സ്മോൾ കാപ് ഓഹരികളുടെ ചക്രവർത്തി എന്ന് വിളിപ്പേരുള്ള നിക്ഷേപകനും പ്രമുഖ പോര്‍ട്ട്ഫോളിയോ ഫണ്ട് മാനേജരുമാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊറിഞ്ചു വെളിയത്ത്. മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള ഓഹരികളെ നേരത്തെ കണ്ടെത്തി നിക്ഷേപം നടത്തുന്നതിലെ അദ്ദേഹത്തിന്റെ മിടുക്ക് നിക്ഷേപ ലോകത്ത് പ്രശസ്തമാണ്. മള്‍ട്ടിബാഗര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ പൊറിഞ്ചു വെളിയത്ത്, ഈ വാരത്തിൽ പുതിയൊരു സ്മോൾ കാപ് ഓഹരിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
പുതിയ നിക്ഷേപം
പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്തിന്റെ പുതിയ നിക്ഷേപം കൊകുയോ കാംലിൻ ആണ്. പൊറിഞ്ചുവിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനമായി ഇക്വിറ്റി ഇന്റലിജൻസ് ഇന്ത്യ വഴിയാണ് കൊകുയോ കാംലിനിൻരെ അര ശതമാനത്തിലധികം ഓഹരികൾ പൊറിഞ്ചു വെളിയത്ത് സ്വന്തമാക്കിയത്.
എൻഎസ്ഇയിൽ ലഭ്യമായ ഡാറ്റ പ്രകാരം, ഒരു ഓഹരിക്ക് ശരാശരി 105.79 രൂപ നിരക്കിൽ ഇക്വിറ്റി ഇന്റലിജൻസ് കൊകുയോ കാംലിന്റെ 5.4 ലക്ഷം ഓഹരികളാണ് സ്വന്തമാക്കിയത്. കമ്പനിയുടെ 0.53 ശതമാനം ഓഹരികളാണിത്.

കൊകുയോ കാംലിൻ
മുംബൈ ആസ്ഥാനമായുള്ള മൾട്ടി നാഷണൽ സ്റ്റേഷനറി നിർമാണ കമ്പനിയാണ് കൊകുയോ കാംലിൻ ലിമിറ്റഡ്. ആർട്ട് ഉത്പ്പന്നങ്ങൾ, കളറുകൾ, സ്കോളാസ്റ്റിക് സ്റ്റേഷനറി ഉത്പ്പന്നങ്ങൾ, ഓഫീസ് സ്റ്റേഷനറി ഉത്പ്പന്നങ്ങൾ, എഴുത്ത് ഉപകരണങ്ങൾ തുടങ്ങിയവയാണ് കമ്പനി നിർമിക്കുന്നത്. നേരത്തെ കാംലിൻ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനിയിൽ ജപ്പാൻ കമ്പനിയായ കൊകുയോ എസ് ആൻഡി ടി നിക്ഷേപം നടത്തിയതോടെയാണ് കൊകുയോ കാംലിൻ എന്ന പേരിലേക്ക് മാറുന്നത്.
കൊകുയോ കമ്പനിക്ക് കാംലിൻ ലിമിറ്റഡിയിൽ 51 ശതമാനത്തിലധികം ഓഹരികളുണ്ട്. 1,076.76 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയിൽ 74.99 ശതമാനം ഓഹരികളും പ്രമോട്ടര്‍മാകുടെ കയ്യിലാണ്. 0.18 ശതമാനം ഓഹരികളിലാണ് വിദേശ നിക്ഷേപകർക്ക് പങ്കാളിത്തമുള്ളത്.
ഓഹരി പ്രകടനം
ഒരാഴ്ചയ്ക്കിടെ 17 ശതമാനം റിട്ടേണാണ് കോകുയോ കാംലിന്‍ ഓഹരികള്‍ നല്‍കിയത്. 1 മാസത്തിനിടെ 47.36 ശതമാനം ഉയര്‍ന്ന ഓഹരികള്‍ 1 വര്‍ഷത്തെ പ്രകടനം 78.92 ശതമാനം റിട്ടേണ്‍ നല്‍കി. ഒരാഴ്ച മുൻപ് ഏപ്രിൽ 17 ന് 91.68 രൂപയിലുണ്ടായ ഓഹരികൾ ബുധനാഴ്ച 107.35 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.
ചൊവ്വാഴ്ച കൊകുയോ കാംലിന്‍ ലിമിറ്റഡിന്റെ ഓഹരി വില 110.85 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ വിലയിൽ നിന്നും3.16 ശതമാനം ഇടിവാണ് ഓഹരി വിലയിലുണ്ടായത്. 117.80 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 50.50 രൂപയാണ് താഴ്ന്ന വില.
സാമ്പത്തികം
2023 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മികച്ച പ്രകടനം കമ്പനി നടത്തിയിട്ടുണ്ട്. കമ്പനിയുടെ മൊത്തം വരുമാനം 216.49 കോടി രൂപയായാണ്. മൂന്നാം പാദത്തിലെ മൊത്തം വരുമാനമായ 174.41 കോടി രൂപയേക്കാൾ 24.13 ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം നാലം പാദത്തിൽ നേടിയ വരുമാനം 164.51 കോടി രൂപയാണ്. 31.60 ശതമാനം വർധനവാണ് 2023 സാമ്പത്തിക വർഷത്തിലുണ്ടായത്.
നാലാം പാദത്തിലെ നികുതിക്ക് ശേഷമുള്ള അറ്റാദായം 8.76 കോടി രൂപയാണ്. കമ്പനിയുടെ വാർഷിക വരുമാന വളർച്ച 52.6 ശതമാനാണ്. പാദഫലത്തിന് പിന്നാലെ 12 വർഷത്തിന് ശേഷം കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 0.50 രൂപയാണ് ലാഭവിഹിതം നൽകുക. ജൂലായ് 21 ആണ് എക്സ് ഡിവിഡന്റ് തീയതി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications