വെള്ളിയാഴ്ചത്തെ ചെറിയ നേട്ടത്തിന് ശേഷം വീണ്ടും വിപണി താഴോട്ടാണ്. ആഗോള രംഗത്തെ ബാങ്കിംഗ് പ്രതിസന്ധി തന്നെയാണ് വിപണിയിൽ ചോരപ്പുഴ ഒഴുക്കുന്നത്.
സെൻസെക്‌സ് 406 പോയന്റും നിഫ്റ്റി 120 പോയന്റും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. വിപണി താഴോട്ടേക്കാണെങ്കിലും മൂന്ന് മാസ കാലയളവിൽ ഇരട്ടയക്ക ലാഭം കൊയ്യാൻ സാധിക്കുന്ന 5 ഓഹരികളാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് മുന്നോട്ട് വെയ്ക്കുന്നത്.
ഐസിഐസിഐ ഡയറക്ട് നിർദ്ദേശിക്കുന്ന ഓഹരികളും ഇവയുടെ ലക്ഷ്യ വിലയും സ്റ്റോപ്പ് ലോസും അറിയാം.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐ.ഡി.എഫ്.സി ബാങ്ക് ക്യാപിറ്റല്‍ ഫസ്റ്റുമായി സംയോജിച്ചാണ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് രൂപീകരിക്കുന്നത്. വൈവിധ്യമാര്‍ന്ന സേവനങ്ങൾ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന് കമ്പനി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 707 ശാഖകളും 867 എടിഎമ്മുകളും ബാങ്കിനുണ്ട്.
56.20 രൂപ നിലവാരത്തിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വാങ്ങാനാണ് ബ്രോക്കറേജ് നിർദ്ദേശിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ 64 രൂപയിലേക്ക് ഓഹരി വില കുതിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
13 ശതമാനം നേട്ടം പ്രതീക്ഷിക്കുന്ന ഈ നിർദ്ദേശം അനുസരിച്ച് ഓഹരികൾ വാങ്ങുന്നവർ 51 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
യൂണൈറ്റഡ് സ്പിരിറ്റ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്പിരിറ്റ് കമ്പനിയും യുബി ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനവുമാണ് യുണൈറ്റഡ് സ്പിരിറ്റ്. വിസ്കി, വോഡ്ക, റം തുടങ്ങിയ വിപുലമായ ഉത്പ്പന്ന ശ്രേണി യുബി സ്പിരിറ്റ്സിനുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്പിരിറ്റ് കമ്പനികളിൽ ഒന്നാണ് യുണൈറ്റഡ് സ്പിരിറ്റ്സ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് 37 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്.
യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഓഹരികൾ 755 രൂപ -776 രൂപ നിലവാരത്തിൽ വാങ്ങാമെന്നാണ് ബ്രോക്കറേജ് നിർദ്ദേശിക്കുന്നത്. മൂന്ന് മാസത്തിനിടെ 848 രൂപയിലേക്ക് എത്താമെന്ന് പ്രതീക്ഷിക്കുന്ന യുണൈറ്റഡ് സ്പിരിറ്റ് ഓഹരികൾക്ക് 712 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
760.85 രൂപയാണ് യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ നിലവിലെ ഓഹരി വില. നിലവിലെ നിലവാരത്തിൽ നിന്ന് 10 ശതമാനം ഉയരുമെന്ന് ബ്രോക്കറേജ് കണക്കാക്കുന്നത്.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ്
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ നവരത്ന കമ്പനിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ്. വിമാനം, ഹെലികോപ്റ്ററുകൾ എന്നിവയുടെ നിർമാണവും നവീകരണവും, നാവിഗേഷൻ ഉപകരണങ്ങൾ, എയ്‌റോസ്‌പേസ് ഉപകരണങ്ങൾ തുടങ്ങിയവ എച്ച്എഎൽ നിർമിക്കുന്നു.
2,785 രൂപയ്ക്കും 2,835 രൂപയ്‌ക്കിടയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ഓഹരികൾ വാങ്ങനാണ് ബ്രോക്കറേജ് സ്ഥാപനത്തിനന്റെ നിർദ്ദേശം. 3,240 രൂപ ലക്ഷ്യ വില നിശ്ചയിച്ചിട്ടുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ഓഹരികൾ വാങ്ങുന്നവർ 2,580 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
നിലവിൽ 2644 രൂപയിലാണ് എച്ച്എഎൽ ഓഹരികൾ വ്യാപാരം നടക്കുന്നത്.
ഭാരത് ഇലക്ട്രോണിക്സ്
പ്രതിരോധ മേഖലയിലേയ്ക്ക് ആവശ്യമായ അഡ്വാൻസ്ഡ് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നിർമിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ). റഡാറുകൾ, നേവൽ സിസ്റ്റം, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം, ടാങ്ക് ഇലക്ട്രോണിക്സ് തുടങ്ങിയ ഉത്പ്പന്നങ്ങൾ കമ്പനി നിർമിക്കുന്നു.
ഭാരത് ഇലക്ട്രോണിക്സ് ഓഹരികൾ 93 രൂപയ്ക്കും 97 രൂപയ്ക്കും ഇടയിൽ വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിർദ്ദേശിക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ ഓഹരിക്ക് നിശ്ചയിച്ച ലക്ഷ്യവില 109 രൂപയാണ്.
11 ശതമാനം വർധനവാണ് ഓഹരിവിലയിൽ പ്രതീക്ഷിക്കുന്നത്. ഈ നിർദ്ദേശം അനുസരിച്ച് ഓഹരികൾ വാങ്ങുന്നവർ 87 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും ബ്രോക്കറേജ് നിർദ്ദേശിക്കുന്നു.
തെർമാക്സ് ലിമിറ്റഡ്
വിവിധ വ്യവസായങ്ങൾക്ക് എൻജിനീയറിംഗ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് തെർമാക്സ് ലിമിറ്റഡ്. ഹീറ്റിംഗ്, കൂളിംഗ്, വേസ്റ്റ് ഹീറ്റ് റിക്കവറി, ക്യാപ്‌റ്റീവ് പവർ, വാട്ടർ ട്രീറ്റ്‌മെന്റ്, റീസൈക്ലിംഗ്, വേസ്റ്റ് മാനേജ്‌മെന്റ് എന്നി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
2210 രൂപ മുതൽ 2248 രൂപയ്ക്കിടയിൽ വാങ്ങാനാണ് ഐസിഐസിഐ ഡയറക്ട് നിർദ്ദേശിക്കുന്നത്. 2,490 രൂപ ലക്ഷ്യ വിലയിൽ ഓഹരികൾ വാങ്ങുന്നവർ 2,080 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തണം.
12 ശതമാനം നേട്ടമാണ് ഓഹരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 2,300 രൂപയിലാണ് വെള്ളിയഴ്ച തെർമാക്സ് ലിമിറ്റഡ് ഓഹരികൾ വ്യാപാരം നടത്തുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
