ഇന്ത്യയിലെ മുൻനിര നിക്ഷേപകരിലൊരാളാണ് മലയാളിയായ പൊറിഞ്ചു വെളിയത്ത്. സ്മോൾകാപ് ഓഹരികളിൽ മികച്ച ഓഹരികളെ കണ്ടെത്തി ലാഭമുണ്ടാക്കുന്നതിലെ അദ്ദേഹത്തിന്റെ മിടുക്ക് പ്രശംസനീയമാണ്. ബജറ്റ് വേളയിൽ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റ പറ്റി അദ്ദേഹം സംസാരിക്കുന്നുണ്ട്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ദീർഘകാല നിക്ഷേപകർക്ക് '1000 വർഷത്തിലൊരിക്കൽ' ലഭിക്കുന്ന അവസരമാണെന്ന് പൊറിഞ്ചു വെളിയത്ത് ഇടിനൗ വുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹം ഈയിടെ നിക്ഷേപം നടത്തിയ രണ്ട് ഓഹരികൾ കൈവശം വയ്ക്കുന്നതിന് പിന്നിലെ കാരണവും ഇവയുടെ നിക്ഷേപ കാലയളവും പൊറിഞ്ചു വെളിയത്ത് വ്യക്തമാക്കി.

വളർച്ചയുടെ നാളുകൾ
വിപണി മൂല്യം ഈയിടെ 4 ട്രില്യൺ കടന്നു. ആഗോളതലത്തിൽ ഇന്ത്യ ഇന്ന് നാലാമതാണ്. വളരെ വേഗത്തിലാണ് ഇന്ത്യൻ വിപണിയുടെ വളർച്ച സംഭവിക്കുന്നത്. 6-7 വർഷത്തിനുള്ളിൽ ഇത് 7 ട്രില്യൺ ഡോളറായി ഇരട്ടിയാക്കുന്നതിനെക്കുറിച്ചാണ് ഇനിയുള്ള ചർച്ച. 2047-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന അമൃത് കാലത്തിലേക്കാണ് ഇന്ത്യയുടെ മുന്നേറ്റം.
ജിഡിപിയിലേക്കും വിപണി മൂല്യത്തിലേക്കും ഓരോ ട്രില്യണും വളരെ വേഗത്തിൽ ചേർക്കപ്പെടും. അതിനാൽ ഇക്വിറ്റി വിപണിയിൽ സമ്പത്ത് സൃഷ്ടിക്കുന്നതിൻ്റെ വേഗം വരും വർഷങ്ങളിൽ വർധിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
ഒഎൻജിസി
പുനരുപയോഗ ഊർജത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് മികച്ച ലാഭവിഹിതവും പണമൊഴുക്കുകളും ഉണ്ടായതിന് ശേഷവും ഒഎൻജിസി ഓഹരി കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോശം പ്രകടനം കാഴ്ചവെക്കുന്നതിൻ്റെ ഒരു കാരണമെന്ന് പൊറിഞ്ചു വെളിയത്ത് പറയുന്നു. എന്നാൽ ഇരുപത് വർഷത്തിനും ശേഷം ഒഎൻജിസി ബിസിനസിന് നിലനിൽപ്പുണ്ട്. ഒന്ന് മുതൽ രണ്ട് വർഷം വരെ ഈ സ്റ്റോക്ക് കൈവശം വയ്ക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ വിലയിലാണ് ഓഹരി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പിരാമൽ ഫാർമ
ഫാർമ മേഖലയിൽ മികച്ച വൈവിധ്യമുള്ള ഒരു കമ്പനിയാണ് പിരാമൽ ഫാർമ. ഫാർമയിലും ഒടിസി ഇനങ്ങളിലും വൈവിധ്യമാർന്നതും നിരവധി സെഗ്‌മെൻ്റുകളിലും കമ്പനി മുൻനിരയിലാണ്. 100-ൽ താഴെ 70-60 രൂപ നിലവാരത്തിലേക്ക് എത്തിയ ഓഹരി നിലവിൽ ഇരട്ടിയിലധികം വളർന്നു. പിഎംഎസ് വഴി പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും 20,000 കോടി രൂപയിൽ താഴെയാണ് വിപണി മൂല്യം.
അടുത്ത അഞ്ച് വർഷത്തേക്ക് പിരാമൽ ഫാർമ മികച്ച മുന്നേറ്റം നടത്താനുള്ള സാധ്യത കാണുന്നതായി അദ്ദേഹം പറയുന്നു. 100-ന് താഴെയുള്ള വിലയിലാണ് പൊറിഞ്ചു വെളിയത്ത് ഓഹരി വാങ്ങിയത്. കുറഞ്ഞത് അടുത്ത രണ്ട്-മൂന്ന് വർഷത്തേക്ക് കുറഞ്ഞത് കൈവശം വെയ്ക്കേണ്ട ഓഹരിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊറിഞ്ചു വെളിയത്ത് പോർട്ട്ഫോളിയോ
പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് ഡിസംബറിൽ അവസാനിച്ച പാദത്തിൽ നിക്ഷേപം ഉയർത്തിയ ഓഹരികളാണ് കേരള ആയുർവേദ്, ഔറം പ്രോപ്‌ടെക്, പിജി ഫോയിൽസ് എന്നിവ. ഒക്ടോബർ- ഡിസംബർ കാലയളവിൽ ഡ്യുറോപ്ലി ഇൻഡസ്‌ട്രീസിലെയും ഓറിയൻ്റ് ബെല്ലിലെയും ഓഹരികൾ പൊറിഞ്ചു വെളിയത്ത് വെട്ടിക്കുറയ്ക്കുകയും ചെയ്തു. സ്വന്തം പേരിലോ ഫണ്ട് മാനേജ്‌മെൻ്റ് സ്ഥാപനമായ ഇക്വിറ്റി ഇൻ്റലിജൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പേരിലോ നടത്തിയ ഇടപാടുകളാണിവ.
കഴിഞ്ഞ 12 മാസത്തിനിടെ നെഗറ്റീവ് റിട്ടേൺ നൽകിയ സ്മോൾകാപ് ഓഹരിയായ ഓറിയൻ്റ് ബെല്ലിൽ നിന്ന് നേരിയ തോതിൽ പൊറിഞ്ചു വെളിയത്ത് നിക്ഷേപം വെട്ടിചുരുക്കി. സിംഗർ ഇന്ത്യയുടെ ഓഹരി ഉടമകളുടെ ലിസ്റ്റിൽ പൊറിഞ്ചു വെളിയത്തിന്റെ പേരില്ല. കഴിഞ്ഞ പാദത്തിൽ സിംഗർ ഇന്ത്യ ഓഹരികളിൽ നിന്ന് അദ്ദേഹം പുറത്തുകടക്കുകയോ ഹോൾഡിംഗ് 1 ശതമാനത്തിൽ താഴെയാക്കുകയോ ചെയ്‌തിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
