മള്‍ട്ടിബാഗര്‍ റിട്ടേണ്‍ ആഗ്രഹിക്കുന്ന റിട്ടെയില്‍ നിക്ഷേപകര്‍ പെന്നി ഓഹരികള്‍ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താറുണ്ട്. പെന്നി ഓഹരികൾക്ക് മികച്ച റിട്ടേൺ നൽകിയ ചരിത്രമുണ്ടെങ്കിലും സമാനമായ അപകട സാധ്യതയും ഇക്കൂട്ടർക്കുണ്ട്. ഇത്തരം കമ്പനികളില്‍ നടപ്പാക്കുന്ന അപ്രതീക്ഷിത തീരുമാനങ്ങൾ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിക്കും.
അതിനാല്‍ പെന്നി ഓഹരികളുടെ വിലയില്‍ ചാഞ്ചാട്ടം ഉയർന്നതാണ്. സെപ്റ്റംബർ പാദഫലം വന്നതിന് പിന്നാലെ ലാഭത്തിൽ 377 ശതമാനത്തിന്റെ വർധനവ് കാണിച്ചൊരു ഓഹരിയാണ് ജ്യോതി സ്ട്രക്ചേഴ്സ് ലിമിറ്റഡ്. എയ്സ് നിക്ഷേപകനായ ആശിഷ് കച്ചോലിയ കമ്പനിയുടെ 1.80 കോടി ഓഹരികളാണ് സ്വന്തമാക്കിയത്.
ജ്യോതി സ്ട്രക്ചേഴ്സ്
പവർ ട്രാൻസ്മിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ജ്യോതി സ്ട്രക്ചേഴ്സ്. ട്രാൻസ്മിഷൻ ലൈനുകൾ, സബ്‌സ്റ്റേഷനുകൾ, വിതരണ പദ്ധതികൾ എന്നിവയാണ് പ്രധാന ബിസിനസ് ഫോക്കസ് ഏരിയകൾ. ഡിസൈൻ, ടെസ്റ്റിംഗ്, മാനുഫാക്ചറിംഗ്, സോഴ്‌സിംഗ്, സപ്ലൈ, കൺസ്ട്രക്ഷൻ എന്നിവയിൽ കമ്പനി ആഗോളതലത്തിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജ്യോതി എനർജി ലിമിറ്റഡ്, ജ്യോതി സ്‌ട്രക്‌ചേഴ്‌സ് ആഫ്രിക്ക ലിമിറ്റഡ്, ജ്യോതി ഹോൾഡിംഗ് ഐഎൻസി, ജ്യോതി അമേരിക്കസ് എൽഎൽസി, ജ്യോതി പ്രോജക്‌ട്‌സ് എഫ്സെഡ്ഇ എന്നിവ ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളാണ്.

സാമ്പത്തികം
നവംബർ ഒൻപതിനാണ് കമ്പനി ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചത്. 2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജ്യോതി സ്ട്രക്‌ചേഴ്‌സ് 11.19 കോടി രൂപയുടെ അറ്റാദായം നേടി. 2022 സെപ്റ്റംബർ പാദത്തിലെ 4.03 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 377.67 ശതമാനത്തിന്റെ വർധനവാണ്.
2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന 81.36 കോടി രൂപയാണ്. മുൻ വർഷത്തെ ഇതേ പാദത്തിലെ 13.89 കോടി രൂപയേക്കാൾ 485 ശതമാനത്തിന്റെ വർധനവ്. ഇബിഐടിഡിഎ 13.08 കോടി രൂപയായി. 2022 സെപ്റ്റംബറിലെ 2.72 കോടിയിൽ നിന്ന് 580.88 ശതമാനത്തിന്റെവ വർധനവാണിത്.
ഓഹരി പ്രകടനം
വെള്ളിയാഴ്ച ജ്യോതി സ്ട്രക്ചേഴ്സ് ഓഹരികൾ 1.98 ശതമാനം നേട്ടത്തിൽ 18.05 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില യഥാക്രമം 18.05 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 5.18 രൂപയുമാണ്. ജ്യോതി സ്ട്രക്ചേഴ്സ് കഴിഞ്ഞ ഒരു മാസത്തിനിടെ 60 ശതമാനം നേട്ടമുണ്ടാക്കി.
കഴിഞ്ഞ 3 മാസങ്ങളിൽ 75 ശതമാനം ഉയർന്ന ഓഹരികൾ 2023 ൽ 48 ശതമാനം മുന്നേറ്റം കൈവരിച്ചു. ഒരു വർഷത്തിനിടെ 31 ശതമാനമാണ് റിട്ടേൺ. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഓഹരി അപ്പർസർക്യൂട്ടിലാണ് വ്യാപാരം നടക്കുന്നത്.
ഓഹരി ഉടമകൾ
ജ്യോതി സ്ട്രക്ചേഴ്സിന്റെ ഓഹരി പങ്കാളിത്തം പരിശോധിച്ചാൽ പ്രമോട്ടർമാർ ഓഹരി ഹോൾഡ് ചെയ്യുന്നില്ല. 92.18ശതമാനം ഓഹരികളും റീട്ടെയിൽ നിക്ഷേപകരുടെ കയ്യിലാണ്. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾക്ക 7.15 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽ എസ്ബിഐയ്ക്ക് 3.25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
അതോടൊപ്പം ഈയിടെ എയ്‌സ് നിക്ഷേപകനായ ആശിഷ് കച്ചോളിയ പ്രിഫറൻഷ്യൽ ഇഷ്യൂ വഴി കമ്പനിയുടെ 1.80 കോടി ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഓഹരിയൊന്നിന് 13.20 രൂപ നിരക്കിൽ 23.76 കോടി രൂപയായിരുന്നു നിക്ഷേപം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
