മലയാളികൾക്കിടയിൽ നിന്ന് ശ്രദ്ധേയനായ നിക്ഷേപകനാണ് പൊറിഞ്ചു വെളിയത്ത്. അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോ മാനേജ്മെന്റ് കമ്പനിയായ ഇക്വിറ്റി ഇന്റലിജൻസ് വഴി അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം പ്രിഫറൻഷ്യൽ ഇഷ്യു വഴി കേരള ആയുർവേദയിൽ പൊറിഞ്ചു വെളിയത്ത് നിക്ഷേപം ഉയർത്തിയിരുന്നു. അതേസമയം ജനുവരി അഞ്ചിന് നടന്നൊരു ബൾക്ക് ഡീൽ വഴി പൊറിഞ്ചു വെളിയത്ത് ഭാര്യ ലിറ്റി തോമസിന്റെ കയ്യിലുള്ള അൻസാൽ ബിൽഡ്‌വെൽ ലിമിറ്റഡിന്റെ ഓഹരികൾ വിറ്റൊഴിവാക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
അൻസാൽ ബിൽഡ്‌വെൽ ലിമിറ്റഡ്
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന 78 കോടി രൂപ വിപണി മൂല്യമുള്ള മെെക്രോകാപ് കമ്പനിയാണ് അൻസാൽ ബിൽഡ്‌വെൽ ലിമിറ്റഡ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും റിയൽ എസ്റ്റേറ്റ് നിർമാണ പ്രവർത്തികൾ നടത്തുന്ന കമ്പനിയാണിത്. ഭവന സമുച്ചയങ്ങൾ, ഷോപ്പുകൾ, വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ പോർട്ട്ഫോളിയോ കമ്പനിക്കുണ്ട്.
ഗുരുഗ്രാമിലെ സുശാന്ത് ലോക്, അൻസൽ കൃഷ്ണ, ബാംഗ്ലൂരിലെ അൻസൽ ഫോർട്ട്, കൊച്ചിയിലെ അൻസാൽ സിറ്റി, അൻസൽസ് റിവർഡെയ്ൽ, അമൃത്സറിലെ അൻസാൽ സിറ്റി, ഡെറാഡൂണിലെ അൻസലിന്റെ ഗ്രീൻ വാലി, മൊറാദാബാദിലെ പ്രകാശ് എൻക്ലേവ് എന്നിവ കമ്പനിയുടെ നിർമാണങ്ങളാണ്.

നിക്ഷേപ കണക്ക് ഇങ്ങനെ
2023 മാര്‍ച്ചില്‍ പ്രതിയോഹരി 70 രൂപ നിരക്കിലാണ് ലിറ്റി തോമസ് അന്‍സാല്‍ ബില്‍ഡ്‌വെല്ലിന്റെ 72,500 ഓഹരികള്‍ സ്വന്തമാക്കിയത്. 2023 സെപ്റ്റംബര്‍ പാദത്തിലെ കണക്കുകളനുസരിച്ച് ലിറ്റി തോമസിന് ഒരു ലക്ഷം ഓഹരികളാണ് കമ്പനിയിലുള്ളത്. അന്‍സാല്‍ ബില്‍ഡ്‌വെല്ലിന്റെ ആകെ ഓഹരികളുടെ 1.35 ശതമാനം വരുമിത്.
പൊറിഞ്ചു വെളിയത്തിന്റെ നേതൃത്വത്തിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ എന്ന പിഎംഎസ് സ്ഥാപനത്തിന് 1.50 ലക്ഷം ഓഹരികളുമാണ് കമ്പനിയിലുള്ളത്. 2.03 ശതമാനം ഓഹരികകളാണിത്. പൊതു ഓഹരി ഉടമകളുടെ ഭാഗത്ത് ലിറ്റി തോമസിന്റെയും ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യയുടെയും പേരുണ്ട്.
ദീർഘകാല നിക്ഷേപം
പൊറിഞ്ചു വെളിയത്ത് ദീര്‍ഘകാലമായി നിക്ഷേപം തുടരുന്ന ഓഹരിയാണ് അന്‍സാല്‍ ബില്‍ഡ്‌വെല്‍. 2011 മാര്‍ച്ച് 31 മുതൽ അദ്ദേഹത്തിന്റെ പോർട്ട്ഫോളിയയോിൽ ഈ ഓഹരിയുണ്ട്. പൊറിഞ്ചു വെളിയത്ത് 2011 മാർച്ച് 31 ന് അൻസാൽ ബിൽഡ്‍വെല്ലിന്റെ 39,000 ഓഹരികള്‍ 50.98 രൂപ നിരക്കില്‍ വില്‍ക്കുകയും അന്ന് തന്നെ 50.97 രൂപ നിരക്കില്‍ 40,000 ഓഹരികള്‍ ഇക്വിറ്റി ഇന്റലിജന്‍സ് വഴി വാങ്ങുകയും ചെയ്തിരുന്നു.
2015 മാര്‍ച്ച് 23ന് 64.25 രൂപ നിരക്കില്‍ 55,000 ഓഹരികളും ഏപ്രില്‍ 16ന് 99.41 രൂപ നിരക്കില്‍ 45,000 ഓഹരികളും ഏപ്രില്‍ 28ന് 113.45 രൂപ നിരക്കില്‍ 50,000 ഓഹരികളും ഇക്വിറ്റി ഇന്റലിജന്‍സ് വാങ്ങിയിട്ടുണ്ട്.
വിൽപ്പന ഇങ്ങനെ
അന്‍സാല്‍ ബില്‍ഡ്‌വെല്ലിൽ ഭാര്യ ലിറ്റി തോമസിന്റെ പേരിലുള്ള ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് വിറ്റഴിച്ചത്. ജനുവരി അഞ്ചിനാണ് ബള്‍ക്ക് ഡീല്‍ വഴി 44,711 ഓഹരികളുടെ കൈമാറ്റം നടന്നത്. ഓഹരിയൊന്നിന് 108.12 രൂപ നിരക്കില്‍ 48.34 ലക്ഷം രൂപയുടേതാണ് ഇടപാട്. കമ്പനിയുടെ ഓഹരികളുടെ 0.60 ശതമാനം വരുമിത്.
നേട്ടം
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 133 ശതമാനം റിട്ടേണാണ് റിയൽ എസ്റ്റേറ്റ് കമ്പനിയായ അന്‍സാല്‍ ബില്‍ഡ്‌വെല്‍ നൽകിയത്. ഒരു വര്‍ഷക്കാലയളവില്‍ 27.77 ശതമാനവും മൂന്ന് മാസക്കലയളവില്‍ 34.41 ശതമാനവുമാണ് ഓഹരിയുടെ നേട്ടം. ചൊവ്വാഴ്ച 1.75 ശതമാനം നേട്ടത്തിൽ 106.05 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 118.90 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 66.65 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
സാമ്പത്തികം
സെപ്റ്റംബറിൽ അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 11.73 കോടി രൂപയാണ് കമ്പനിയുടെ അറ്റ വിൽപ്പന. 2022 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ പാദത്തിലെ 14.12 കോടിയുടെ വിൽപ്പനയെ അപേക്ഷിച്ച് 16.92 ശതമാനം കുറവാണിത്. അതേസമയം ലാഭത്തിന്റെ കാര്യത്തിൽ കമ്പനി വലിയ മുന്നേറ്റം നടത്തി. 6.62 കോടി രൂപയാണ് കമ്പനി സെപ്റ്റംബർ പാദത്തിൽ രേഖപ്പെടുത്തിയ ലാഭം. 2022 ൽ 33 ലക്ഷമായിരുന്നു കമ്പനിയുടെ ലാഭം. 1892.9 ശതമാനത്തിന്റെ വർധനവാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
