ഓഹരി വിപണി നിക്ഷേപത്തിന് ശരിയായ ഓഹരികൾ കണ്ടെത്തുക, നിക്ഷേപിച്ച് കാത്തിരിക്കുക എന്നിവ പ്രധാന കാര്യങ്ങളാണ്. ആയിരക്കണക്കിന് ഓഹരികൾക്കിടയിൽ മാണിക്യകല്ലുകളായ ഓഹരികൾ ഒളിഞ്ഞിരിപ്പുണ്ടാകും. ഇത്തരം ഓഹരികളെ കണ്ടെത്തുക എന്നതിലാണ് നേട്ടം. പൊതുവെ വളരെ അപകടസാധ്യതയുള്ളതായി കണക്കാക്കുന്ന പെന്നി ഓഹരികൾ പോലും മികച്ച നേട്ടങ്ങൾ സമ്മാനിക്കുന്നവയാണ്.
കണ്ണുംപൂട്ടി പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്നത് പണം മുഴുവൻ നഷ്ടപ്പെടുത്തുന്നത്രയും അപകട സാധ്യതയുണ്ട്. എന്നാൽ അടിസ്ഥാനപരമായി മികച്ച് നിൽക്കുന്ന, പ്രമോട്ടർമാർ കൂടുതൽ കൈവശം വെച്ചിരിക്കുന്ന തുടങ്ങിയ ഘടകങ്ങൾ ചേരുന്ന ഓഹരികൾ ദീർഘകാലടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കും. 2013 ഏപ്രിലിൽ 1 രൂപയിൽ താഴെ വ്യാപാരം നടന്ന 12 ഓഹരികൾ കഴിഞ്ഞ 10 വർഷത്തിനിടെ വൻമുന്നേറ്റമാണ് നടത്തിയത്. ഇവയെ വിശദമായി പരിചയപ്പെടാം.

ശുക്ര ഫാർമസ്യൂട്ടിക്കൽസ്
ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഉത്പ്പാദനം, കയറ്റുമതി, വിപണനം ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ശുക്ര ഫാർമസ്യൂട്ടിക്കൽസ്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നിരവധി ആന്റിബയോട്ടിക് മരന്നുകളടക്കം നിർമിക്കുന്നുണ്ട്. 10 വർഷത്തിനിടെ 20,744 ശതമാനമാണ് ഓഹരി ഉയർന്നത്.
2013 ഏപ്രിലിൽ 0.25 രൂപ വിലയുണ്ടായിരുന്ന ഓഹരി ചൊവ്വാഴ്ച 53.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 10 വർഷം മുൻപ് 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് ഇന്ന് 2 കോടിയിലധികം രൂപ നേടാമായിരുന്നു.
ഓഹരി വില ഉയർന്നതിനൊപ്പം ശുക്ര ഫാർമസ്യൂട്ടിക്കൽസിന്റെ സാമ്പത്തികവും കഴിഞ്ഞ ദശകത്തിൽ പലമടങ്ങ് വളർന്നു. ആകെ വില്പന 2012 സാമ്പത്തിക വർഷത്തിലെ 6.64 കോടിയിൽ നിന്ന് 2022 ൽ 20.49 കോടി രൂപയായി ഉയർന്നു. 1.27 കോടി രൂപ നഷ്ടത്തിൽ നിന്ന് 0.75 കോടി രൂപ ലാഭത്തിലേക്കും കമ്പനി ഉയർന്നു. 21 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ 52 ആഴ്ച താഴ്ന്ന വില 11.13 രൂപയും ഉയർന്ന വില 88.70 രൂപയുമാണ്.
മറ്റ് ഓഹരികൾ
രാജ് റയോൺ ഇൻഡസ്ട്രീസ് എന്ന ടെക്സ്റ്റെൽ ഓഹരിയാണ് പട്ടികയിൽ അടുത്തത്. 2013 ഏപ്രിലിലെ 0.82 രൂപയായിരുന്നു ഓഹരി 2023 ഏപ്രിൽ 6 ന് ഓഹരികൾ 7,338 ശതമാനം ഉയർന്ന് 60.99 രൂപയിലെത്തി. ചൊവ്വാഴ്ചത്തെ ഓഹരി വില 57.85 രൂപയാണ്.
മറ്റൊരു ടെക്സ്റ്റൈൽ കമ്പനിയായ ട്രൈഡന്റ് ഓഹരി വിലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 3,225 ശതമാനം വർധനവുണ്ടായി. 2013 ഏപ്രിലിൽ 0.85 രൂപയായിരുന്ന ഓഹരി ഇന്ന് 32.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച 7 ശതമാനം ഓഹരി വില ഉയർന്നു.

ഐടി സേവന കമ്പനിയായി ഇക്വിപ്പ് സോഷ്യൽ ഇംപാക്ട് ടെക്‌നോളജീസ് 2,990 ശതമാനം വർധനവ് ഓഹരി വിലയിലുണ്ടായി. 2013 ഏപ്രിലിൽ 0.99 രൂപയായിരുന്ന ഓഹരി 2023 ഏപ്രിഷ 11 ന് 29.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 4.85 ശതമാനം ഉയർന്നു.
എക്‌സ്‌ടി ഗ്ലോബൽ ഇൻഫോടെക് ഓഹരികൾ പത്ത് വർഷത്തിനിടെ 2,923 ശതമാനം ഉയർന്നു. 2013 ഏപ്രിലിൽ 1.48 രൂപയായിരുന്ന ഓഹരി 27.70 രൂപയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. 5 ദിവസത്തിനിടെ 21.49 ശതമാനം വർധനവ് ഓഹരി വിലയിലുണ്ടായി.
മിഡ് ഇന്ത്യ ഇൻഡസ്ട്രീസ് 2,375 ശതമാനം വർധനവാണ് 10 വർഷത്തിനിടെ രേഖപ്പെടുത്തിയത്. അഡ്രോയിറ്റ് ഇൻഫോടെക്, രാധേ ഡെവലപ്പേഴ്‌സ്, ബാംപ്‌സ്‌എൽ സെക്യൂരിറ്റീസ്, വിസ്റ്റ ഫാർമസ്യൂട്ടിക്കൽസ്, ഡ്യുക്കോൺ ഇൻഫ്രാടെക്‌നോളജീസ്, ബിഎൽഎസ് ഇൻഫോടെക് എന്നി കമ്പനികൾ 1,000 ശതമാനത്തിനും 2,268 ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി. ഇക്കാലയളവിൽ സെൻസെക്‌സ് 225 ശതമാനം മുന്നേറി.
പെന്നി ഓഹരികളിൽ ശ്രദ്ധിക്കാം
കുറഞ്ഞ വില കണ്ട് തിടുക്കത്തിൽ ഓഹരികൾ വാങ്ങുന്നതിന് മുൻപ് കമ്പനിയുടെ അടിസ്ഥാനകാര്യങ്ങൾ പരിശോധിക്കണം. കുറഞ്ഞ കടബാധ്യത, കരുതല്‍ ശേഖരം എന്നിവയുള്ള ഓഹരികൾ പരിഗണിക്കാം. ഉയര്‍ന്ന പ്രമോട്ടർ വിഹിതം കമ്പനിയിൽ വേണം നിക്ഷേപിക്കാൻ. ഇത് വിശ്വാസത്തിന്റെ പ്രതിഫനമാണത്. ബുക്ക് വാല്യുവിനേക്കാൾ കുറഞ്ഞ ഓഹരി വിലയുള്ള കമ്പനികൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications