ഓഹരി വിപണിയിൽ താര നിക്ഷേപകരെ പിന്തുടരുന്നതും അവരുടെ നിക്ഷേപ തന്ത്രങ്ങളെ പഠിക്കുന്നവരും നിരവധിയാണ്. കൃത്യമായ പഠനത്തിലൂടെ കൃത്യ സമയത്ത് വിപണിയിലേക്ക് പ്രവേശിച്ച് മികച്ച റിട്ടേൺ നേടിയെടുക്കാൻ ഇത്തരം നിക്ഷേപകർക്ക് സാധിക്കാറുണ്ട്.
ഓരോ പാദത്തിലും 1 ശതമാനത്തിൽ കൂടുതൽ നിക്ഷേപമുള്ള ഓഹരി ഉടമകളുടെ വിശദാംശങ്ങൾ കമ്പനികൾ പുറത്തുവിടണം. ഇതുപ്രകാരം ജൂണിൽ അവസാനിച്ച പാദത്തിൽ താര നിക്ഷേപകരായ മുകുൾ അഗർവാൾ, ആശിഷ് കച്ചോലിയ, ആശിഷ് ധവാൻ, പൊറിഞ്ചു വെളിയത്ത് എന്നിവർ നടത്തിയ നിക്ഷേപങ്ങൾ അറിയാം.
മുകുൾ അഗർവാൾ
ഇന്ത്യൻ ഓഹരി വിപണിയിലെ താര നിക്ഷേപരിലൊരാളാണ് മുകുൾ അഗർവാൾ. 1990 കളുടെ അവസാനത്തിൽ വിപണിയിലെത്തിയ മുകുൾഅഗർവാൾ ആക്രമണാത്മക നിക്ഷേപം തന്ത്രം പിന്തുടരുന്ന നിക്ഷേപകനാണ്. ശരിയായ വിശകലനം, മൾട്ടിബാഗറാകാൻ സാധ്യതയുള്ള പെന്നി ഓഹരികളിൽ റിസ്ക് എടുക്കുക, നിക്ഷേപത്തിനും ട്രേഡിംഗിനുമായി രണ്ട് വ്യത്യസ്ത പോർട്ട്ഫോളിയോ എന്നിവയാണ് മുകുൾ അഗർവാളിന്റെ നിക്ഷേപ രീതികൾ. ട്രെൻഡ്ലൈൻ ഡാറ്റ അനുസരിച്ച് 57 ഓഹരികളാണ് മുകുൾ അഗർവാൾ ഹോൾഡ് ചെയ്യുന്നത്. 4,035.3 കോടി രൂപയാണ് ഇതിന്റെ മൂല്യം.

ജൂണിൽ അവസാനിച്ച പാദത്തിൽ സുസ്ലോൺ എനർജിയുടെ 1 ശതമാനം ഓഹരികളാണ് അദ്ദേഹം വാങ്ങിയത്. 262.2 കോടിയുടെ നിക്ഷേപമാണിത്. മറ്റൊരു നിക്ഷേപം സെൻ ടെക്നോളജീസിലാണ്. 88.7 കോടി രൂപ നിക്ഷേപിച്ച് 11.26 ലക്ഷം സെൻ ടെക്നോളജീസ് ഓഹരി(1.3%) ളാണ് മുകുൾ അഗർവാൾ വാങ്ങിയത്.
ആശിഷ് ധവാൻ
താര നിക്ഷേപകരിൽ മറ്റൊരാളാണ് ആശിഷ് ധവാൻ. 1999-ൽ അദ്ദേഹം രാജ് കൊണ്ടൂരിനൊപ്പം അദ്ദേഹം സ്ഥാപിച്ച ക്രിസ്‌കാപ്പിറ്റൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫണ്ടുകളിലൊന്നാണ്. വിപണി വിശകലനത്തോടെ ദീർഘകാലത്തേക്ക് വൈവിധ്യമായ നിക്ഷേപം തന്ത്രമാണ് അദ്ദേഹം പിന്തുടരുന്നത്. നിലവിൽ ലഭ്യമായ ഡാറ്റ പ്രകാരം 12 ഓഹരികൾ അടങ്ങുന്ന 3,135.1 കോടി രൂപയുടെ പോർട്ട്ഫോളിയോ അദ്ദേഹത്തിനുണ്ട്.
എസ്എംഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ റെലിഗേർ എന്റർപ്രൈസ് ഓഹരിയാണ് ആശിഷ് ധവാൻ ജൂണിൽ അവസാനിച്ച പാദത്തിൽ വാങ്ങിയത്. 121 കോടി രൂപയുടെ നിക്ഷേപത്തിലൂടെ കമ്പനിയുടെ 53,86,564 ഓഹരികൾ ആശിഷ് ധവാൻ സ്വന്തമാക്കി. റെലിഗേർ ടെക്നോളജീസിന്റെ ആകെ ഓഹരികളുടെ 1.7 ശതമാനം വരുമിത്.
ആശിഷ് കച്ചോളിയ
ലക്കി സെക്യൂരിറ്റീസ് എന്ന പേരിൽ സ്വന്തം നിക്ഷേപ സ്ഥാപനം ആശിഷ് കച്ചോളിയയ്ക്കുണ്ട്. സ്മോൾ, മിഡ്കാപ് ഓഹരികളിൽ നിക്ഷേപിക്കുക എന്നതാണ് അദ്ദേഹം പിന്തുടരുന്ന തന്ത്രം. രാകേഷ് ജുൻജുൻവാലയ്ക്കൊപ്പം ഹംഗാമ ഡിജിറ്റലിന്റെ സഹസ്ഥാപകനുമാണ് കച്ചോളിയ. പുതിയ ഡാറ്റ പ്രകാരം 41 ഓഹരികളുടെ ആശിഷ് കച്ചോളിയ പോർട്ട്ഫോളിയോയുടെ മൂല്യം 2,378.1 കോടി രൂപയാണ്.
ജൂണില്‍ അവസാനിച്ച പാദത്തില്‍ മൂന്ന് പുതിയ വാങ്ങലുകളാണ് ആശിഷ് കച്ചോളിയ നടത്തിയത്. അഗ്രോ ക്യാപിറ്റലില്‍ 42.9 കോടിയുടെ നിക്ഷേപം നടത്തി. കമ്പനിയുടെ 1.6 ശതമാനം ഓഹരികള്‍ കച്ചോളിയ സ്വന്തമാക്കി. മറ്റൊരു ഓഹരി എസ്ജി ഫിന്‍സെര്‍വാണ്. കമ്പനിയുടെ 1.2 ശതമാനം ഓഹരികളാണ് വാങ്ങിയത്. വേണൂസ് പൈപ്പ്‌സ ആന്‍ഡ് ട്യൂബസ് ്‌ലിമിറ്റഡില്‍ 2 ശതമാനം ഓഹരി പങ്കാളിത്തമാണ് കച്ചോളിയയ്ക്കുള്ളത്.
പൊറിഞ്ചു വെളിയത്ത്
താര നിക്ഷേപകരിലെ മലയാളി സാന്നിധ്യമാണ് തൃശൂർ ചാലക്കുടി സ്വദേശി പൊറിഞ്ചു വെളിയത്ത്. 1990-ൽ കൊട്ടക് സെക്യൂരിറ്റീസിൽ ഫ്ലോർ ട്രേഡറായി തുടങ്ങിയ പൊറിഞ്ചു വെളിയത്ത് 2002 ലാണ് സ്വന്തം സംരംഭമായ ഇക്വിറ്റി ഇന്റലിജൻസ് ആരംഭിച്ചത്. മികച്ച മാനേജ്‌മെന്റ്, ശക്തമായ ബാലൻസ് ഷീറ്റ്, ശക്തമായ ബിസിനസ് മോഡൽ എന്നിവയുള്ള ചെറുകിട കമ്പനികളെയാണ് അദ്ദേഹം നിക്ഷേപത്തിനായി തിരഞ്ഞെടുക്കാറുള്ളത്. 212.1 കോടി രൂപ മൂല്യമുള്ള 12 ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്.
ഇലക്ട്രോണിക്സ് കമ്പനിയായ സെന്റം ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 1.30 ലക്ഷം ഓഹരികളാണ് സെന്റം ഇലക്ട്രോണിക്‌സിൽ പൊറിഞ്ചു വെളിയത്ത് വാങ്ങിയത്. കമ്പനിയുടെ 1 ശതമനം ഓഹരികൾ പൊറിഞ്ചു സ്വന്തമാക്കി. 19 കോടി രൂപയാണ് നിക്ഷേപ മൂല്യം.
ജൂൺ പാദത്തിൽ കാണാവുന്ന മറ്റൊരു വാങ്ങൽ, മുംബൈ ആസ്ഥാനമായുള്ള മൾട്ടി നാഷണൽ സ്റ്റേഷനറി നിർമാണ കമ്പനിയായ കൊകുയോ കാംലിൻ ലിമിറ്റഡ് ആണ്. 10.10 ലക്ഷം ഓഹരികളാണ് വാങ്ങിയത്. കമ്പനിയുടെ ആകെ ഓഹരികളുടെ 1 ശതമാനം ഓഹരികളാണ് പൊറിഞ്ചു വെളിയത്തിന്റെ കയ്യിലുള്ളത്. 15.8 കോടി രൂപയാണ് ഓഹരി മൂല്യം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
