തുടർച്ചയായ രണ്ടാം വാരത്തിലും നഷ്ടത്തിലാണ് സെൻസെക്സും നിഫ്റ്റിയും വ്യാപാരം ആരംഭിച്ചത്. എന്നാൽ വെള്ളിയാഴ്ചയിലെ ശക്തമായ തിരിച്ചു വരവ് വിപണിക്ക് ഊർജ്ജമായിട്ടുണ്ട്. രണ്ടാം പാദഫലങ്ങൾ വരാനിരിക്കുന്നതും ഒക്ടോബർ ആദ്യ വാരത്തിലെ റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗവും വിപണിക്ക് ഗുണകരമായി.
സാഹചര്യങ്ങൾ അനുകൂലമായാൽ കുതിപ്പ് തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ സമയത്ത് അധികം റിസ്കെടുക്കാതെ നിക്ഷേപിക്കാനുള്ളൊരു മാർഗമാണ് ബ്ലൂചിപ്പ് ഓഹരികൾ. പൊതുമേഖല ബ്ലൂചിപ്പ് കമ്പനിയിൽ ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ മുന്നേറ്റ സാധ്യത കാണുന്നുണ്ട്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പൊതുമേഖലാ കമ്പനിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). 1964 ൽ ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റും എയറോനോട്ടിക്സും ലയിച്ചാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ആരംഭിക്കുന്നത്. ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ തദ്ദേശീയ നിർമിക്കുന്ന എക കമ്പനി കൂടിയാണ് എച്ച്എഎൽ. രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ വ്യോമയാന സേവനങ്ങളാണ് കമ്പനി നൽകുന്നത്. വിമാനങ്ങൾ, ഹെലികോപ്റ്റർ, എയറോ എൻജിൻ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഡിസൈൻ, നിർമാണം, അറ്റകുറ്റപണി എന്നിവ എച്ച്എഎൽ നടത്തുന്നു.

സാമ്പത്തികം
പൊതുമേഖലാ കമ്പനി 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 814 കോടി രൂപയുടെ ലാഭമുണ്ടാക്കി. 2023 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ 620 കോടി വരുമാനത്തെ അപേക്ഷിച്ച് 31 ശതമാനം മുന്നേറ്റമാണിത്. അതേസമയം 2023 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 71 ശതമാനത്തിന്റെ ഇടിവാണുള്ളത്. 2,831 കോടി രൂപയായിരുന്നു മാർച്ച് പാദത്തിലെ അറ്റാദായം.
ജൂൺ പാദത്തിലെ വരുമാനം 3,915.35 കോടി രൂപയാണ്. 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ 3,622 കോടിയെ അപേക്ഷിച്ച് 8 ശതമാനം വർധനവാണ് വരുമാനത്തിലുള്ളത്.
ഓഹരിയുടെ സാധ്യതകൾ
ഇന്ത്യയുടെ സൈനിക വിമാനങ്ങളുടെ പ്രാഥമിക വിതരണക്കാരൻ എന്ന നിലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശക്തിയും ആധുനികവൽക്കരണവും എച്ച്എഎല്ലിന് ഗുണം ചെയ്യുന്ന ഘടകമാണ്. അടുത്ത 10-15 വർഷത്തിനുള്ളിൽ പ്രതിരോധ മന്ത്രാലയത്തിന് വിമാനങ്ങൾ ഗണ്യമായ ആവശ്യമുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധറിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ പ്രതിരോധ എയ്‌റോസ്‌പേസ് മേഖലയിലെ കുത്തക സ്ഥാനം കണക്കിലെടുക്കുമ്പോൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതുമായ പ്രതിരോധ വിമാനങ്ങൾ വാങ്ങുന്നതിനുള്ള സർക്കാർ നിലപാടും ദീർഘകാല ആവശ്യകതയും എച്ച്.എ.എല്ലിന് കാര്യമായ നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നും ബ്രോക്കറേജ് വിശദമാക്കുന്നു. 818 മില്യണിന്റെ ശക്തമായ ഓർഡർ ബുക്കും 5 വർഷത്തേക്കുള്ള 2 ട്രില്യണിന്റെ പ്ലാനും കമ്പനിയുടെ ലാഭമുയർത്തുമെന്ന് ബ്രോക്കറേജ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഓഹരിയുടെ ലക്ഷ്യവില
എയറോസ്‌പേസ് കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സിൽ ഓഹരി വിഭജനം നടന്നതിന് പിന്നാലെ ഓഹരിയില്‍ മുന്നേറ്റ സാധ്യതയാണ് ബ്രോക്കറേജ് കാണുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായാണ് വിഭജിച്ചത്. ഓഹരി വിഭജനത്തിന് പിന്നാലെ ഹിന്ദുസ്ഥാന്‍ എയറോനേട്ടിക്കല്‍ ഓഹരിക്ക് 2,266 രൂപ ലക്ഷ്യവിലയില്‍ പ്രഭുദാസ് ലില്ലാധർ 'ബൈ' റേറ്റിംഗ് നല്‍കുന്നുണ്ട്. വെള്ളിയാഴ്ച 1,928 രൂപയില്‍ ലഭ്യമായ ഓഹരിയില്‍ 17 ശതമാനത്തിന്റ മുന്നേറ്റ സാധ്യതയാണ് ബ്രോക്കറേജ് കാണുന്നത്.
ഓഹരി പ്രകടനം
എയറോസ്‌പേസ് കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡ് കഴിഞ്ഞ 5 വര്ഷത്തിനിടെ 400 ശതമാനം റിട്ടേണാണ് നല്‍കിയത്. മൂന്ന് വർഷത്തിനിടെ 146.19 ശതമാനം റിട്ടേൺ ഓഹരി നൽകിയിട്ടുണ്ട്. നിലവിൽ 1,928 രൂപയിൽ ലഭ്യമായ ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 4,170 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 1,885 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications