്ടായത്.
ഓഹരി പങ്കാളിത്തം
ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി വിദേശ നിക്ഷേപ സ്ഥാപനങ്ങളായ എജി ഡൈനാമിക് ഫണ്ട്സ് ലിമിറ്റഡും സിട്രസ് ഗ്ലോബൽ ആർബിട്രേജ് ഫണ്ടും വികാസ് ലൈഫ് കെയർ ഓഹിരകൾ വാങ്ങി കൂട്ടിയിരുന്നു. എജി ഡൈനാമിക് ഫണ്ട്‌സ് ലിമിറ്റഡിനും സിട്രസ് ഗ്ലോബൽ ആർബിട്രേജ് ഫണ്ടിനും 5,20,83,333 ഓഹരികൾ വീതം ഓഹരികളാണ് കമ്പനി അനുവദിച്ചത്.
നിലവിൽ 11.4 ശതമാനം ഓഹരികളാണ് പ്രൊമോട്ടർമാർ കൈവശം വെയ്ക്കുന്നത്. ഇതിൽ 0.7 ശതമാനം ഓഹരികൾ ഈട് നൽകിയിട്ടുണ്ട്. ഈട് നൽകിയ ഓഹരികളുടെ അളവ് കുറച്ചു കൊണ്ടുവരാൻ പ്രമോട്ടർമാർക്കായിട്ടുണ്ട്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
