സ്മോൾകാപ് ഓഹരികളിലെ മാണിക്യങ്ങളെ കണ്ടെത്തുന്നതിൽ പ്രസിദ്ധനാണ് മലയാളിയായ നിക്ഷേപകൻ പൊറിഞ്ചു വെളിയത്ത്. മികച്ച മാനേജ്‌മെന്റ്, ശക്തമായ ബാലൻസ് ഷീറ്റ്, ശക്തമായ ബിസിനസ് മോഡൽ എന്നിവയുള്ള സ്മോൾകാപ് കമ്പനികളെ നിക്ഷേപത്തിന് തിരഞ്ഞെടുത്തുന്നത് വഴി മികച്ച റിട്ടേൺ നേടാൻ ഇദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയ്ക്ക് സാധിക്കാറുണ്ട്. മികച്ച സ്മോൾകാപ് ഓഹരികളെ തേടുന്നവരാണെങ്കിൽ പൊറിഞ്ചു വെളിയത്തിന്റെ ഡിസംബർ പാദത്തിലെ പുതിയ വാങ്ങലുകൾ ശ്രദ്ധിക്കാം.
പുതിയ വാങ്ങലുകൾ
പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് ഡിസംബറിൽ അവസാനിച്ച പാദത്തിൽ നിക്ഷേപം ഉയർത്തിയ ഓഹരികളാണ് കേരള ആയുർവേദ്, ഔറം പ്രോപ്‌ടെക്, പിജി ഫോയിൽസ് എന്നിവ. ഒക്ടോബർ- ഡിസംബർ കാലയളവിൽ ഡ്യുറോപ്ലി ഇൻഡസ്‌ട്രീസിലെയും ഓറിയൻ്റ് ബെല്ലിലെയും ഓഹരികൾ പൊറിഞ്ചു വെളിയത്ത് വെട്ടിക്കുറയ്ക്കുകയും ചെയ്തു. സ്വന്തം പേരിലോ ഫണ്ട് മാനേജ്‌മെൻ്റ് സ്ഥാപനമായ ഇക്വിറ്റി ഇൻ്റലിജൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പേരിലോ നടത്തിയ ഇടപാടുകളാണിവ.

കേരള ആയുർവേദ
ഡിസംബർ പാദത്തിൽ കേരള ആയുർവേദത്തിലെ ഓഹരികൾ 1.64 ശതമാനമാണ് പൊറിഞ്ചു വെളിയത്ത് വർധിപ്പിച്ചത്. സെപ്തംബർ പാദത്തിൻ്റെ അവസാനത്തിൽ കമ്പനിയിൽ 3.18 ശതമാനം ഓഹരികളുണ്ടായിരുന്ന പൊറിഞ്ചു വെളിയത്തിന് നിലവിൽ കേരള ആയുർവേദയിൽ 4.82 ശതമാനം ഓഹരികളുണ്ട്. 14.8 കോടിയോളം രൂപയാണ് ഇതിന്റെ നിക്ഷേപ മൂല്യം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 166 ശതമാനത്തിലധികം മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയാണിത്.
ഓറം പ്രോപ്‌ടെക്
റിയൽ എസ്റ്റേറ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഓറം പ്രോപ്‌ടെക്. സെപ്തംബറിൽ അവസാനിച്ച പാദത്തിലെ 3.54 ശതമാനം നിക്ഷേപമാണ് കമ്പനിക്ക് ഓറം പ്രോപ്ടെകിലുണ്ടായത്. ഡിസംബറിൽ പൊറിഞ്ചു വെളിയത്തിന് 4.52 ശതമാനം നിക്ഷേപമാണ് ഓറം പ്രോപ്‌ടെക്കിലുള്ളത്. ഈ ഓഹരി കഴിഞ്ഞ 12 മാസത്തിനുള്ളിൽ 46 ശതമാനം റിട്ടേൺ നൽകി.
പിജി ഫോയിൽ
അലൂമിനിയം ഫോയിൽ, ഫോയിൽ ലാമിനേഷനുകൾ നിർമിക്കുന്ന കമ്പനിയാണ് പിജി ഫോയിൽ. കഴിഞ്ഞ 12 മാസത്തിനിടെ 24 നെഗറ്റീവ് റിട്ടേൺ നൽകിയ പിജി ഫോയിൽ ഓഹരിയിൽ പൊറിഞ്ചു വെളിയത്ത് നിക്ഷേപം വർധിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ പാദത്തിന്റെ അവസാനത്തിൽ 1.02 ശതമാനമായിരുന്ന നിക്ഷേപം ഡിസംബർ പാദത്തിലെ ഫയലിംഗ് അനുസരിച്ച് 1.06 ശതമാനമായി വർധിച്ചു. ഇക്വിറ്റി ഇന്റലിജൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് പൊറിഞ്ചു വെളിയത്ത് ഈ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്.
വിറ്റ ഓഹരികൾ
കഴിഞ്ഞ 12 മാസത്തിനിടെ നെഗറ്റീവ് റിട്ടേൺ നൽകിയ സ്മോൾകാപ് ഓഹരിയായ ഓറിയൻ്റ് ബെല്ലിൽ നിന്ന് നേരിയ തോതിൽ പൊറിഞ്ചു വെളിയത്ത് നിക്ഷേപം വെട്ടിചുരുക്കി. ഓഹരികൾ സെപ്റ്റംബർ പാദത്തിലെ 3.75 ശതമാനത്തിൽ നിന്ന് ഡിസംബർ പാദത്തിൽ 3.73 ശതമാനമായി വെട്ടിച്ചുരുക്കി.
അതേസമയം സിംഗർ ഇന്ത്യയുടെ ഓഹരി ഉടമകളുടെ ലിസ്റ്റിൽ പൊറിഞ്ചു വെളിയത്തിന്റെ പേരില്ല. കഴിഞ്ഞ പാദത്തിൽ സിംഗർ ഇന്ത്യ ഓഹരികളിൽ നിന്ന് അദ്ദേഹം പുറത്തുകടക്കുകയോ ഹോൾഡിംഗ് 1 ശതമാനത്തിൽ താഴെയാക്കുകയോ ചെയ്‌തിട്ടുണ്ട്. സെപ്റ്റംബറിൽ കമ്പനിയിൽ 1.02 ശതമാനം ഓഹരികൾ പൊറിഞ്ചു വെളിയത്തിനുണ്ടായിരുന്നു. സിംഗർ ഇന്ത്യ 12 മാസത്തിനിടെ 46 ശതമാനത്തിലധികം ഉയർന്നു.
പൊറിഞ്ചു വെളിയത്ത് പോർട്ട്ഫോളിയോ
ഏറ്റവും പുതിയ കോർപ്പറേറ്റ് ഷെയർഹോൾഡിംഗ് ഡാറ്റ പ്രകാരം 204.5 കോടി രൂപയിലധികം ആസ്തിയുള്ള 13 ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് കൈവശം വച്ചിട്ടുണ്ടെന്ന് ട്രെൻഡ്‌ലൈൻ വ്യക്തമാക്കുന്നു. പോർട്ട്‌ഫോളിയോ മൂല്യം ഡിസംബർ പാദത്തിൽ 8.13 ശതമാനം ഉയർന്ന് 226 കോടി രൂപയായി സെപ്റ്റംബർ പാദത്തിൽ 209 കോടി രൂപയായിരുന്നു പോർട്ട്ഫോളിയോ മൂല്യം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
