2023 ൽ സ്മോൾകാപ് സൂചികകളുടെ പ്രകടനം മികച്ചതാണ്. മിക്ക സ്മോൾകാപ് ഓഹരികളും നിക്ഷേപകരുടെ കീശ നിറച്ചതാണ് പുതുവർഷത്തിലേക്ക് കടന്നത്. സ്മോൾകാപ് സൂചിക ബെഞ്ച്മാർക്കുകളെ മറികടക്കുന്ന പ്രകടനം ഇക്കാലയളവിൽ നടത്തി. ബിഎസ്ഇ സ്മോൾകാപ് സൂചികകൾ 48 ശതമാനമാണ് 2023ൽ ഉയർന്നത്. ഈ ഘട്ടത്തിൽ സ്മോൾകാപ് ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊറിഞ്ചു വെളിയത്തിന്റെ പോർട്ട്ഫോളിയോ പരിശോധിക്കുന്നത് നിക്ഷേപകർക്ക് മികച്ച സ്മോൾ കാപ് ഓഹരികളെ കാണാനാകും.
പോർട്ട്ഫോളിയോ മാനേജ്മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജൻസ് വഴിയാണ് പൊറിഞ്ചു വെളിയത്ത് നിക്ഷേപങ്ങൾ നടത്തുന്നത്. പൊറിഞ്ചു വെളിയത്തിന്റെ പോർട്ട്ഫോളിയോയിൽ പബ്ലിക്കലി ഹോൾഡ് ചെയ്യുന്ന 16 ഓഹരികൾക്ക് ഇന്ന് 228 കോടി രൂപയോളം മൂല്യമുണ്ട്. പുറത്ത് വരുന്ന വാർത്ത പ്രകാരം പ്രിഫഷറൻഷ്യൽ ഇഷ്യൂ വഴി കേരള ആയുർവേദയിൽ പൊറിഞ്ചു വെളിയത്ത് 85,000 ഓഹരികൾ കൂടി സ്വന്തമാക്കിയെന്നാണ്.

കേരള ആയുർവേദ
എറണാകുളം ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് കേരള ആയുർവേദ. നിലവില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് കീഴില്‍ റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, അക്കാഡമികള്‍ തുടങ്ങിയവയുണ്ട്. 292 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
തിരഞ്ഞെടുത്ത നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കി പണം സമാഹരിക്കുന്ന പ്രിഫറന്‍ഷ്യല്‍ ഇഷ്യു കമ്പനി തീരുമാനിച്ചിട്ടുണ്ട്. 9.49 ലക്ഷം ഓഹരികള്‍ അനുവദിച്ചുകൊണ്ട് 21.83 കോടി രൂപയാണ് കേരള ആയുര്‍വേദ ഇതുവഴി സമാഹരിക്കുന്നത്. 10 രൂപ മുഖ വിലയുള്ള ഓഹരികള്‍ 220 രൂപ പ്രീമിയത്തില്‍ 230 രൂപയ്ക്കാണ് വില്‍പ്പന നടത്തുക.
പൊറിഞ്ചു വെളിയത്തിന് അധിക ഓഹരി
പൊറിഞ്ചു വെളിയത്തിന് കേരള ആയുർവേദയിൽ പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴിയാണ് അധിക ഓഹരികൾ ലഭിച്ചത്. പ്രതിയോഹരി 230 രൂപ നിരക്കിൽ 87,000 ഓഹരികളാണ് സ്വന്തമാക്കിയത്. 2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ കണക്കനുസരിച്ച് പൊറിഞ്ചു വെളിയത്തിന് കേരള ആയുർവേദയിൽ 3.36 ലക്ഷം ഓഹരികളുണ്ട്. ഇത് കമ്പനിയുടെ ഓഹരികളുടെ 3.18 ശതമാനമാണ്.
2017 ഡിസംബർ പാദം മുതൽ പൊറിഞ്ചു വെളിയത്തിന് കേരള ആയുർവേദയിൽ നിക്ഷേപമുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് പൊറിഞ്ചു വെളിയത്ത് കേരള ആയുർവേദയിൽ ഓഹരി പങ്കാളിത്തം ഉയർത്തിയിരുന്നു. ഒക്ടോബർ നാലിന് 151.87 രൂപ നിരക്കില്‍ 1,03,231 ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് വാങ്ങിയത്. ഇതോടെ 3.18 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം ഇതോടെ 4.16 ശതമാനയി ഉയർന്നിരുന്നു.
ഓഹരി പ്രകടനം
സമീപ കാലയളവിൽ മിന്നുന്ന പ്രകടനം നടത്തിയൊരു ഓഹരിയാണ് കേരള ആയുർവേദിക്. മൂന്ന് മാസത്തിനിടെ 66 ശതമാനമാണ് ഓഹരിയുടെ റിട്ടേൺ. 6 മാസത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരി 154 ശതമാനം ഉയർന്നു. ഒരു വർഷത്തനിടെയിലും മൾട്ടിബാഗർ റിട്ടേൺ ഓഹരി നൽകിയിട്ടുണ്ട്. 146 ശതമാനമാണ് ഇക്കാലയളവിലെ റിട്ടേൺ. മൂന്ന് വർഷത്തിനിടെ 438 ശതമാനമാണ് ഓഹരി നൽകിയ റിട്ടേൺ.
വെള്ളിയാഴ്ച 273.95 രൂപ വരെ ഉയർന്ന ഓഹരി 1.50 ശതമാനം നഷ്ടത്തിൽ 263.50 രൂപയിലാണ് ക്ലോസ് ചെയ്തത്. 283.50 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. താഴ്ന്ന നിലവാരം 46.50 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications