ബാങ്കിംഗ് സേവനങ്ങൾ ഡിജിറ്റലായതോടെ തട്ടിപ്പുകളുടെ എണ്ണവും പെരുകുകയാണ്. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന എസ്എംഎസായും ഫോൺകോളായും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളയച്ച് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്.
വ്യാജ സന്ദേശങ്ങളെ വ്യക്തമാക്കി മനസിലാക്കാൻ സാധിക്കാത്തവരാണ് ഇത്തരം തട്ടിപ്പുകളിൽപ്പെടുന്നത്. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇതിനെതിരെ ബാങ്കും സർക്കാർ ഏജൻസികളും മുന്നറിയിപ്പ് നൽകാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് പുതിയ തട്ടിപ്പിനെ പറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വ്യാജ സന്ദേശം ഇങ്ങനെ
ഉപഭോക്താവിന്റെ യോനോ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അവകാശപ്പെടുന്ന എസ്എംഎസ് വഴിയാണ് തട്ടിപ്പ്. എസ്‌ബിഐ ഉദ്യോഗസ്ഥരെ വ്യാജേന പ്രചരിപ്പിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
"പ്രിയപ്പെട്ട എസ്ബിഐ ഉപഭോക്താവെ, നിങ്ങളുടെ യോനോ അക്കൗണ്ട് ഇന്ന് ബ്ലോക്ക് ചെയ്യപ്പെടും. നിങ്ങളുടെ പാൻ കാർഡ് നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ദയവായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക" എന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോം ആണ് യോനോ അഥവാ യു ഒൺലി നീഡ് വൺ. ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ തുടങ്ങാനും, ഇടപാടുകൾ ഓൺലൈനായി നടത്താനും ഈ മൊബൈൽ ആപ് മുഖേന സാധിക്കും.

മുന്നറിയിപ്പ്
ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്ന ഇമെയിലുകൾ/എസ്എംഎസ് എന്നിവയോട് ഒരിക്കലും പ്രതികരിക്കരുതെന്നാണ് വ്യാജ സന്ദേശം ചൂണ്ടിക്കാട്ടി പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുന്നറിയിപ്പ് നൽകുന്നത്. സമാനമായ സന്ദേശം ലഭിക്കുകയാണെങ്കിൽ അവ ഉടൻ തന്നെ 'report.phishingsbi.co.in-ൽ എന്ന ഇ-മെയിൽ വഴി റിപ്പോർട്ട് ചെയ്യണമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു.
എസ്‌ബിഐ വെബ്‌സൈറ്റിൽ ഉപഭോക്താക്കൾക്കുള്ള മുന്നറിയിപ്പ് പ്രകാരം അക്കൗണ്ട് നമ്പറുകൾ, പാസ്‌വേഡുകൾ, അക്കൗണ്ട് സംബന്ധിച്ച മറ്റ് സെൻസിറ്റീവ് വിവരങ്ങൾ എന്നിവ ഏതെങ്കിലും വ്യക്തികൾക്ക് ടെക്സ്റ്റ് മെസേജ് വഴി ഒരിക്കലും നൽകരുതെന്ന് വ്യക്തമാക്കുന്നുണ്ട്. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ അക്കൗണ്ട് സജീവമാക്കേണ്ടതിനോ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് അയക്കുന്ന ടെക്‌സ്‌റ്റ് മേസേജുകളോട് ജാഗ്രത പാലിക്കണം. രഹസ്യ അക്കൗണ്ട് വിവരങ്ങൾ പിടിച്ചെടുത്ത് തട്ടിപ്പിനുള്ള ശ്രമാണെന്ന് ബാങ്ക് വിശദമാക്കുന്നു.

എവിടെ പരാതി നൽകാം
എസ്ബിഐ ഉപഭോക്താക്കൾക്ക് ഇത്തരം സന്ദേശങ്ങൾ ലഭിച്ചാലോ മറ്റ് സൈബർ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനോ report.phishingsbi.co.in എന്ന ഇമെയിലിൽ ഉപയോഗിക്കാം. സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ലേക്ക് വിളിച്ചും എസ്ബിഐയെ പരാതി അറിയിക്കാം. കൂടുതൽ വിവരങ്ങൾക്ക്, https://cybercrime.gov.in/ സന്ദർശിക്കാം.
എസ്ബിഐ അമൃത് കലാഷ്
ഫെബ്രുവരി 15 മുതൽ എസ്ബിഐ അവതിരപ്പിച്ച പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായാണ് അമൃത് കലാഷ്. 400 ദിവസത്തെ പുതിയ സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനം പലിശയാണ് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും. പദ്ധതിയിൽ ചേരാനുള്ള കാലാവധി 2023 മാർച്ച് 31 വരെയാണ്. 5 ലക്ഷം രൂപ നിക്ഷേപിക്കുന്ന സാധാരണക്കാരന് 400 ദിവസ കാലാവധിയിൽ 5,40,088 രൂപ നേടാനാകും.
മറ്റു നിക്ഷേപങ്ങളിൽ 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.80 ശതമാനം പലിശ ലഭിക്കും.


Click it and Unblock the Notifications