പൊതുമേഖലാ ഓഹരികൾ വാങ്ങാമെന്ന് പ്രധാനമന്ത്രി; ഇപ്പോൾ വാങ്ങാൻ മികച്ചവ ഏത്; വിദ​ഗ്ധരുടെ നിർദ്ദേശം ഇങ്ങനെ

കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടിക്കിടെയാണ് ഓഹരി വിപണിയും പൊതുമേഖലാ ഓഹരികളും കടന്ന് വന്നത്. കേന്ദ്ര സർക്കാർ പൊതുമേഖലാ കമ്പനികളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നില്ലെന്ന പ്രതിപക്ഷ വിമർശനത്തെ എതിർക്കാനായിരുന്നു പൊതുമേഖലാ ഓഹരികളെ പ്രധാനമന്ത്രി കൂട്ടുപിടിച്ചത്.

പ്രതിപക്ഷം വിമർശിച്ചിട്ടും പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെന്നും അതാത് സെക്ടറുകളിൽ സ്വകാര്യ കമ്പനികളുമായി മത്സരിക്കുകയാണെന്നും പ്രധാനമന്ത്രി സഭയിൽ പറഞ്ഞു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് എക്കാലത്തെയും ഉയർന്ന വരുമാനം റിപ്പോർട്ട് ചെയ്‌തു, അതേസമയം എൽഐസി പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾക്കിടയിലും കുതിച്ചുയരുകയാണെന്നും അദ്ദേഹം പ്രസം​ഗത്തിൽ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം എതിർക്കുന്ന കമ്പനികൾ നേട്ടമുണ്ടാക്കുന്നതിനാൽ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ ഈ സൂചന സ്വീകരിച്ച്, ഭാവിയിൽ പ്രതിപക്ഷം വിമർശിക്കുന്ന പൊതുമേഖലാ ഓഹരികൾ വാങ്ങാവുന്നതാണെന്ന് അദ്ദേഹം പ്രതിപക്ഷത്തോടുള്ള പരിഹാസമായി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ വിമർശനവും പരിഹാസവും പ്രതിപക്ഷത്തോടാണെങ്കിലും ഓഹരി വിപണി നിക്ഷേപകർക്ക് പരോക്ഷമായി ലഭിച്ച ഉപദേശം ​ഗുണം ചെയ്യുമോ എന്ന് നോക്കാം.

പൊതുമേഖലാ ഓഹരികൾ വാങ്ങാമെന്ന് പ്രധാനമന്ത്രി; ഇപ്പോൾ വാങ്ങാൻ മികച്ചവ ഏത്

പൊതുമേഖലാ ഓഹരികൾ വാങ്ങാമോ?

ഇടത്തരം മുതൽ ദീർഘകാലത്തേക്ക് മറ്റ് സെഗ്‌മെന്റുകളെ മറികടക്കുന്ന പ്രകടനം പ്രതീക്ഷിക്കുന്നതിനാൽ ബാങ്കിംഗ്, പവർ സെക്ടറുകളിലെ പൊതുമേഖലാ ഓഹരികൾ പരി​ഗണിക്കാനുള്ള സമയമാണിതെന്നാണ് വിദഗ്ധരുടെ നി​ഗമനം. സമീപ വർഷങ്ങളിൽ, പൊതുമേഖലാ കമ്പനികൾ മാനേജ്‌മെന്റ് തലത്തിൽ ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ട്.

ഇത് പൊതുമേഖലാ സ്ഥാപനങ്ങളെ അവരുടെ മൂലധന ചെലവ് വർധിപ്പിക്കാനും പ്രൊവിഷനും കിട്ടാകടങ്ങൾ കുറയ്ക്കാനും സഹായിച്ചു. എച്ച്എഎൽ, എൽഐസി തുടങ്ങിയ കമ്പനികളെ ശക്തമായ പാദഫലങ്ങൾക്ക് പിന്നിലും ഇത് സഹായകമായതായി വി​ദ​ഗ്ധർ വിലയിരുത്തുന്നു. അതേസമയം, ആകർഷകമായ വിലയിൽ ലഭ്യമായ പൊതുമേഖലാ ബാങ്ക് ഓഹരികൾ നിലവിലെ വിലയിൽ വാങ്ങാനാണ് വിദ​ഗ്ധരുടെ നിർദ്ദേശം.

വിപണിയിലെ ബുള്ളിഷ് ട്രെന്‍ഡില്‍ പൊതുമേഖലാ ഓഹരികള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് മുന്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സന്ദീപ് പാണ്ഡ്യെ പറയുന്നു. സ്വകാര്യ മേഖലയിലെ കമ്പനികളുമായി മത്സരത്തിനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് തയ്യാറെടുക്കുന്നത്.

ഉദാഹരണമായി പൊതുമേഖലാ ബാങ്കുകളുടെ ലയന നടപടികളിലൂടെ ബിസിനസ് മോഡലിൽ വലിയ മാറ്റാം വരുത്താതെ തന്നെ കമ്പനികളുടെ മൂല്യം ഉയര്‍ത്താൻ സർക്കാറിന് സാധിച്ചു. 2023 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ എസ്ബിഐ റിലയന്‍സ് ഇന്‍ഡസ്ട്രീസിനേക്കാള്‍ ലാഭമുണ്ടാക്കി. ബിസിനസ് മോഡലില്‍ ചെറിയ മാറ്റങ്ങളാണ് നേട്ടമുണ്ടാക്കിയതാണ് ഈ നേട്ടത്തിന് കാരണം.

ഏതൊക്കെ ഓഹരികൾ വാങ്ങാം

പൊതുമേഖലാ ബാങ്കിം​ഗ് ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ, കറന്റ് അക്കൗണ്ട് സേവിം​ഗ്സ് അക്കൗണ്ട് (CASA) അനുപാതത്തിന് പ്രധാന്യം നൽകണമെന്ന് എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസിലെ റിസർച്ച് വൈസ് പ്രസിഡന്റ് സൗരഭ് ജെയിൻ പറയുന്നു. ഇന്ത്യൻ ബാങ്കുകളുടെ അറ്റ ​​പലിശ മാർജിനുകൾ ഉയർന്നതാണ്. ഇവിടെ ഒരു പ്രധാന പങ്ക് വഹിക്കാൻ പോകുന്നത് സിഎഎസ്എ അനുപാതമാണ്.

പൊതുമേഖലയിലെ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ വൻകിട ബാങ്കുകളുടെ വായ്പ ചെലവ് മറ്റു ബാങ്കുകളെ അപേക്ഷിച്ച് കുറവാണ്. ഇതിനാൽ ഈ ബാങ്കുകൾ ബിസിനസ് ആകർഷിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സൗരഭ് ജെയി്ൻ പറഞ്ഞു.

ബാങ്കിം​ഗ് കഴിഞ്ഞാൽ പരി​ഗണിക്കാവുന്ന ഓഹരികൾ പവർ സെക്ടറിലാണ്. സൗരഭ് ജെയിനിന്റെ അഭിപ്രായത്തിൽ ആകർഷകമായ മൂല്യനിർണയവും വൈദ്യുതി ഡിമാന്റ് ഇരട്ട അക്കത്തിലാകുമെന്നതിനാലും പവർ സെക്ടറിലെ ഓഹരികളിൽ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ദീർഘകാല നിക്ഷേപകരാണെങ്കിൽ എൻ‌ടി‌പി‌സി, എൻ‌എച്ച്‌പി‌സി, പവർ ഗ്രിഡ് കോർപ്പറേഷൻ, എസ്‌ജെ‌വി‌എൻ പോലുള്ള പൊതുമേഖലാ പവർ ഓഹരികൾ പരി​ഗണിക്കാവുന്നവയാണ്.

അറിയിപ്പ്

മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X