വിപണിയിലെ തിരുത്തൽ സമയത്ത് ഓഹരികൾ വാങ്ങി വിപണി തിരിച്ചു വരുമ്പോൾ ഉയർന്ന ലാഭം കൊയ്യാനായി കാത്തിരിക്കുന്നവരുണ്ട്. ഇവിടെ വില കുറവിലുള്ള ഓഹരികളിലാകും നിക്ഷേപകരുടെ കണ്ണ്. വിപണി തിരുത്തൽ നേരിട്ട സമയത്ത് ഗണ്യമായ ഓഹരികൾക്ക് വില ഇടിഞ്ഞിട്ടുണ്ടാകും. ഇക്കൂട്ടത്തിൽ നിന്ന് ഏത് വാങ്ങണം എന്നത് ഒരു ചോദ്യമാണ്. റീട്ടെയിൽ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നിക്ഷേപ സ്ഥാപനങ്ങളെ പിന്തുടരുക എന്നത് ഒരു വഴിയാണ്.
സ്റ്റോക്കുകളിൽ വൻതോതിൽ നിക്ഷേപിക്കുന്നതിന് മുൻപ് നിക്ഷേപ സ്ഥാപനങ്ങൾ വിപുലമായ ഗവേഷണം നടത്തും. ഇതിനാൽ നിക്ഷേപ സ്ഥാപനങ്ങൾ താൽപര്യം കാണിക്കുന്ന ഓഹരികളെ പറ്റി പഠിക്കാം. ഇത്തരത്തിൽ 100-ലധികം മ്യൂച്വൽ ഫണ്ട് സ്കീമുകൾ കൈവശം വെച്ചിരിക്കുന്ന 9 ഓഹരികളാണ് ചുവടെ കൊടുക്കുന്നക്. നിലവിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് 5 ശതമാനം മാത്രം അകലെയാണ് ഇവ വ്യാപാരം നടത്തുന്നത്.

1. യുണൈറ്റഡ് ബ്രൂവറീസ്
യുബി ഗ്രൂപ്പിന് കീഴില്‍ ബിയര്‍ നിര്‍മാണവും വിതരണവും നടത്തുന്ന കമ്പനിയാണ് യുണൈറ്റഡ് ബ്രൂവറീസ. 122 മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ക്ക് യുണൈറ്റഡ് ബ്രൂവറീസ് ഓഹരിയില്‍ നിക്ഷേപമുണ്ട്. 4862 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപമൂല്യം. തിങ്കളാഴ്ച 1,403 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 52 ആഴ്ച താഴ്ന്ന വില 1,388 രൂപ.
2. മാരികോ ലിമിറ്റഡ്
മുന്‍നിര ഉപഭോക്തൃ ഉത്പ്പന്ന കമ്പനിയാണ് മാരികോ ലിമിറ്റഡ്. 479 രൂപയിലാണ് മാരികോ ഓഹരികള്‍ തിങ്കളാഴ്ച വ്യാപാരം നടക്കുന്നത് 52 ആഴ്ചയിലെ താഴ്ന്ന വില 470 രൂപയാണ്. 102 മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ മാരികോ ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നു. ആകെ നിക്ഷേപ മൂല്യം 1,806 കോടി രൂപയാണ്.
3. പേജ് ഇന്‍ഡസ്ട്രീസ്
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റൈല്‍ കമ്പനിയായ പേജ് ഇന്‍ഡസ്ട്രീസിനാണ് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, യുഎഇ എന്നിവിടങ്ങളില്‍ ജോക്കി അടിവസ്ത്രങ്ങള്‍ നിര്‍മിക്കാനുള്ള ലൈസന്‍സുള്ളത്. 36,780 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 52 ആഴ്ച താഴ്ന്ന വില 35,750 രൂപയാണ്. 140 മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ക്ക് പേജ് ഇന്ഡസ്ട്രീസില് നിക്ഷേപമുണ്ട്. 6738 കോടി രൂപയാണ് നിക്ഷേപ മൂല്യം.
4. കണ്ടെയ്നര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ
കണ്ടെയ്നറുകളുടെ ഗതാഗതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കണ്ടെയ്നര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ. 127 മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ക്ക് നിക്ഷേപമുള്ള ഓഹരിയാണിത്. തിങ്കളാഴ്ച 581 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 52 ആഴ്ച താഴ്ന്ന വില 554 രൂപ.
5. വിപ്രോ
ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനിയായ വിപ്രോ 371 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. 355 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 167 മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ നിക്ഷേപ മൂല്യം 6,007 കോടി രൂപയാണ്.
6. ഐസിഐസിഐ ലോമ്പാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ്
ഇന്‍ഷൂറന്‍സ് കമ്പനിയില്‍ 173 മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നിക്ഷേപ മൂല്യം 7,844 രൂപയാണ്. ഓഹരി വില 1099 രൂപ. 52 ആഴ്ച താഴ്ന്ന വില 1049.05 രൂപ.

7. സിപ്ല ലിമിറ്റഡ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സിപ്ല ലിമിറ്റഡ്. 250 മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ കൈവശം വെയ്ക്കുന്ന ഓഹരിയാണിത്. 10,598 കോടി രൂപയാണ് നിക്ഷേപ മൂല്യം. 902 രൂപയാണ് വിപണി വില. 852 രൂപയാണ് 52 ആഴ്ച താഴ്ന്ന വില.
8. മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്
മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികള്‍ തിങ്കളാഴ്ച 628 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 604.65 രൂപയാണ് 52 ആഴ്ച താഴ്ന്ന വില. 115 മ്യൂച്വല്‍ ഫണ്ട്സ്കീമുകള്ക്ക് മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ നിക്ഷേപമുണ്ട്. 6,975 കോടി രൂപയാണ് നിക്ഷേപ മൂല്യം.

9. ഇന്‍ഫോസിസ്
ഈ മുന്‍നിര ഐടി കമ്പനിയില്‍ നിക്ഷേപമുള്ള മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ 427 ആണ്. നിക്ഷേ മൂല്യം 95,024 കോടി രൂപയാണ്. തിങ്കളാഴ്ച 1432 രൂപയിലാണ് വ്യാപാരം. 1,355 രൂപയാണ് 52 ആഴ്ച താഴ്ന്ന വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
