വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉയരുന്ന ഓഹരികൾ പൊതുവെ മികച്ചതായി നിക്ഷേപകർ കണക്കാക്കാറുണ്ട്. വലിയ തുക നിക്ഷേപിക്കുന്നതിനാൽ മികച്ച കണക്കുകൂട്ടലുകളും പഠനങ്ങൾക്കും ശേഷമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ഓഹരികൾ കണ്ടെത്തുന്നത്.
വിദേശ നിക്ഷേപകരുടെ പോർട്ട്ഫോളിയോ പരിശോധിച്ചാൽ നിരവധി പെന്നി ഓഹരികൾ കാണാം. വിദേശ നിക്ഷേപ സ്ഥാപനമായ നോമുറ സിംഗപ്പൂര്‍ ഈയിടെ വാങ്ങിയ മള്‍ട്ടി ബാഗര്‍ സ്മോൾ കാപ് ഓഹരിയാണ് മിഷ്താന്‍ ഫുഡ്‌സ്. ഓഹരിയുടെ 1..28 ശതമാനം ഓഹരികളാണ് (1,28,25,854 ഓഹരികള്‍) എഫ്ഐഐ സ്വന്തമാക്കിയത്.
മിഷ്താൻ ഫുഡ്സ്
വിവിധ തരം ബസുമതി അരിയുടെ വിപണനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള അഹമ്മദാബാദ് ആസ്ഥാനമായ കമ്പനിയാണ് മിഷ്താൻ ഫുഡ്സ്. ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നി വിഭാഗത്തിലും മിഷ്താൻ ഫുഡ്സിന് വിപണിയുണ്ട്. പ്രതിവര്‍ഷം 100,000 മെട്രിക് ടണ്‍ അരി സംസ്‌കരണ സൗകര്യമുള്ള ഫാക്ടറി അഹമ്മദാബാദിനടുത്താണ്. ഫ്രീ ഫ്‌ലോ അയോഡൈസ്ഡ് ഉപ്പ്, ക്രിസ്റ്റല്‍ ഉപ്പ്, പാറ ഉപ്പ് എന്നിങ്ങനെ പുതിയ ഉത്പ്പന്നങ്ങൾ കമ്പനി വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
കൂടാതെ, രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലേക്ക് പുതിയ വിപണികളും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ബിസിനസ് വിപുലമാക്കാനായി യുഎഇയില്‍ 'ഗ്രോ ആന്‍ഡ് ഗ്രബ് ന്യൂട്രിയന്റ്‌സ് എഫ്ഇസെഡ് - എല്‍എല്‍സി' എന്ന പേരില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. വിദേശ വിപണികലിൽ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമാണ് കമ്പനിയുടെ പ്രധാന വിപണി.

ഓഹരി വില
738 കോടി രൂപ വിപണി മൂല്യമുള്ള മിഷ്ടാന്‍ ഫുഡ്സ് ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി 36 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷ കാലയളവില്‍ 233 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണാണ് നൽകിയത്. 2021 മേയ് 26 ന് 2.21 രൂപയായിരുന്ന ഓഹരി വില ബുധനാഴ്ച 7.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 1 വർഷത്തിനിടെ നെഗറ്റീവ് റിട്ടേൺ നൽകിയ ഓഹരികൾ 2022 മേയ് 25 ന് 11.63 രൂപയിൽ നിന്ന് 7.50 രൂപയിലേക്ക് ഇടിഞ്ഞു.
ബുധനാഴ്ച 6.20 ശതമാനം ഉയര്‍ന്ന ഓഹരി വില 7.57 രൂപ വരെ എത്തി. 7.09 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 14.35 രൂപയാണ് 52 ആഴ്ച ഉയര്‍ന്ന വില. സെക്ടറര്‍ പിഇയേക്കാ് കുറഞ്ഞ പിഇ അനുപാതം ഓഹരിയെ ആകർഷകമാക്കുന്നു. 15.34 മടങ്ങാണ് മിഷ്താൻ ഓഹരിയുടെ പിഇ. 63.87 മടങ്ങാണ് സെക്ടര്‍ പിഇ. പ്രതിയോഹരി ബുക്ക് വാല്യു 1.01 രൂപയാണ്.
സാമ്പത്തികം
2023 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലം കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 163.64 കോടി രൂപയായാണ്. ഇത് കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനമായ 159.58 കോടി രൂപയേക്കാൾ 2.54 ശതമാനം കൂടുതലാണ്.
മുൻവർഷത്തെ മൂന്നാം പാദ വരുമാനത്തേക്കാൾ 10.80 ശതാനം കൂടുതലാണ്. 13.70 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ ആദ്യ ഒമ്പത് മാസത്തെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായത്തിൽ ഏകദേശം 100 ശതമാനം വർധനവുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications