കഴിഞ്ഞ സെഷനിലെ മികച്ച നേട്ടത്തിന് ശേഷം ചൊവ്വാഴ്ച സെൻസെക്‌സ് 115 പോയിന്റ് ഉയർന്ന് 61,879.68 ലാണ് വ്യാപാരം തുടങ്ങിയത്. ഭൂരിഭാഗം സമയവും നേടത്തിലായിരുന്ന സൂചിക സെൻസെക്‌സ് 3 പോയിന്റ് താഴ്ന്ന് 61,761.33ലും നിഫ്റ്റി 2 പോയിന്റ് ഉയർന്ന് 18,265.95ലുമാണ് ക്ലോസ് ചെയ്തത്.
നാലാം പാദത്തിൽ മികച്ച വളർച്ച നേടിയ ബാങ്കിംഗ് ഓഹരി ഉടനെ മികച്ച നേട്ടത്തിലേക്ക് കുതിപ്പുമെന്ന സൂചനയാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ നൽകുന്നത്. ഐസിഐസിഐ ഡയറക്ടും റെലിഗെയർ ബ്രോക്കിംഗുമാണ് ബാങ്കിംഗ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത്. വിശദാംശങ്ങൾ നോക്കാം.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് ഫിനാൻസ് കമ്പനിയുടെ ബാങ്കിംഗ് വിഭാഗവും ബാങ്കിതര ധനകാര്യസ്ഥാപനമായ ക്യാപിറ്റൽ ഫസ്റ്റും ലയിച്ചാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്. 42,660 കോടി രൂപ വിപണി മൂല്യമാണ് ഈ ബാങ്കിംഗ് ഓഹരിക്കുള്ളത്.ലയനത്തിനു ശേഷം നാല് വർഷത്തിനുള്ളിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇൻഫ്രാസ്ട്രക്ചർ ബാങ്കിംഗിൽ നിന്ന് റീട്ടെയിൽ ബാങ്കിംഗിലേക്ക് മാറി.

കറന്റ് സേവിംഗ്സ് അക്കൗണ്ട് അനുപാതം 8.6 ശതമാനത്തിൽ നിന്ന് 49.77 ശതമാനാമക്കി ഉയർത്തി. മൊത്തം നിക്ഷേപത്തിന്റെ 76 ശതമാനവും റീട്ടെയിൽ നിക്ഷേപങ്ങളായി ഉയർത്താനും സാധിച്ചു. നിലവിൽ 809 ശാഖകളും 925 എടിഎമ്മുകളും ബാങ്കിനുണ്ട്.
സാമ്പത്തികം
ഏപ്രില്‍ 29 ന് നാലാം പാദഫലം പ്രഖ്യാപിച്ച ഓഹരി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 134 ശതമാനം നേട്ടമുണ്ടാക്കി. 803 കോടി രൂപയാണ് 2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 343 കോടി രൂപയായിരുന്നു. ബാങ്കിന്റെ വരുമാനം 7822.23 കോടി രൂപയായിരുന്നു.
കഴിഞ്ഞ പാദത്തിലെ മൊത്ത വരുമാനമായ 7064.33 കോടി രൂപയിൽ നിന്നും 10.73 ശതമാന വർധവനാണിത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് വായ്പകളിൽ 28.79 ശതമാനം വാർഷിക വർധനവാണ് ഉള്ളത്. ഇത് 5 വർഷത്തെ വാർഷിക ശരാശരി വളർച്ചയായ 11.96 ശതമാനത്തേക്കാൾ കൂടുതലാണ്.
ഷെയർ ഹോൾഡിംഗ്
2023 മാർച്ച് 31 നുള്ള കണക്കനുസരിച്ച് 39.99 ശതമാനം ഓഹരികളാണ് പ്രമോട്ടർമാർക്ക് ഐഡിഎഫ്സി ബാങ്കിലുള്ളത്. ഡിസംബർ പാദത്തിൽ 36.38 ശതമാനമായ ഓഹരി പങ്കാളിത്തം പ്രമോട്ടർമാർ ഉയർത്തി. വിദേശ സ്ഥാപന നിക്ഷേപകർക്ക് 19.31 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് 7.65 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
മാർച്ച് പാദത്തിൽ മ്യൂച്വൽ ഫണ്ടുകൾ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ ഓഹരി പങ്കാളിത്തം കുറച്ചിരുന്നു. 4.01 ശതമാനമായിരുന്ന നിക്ഷേപം നിലവിൽ 2.72 ശതമാനമാണ്. അതേസമയം, നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ എണ്ണം 19 ആയി തുടരുന്നുണ്ട്.
ഓഹരികൾ വാങ്ങാം
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നത് 2 ബ്രോക്കറേജുകളാണ്. ഐസിഐസിഐ സെക്യൂരിറ്റീസ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികൾ 68 രൂപ ലക്ഷ്യ വിലയിൽ വാങ്ങാനാണ് നിർദ്ദേശിക്കുന്നത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ നിലവിലെ വിലയായ 64.45 രൂപയിൽ നിന്ന് 5.5 ശതമാനം നേട്ടമാണിത്. നിർദ്ദേശ പ്രകാരം ഓഹരികൾ വാങ്ങുന്നവർ 61.8 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തണം.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകിയ മറ്റൊരു ബ്രോക്കറേജ് റെലിഗെയർ ബ്രോക്കിംഗ് ആണ്. 64-65 രൂപയ്ക്കിടയില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ വാങ്ങാനാണ് ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നത്. ഹ്രസ്വകാലത്ത് ഓഹരി വില 70 രൂപയിലെത്തുമെന്നാണ് നിര്‍ദ്ദേശം. 61.50 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
ഓഹരി വില
ചൊവ്വാഴ്ച വ്യാപാരത്തിനിടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 65.85 രൂപയിലെത്തി 52 ആഴ്ചയിലെ പുതിയ ഉയര്‍ന്ന നിരക്ക് കുറിച്ചു. ചൊവ്വാഴ്ച 0.25 ശതമാനം ഉയര്‍ന്ന് 64.45 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ 20 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരി 1 വര്‍ഷത്തിനിടെ ഓഹരികള്‍ 70.5 ശതമാനം ഉയര്‍ന്നു. 28.95 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications