ആദായ നികുതി വെട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന പോളിക്യാമ്പ് കമ്പനിയുമായി ബന്ധപ്പെട്ടയിടങ്ങളിൽ ഡിസംബറിൽ ആദായനികുതി വകുപ്പ് തിരച്ചിൽ നടത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് വ്യാഴാഴ്ച കനത്ത നഷ്ടമാണ് പോളിക്യാമ്പ് ഇന്ത്യ ഓഹരികൾ നേരിട്ടത്.
ബുധനാഴ്ചയിലെ ക്ലോസിംഗ് നിലവാരമായ 4,913.15 രൂപയ്ക്കെതിരെ 10 ശതമാനം താഴ്ന്ന് 4,421.85 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 22.50 ശതമാനം ഇടിഞ്ഞ് 3,812.35 രൂപയിലെത്തി. നിലവിൽ 19 ശതമാനം ഇടിവോടെ 3,697.50 രൂപയിലുള്ള ഓഹരി ഒരാഴ്ചയ്ക്കിടെ തന്നെ 26.44 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശകലന വിദഗ്ധർ ഓഹരിക്ക് നൽകുന്ന സാധ്യതകളെന്തെല്ലാമെന്ന് പരിശോധിക്കാം.

കമ്പനിക്ക് എതിരായ ആരോപണം
കമ്പനിക്കെതിരായ നികുതി വെട്ടിപ്പ് ആരോപണങ്ങളാണ് ഓഹരിയെ കനത്ത ചാഞ്ചാട്ടത്തിലേക്ക് തള്ളിവിട്ടത് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 200 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കമ്പനിയിൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നികുതി വെട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ കമ്പനി അതേ ദിവസം തന്നെ നിഷേധിച്ചു.
2023 ഡിസംബറിൽ നടത്തിയ പരിശോധന നടപടികളിൽ കമ്പനി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിച്ചെന്നും അന്വേഷണത്തിന്റെ ഫലത്തെക്കുറിച്ച് ആദായനികുതി വകുപ്പിൽ നിന്ന് കമ്പനിക്ക് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ലെന്നും കമ്പനി പത്രകുറിപ്പിൽ വ്യക്തമാക്കി.
സാമ്പത്തിക രേഖകളിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയതായും നികുതി വെട്ടിപ്പും ബാധകമായ പിഴയും അടക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് ഉടൻ നോട്ടീസ് നൽകാനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പ്രൊമോട്ടർ അക്കൗണ്ടുകളിൽ രേഖപ്പെടുത്തിയിട്ടുള്ള 250-300 കോടി രൂപയുടെ ഇടപാടുകളാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
പിഐബി റിപ്പോർട്ട്
അതേസമയം ജനുവരി 10 ബുധനാഴ്ച പ്രസ് ഇൻഫർമേഷൻ ബ്യൂറോ നൽകിയ പത്രകുറിപ്പിൽ പോളിക്യാബിന്റെ പേര് വ്യക്തമാക്കാതെ വയറുകൾ, കേബിളുകൾ, എന്നിവ നിർമിക്കുന്ന കമ്പനിയിൽ 2023 ഡിസംബർ 22 ന് ആദായനികുതി വകുപ്പ് തിരച്ചിൽ നടത്തിയ വിവരങ്ങൾ വിശദമാക്കുന്നുണ്ട്. തിരച്ചലിൽ രേഖകളും ഡിജിറ്റൽ ഡാറ്റകളും പിടിച്ചെടുക്കുകയും ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചില അംഗീകൃത വിതരണക്കാരുമായി സഹകരിച്ച് ഗ്രൂപ്പ് നികുതി വെട്ടിപ്പ് നടത്തിയെന്നും വ്യക്തമാക്കുന്നു.
ഓഹരിയുടെ ഭാവിയെന്ത്
പോളിക്യാബിന് നെഗറ്റീവ് തുടക്കമാണ് കാണുന്നതെങ്കിലും വിപണി വിദഗ്ധർ ഓഹരിയിൽ ബുള്ളിഷ് ആണ്. കമ്പനിയെ ട്രാക്ക് ചെയ്യുന്ന 31 വിശകലന വിദഗ്ധരിൽ 60 ശതമാനം പേരും ഓഹരിക്ക് "ബൈ" റേറ്റിംഗ് നൽകുന്നു. അതേസമയം ആറ് പേർ വീതമാണ് യഥാക്രമം "ഹോൾഡ്", "സെൽ" റേറ്റിംഗ് നൽകുന്നത്.
പോളിക്യാബിന്റെ ശരാശരി ലക്ഷ്യവില എന്നത് ബുധനാഴ്ചത്തെ ക്ലോസിംഗ് ലെവലിൽ നിന്ന് 14.5 ശതമാനം വളർച്ചയാണ്. ജെഫറീസ് ഓഹരിക്ക് 7,000 രൂപ ലക്ഷ്യ വില നൽകുന്നുണ്ട്. 42 ശതമാനം മുന്നേറ്റ സൂചനയാണിത്.
വൻ നേട്ടം നൽകിയ ഓഹരി
2019 ഏപ്രിലിൽ ലിസ്റ്റ് ചെയ്തതുമുതൽ പത്ത് മടങ്ങ് റിട്ടേണാണ് പോളിക്യാമ്പ് ഓഹരി നൽകിയത്. 538 രൂപ ഐപിഒ വിലയുണ്ടായിരുന്ന പോളിക്യാമ്പ് 2023 ഡിസംബറിൽ റെക്കോർഡ് നിലവാരമായ 5,733 രൂപയിലേക്ക് എത്തിയിരുന്നു. ഐപിഒ വിലയേക്കാൾ 10 മടങ്ങ് വരുമാനമാണിത്.
പോളിക്യാബിന്റെ പ്രൊമോട്ടർമാർ കഴിഞ്ഞ ഏതാനും പാദങ്ങളിൽ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നുണ്ട്. 2023 സെപ്റ്റംബർ 30 നുള്ള കണക്ക് പ്രകാരം പോളിക്യാബിലെ പ്രൊമോട്ടർ ഷെയർഹോൾഡിംഗ് കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 67.97 ശതമാനത്തിൽ നിന്ന് 65.91 ശതമാനമായി കുറഞ്ഞു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
