ഇന്ത്യൻ ഇക്വിറ്റി വിപണിക്ക് ശുഭകാലമായിരുന്നു 2023. സെൻസെക്സും നിഫ്റ്റിയും 19 ശതമാനത്തിന്റെ നേട്ടമാണ് ഇക്കാലയളവിൽ ഉണ്ടാക്കിയത്. 2023 കലണ്ടർ വർഷത്തിൽ മൾട്ടിബാഗർ റിട്ടേൺ നൽകി ഓഹരികൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു ഫിനാൻഷ്യൽ ഓഹരിയാണ് ധ്രുവ ക്യാപിറ്റിൽ സർവീസസ്. മൂന്ന് വർഷത്തിനിടെ 5,900 ശതമാനത്തോളം ഉയർന്ന ഓഹരി 2023 ൽ ഏകദേശം എല്ലാ മാസത്തിലും ഇരട്ടയക്ക റിട്ടേൺ നൽകി.
ധ്രുവ ക്യാപിറ്റിൽ സർവീസസ്
ഇന്ത്യയിലെ ബാങ്ക് ഇതര സാമ്പത്തിക കമ്പനിയാണ് ധ്രുവ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്. സാമ്പത്തിക, നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ ആസ്ഥാനം ഉദയ്പൂരിലാണ്. ഹയർ പർച്ചേസ്, ലീസ് ഫിനാൻസ്, സെക്യൂരിറ്റികളിലെ നിക്ഷേപം എന്നിവയാണ് കമ്പനിയുടെ പ്രധാന ബിസിനസ്. വാടക, വാഹനങ്ങൾ ബുക്ക് ചെയ്യൽ എന്നിവയിലൂടെയാണ് കമ്പനിയുടെ പ്രധാന വരുമാനം ലഭിക്കുന്നത്. പ്രധാന ഊന്നൽ ലീസിംഗ് ബിസിനസാണ്. 87 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

മൾട്ടിബാഗർ ഓഹരി
ധ്രുവ ക്യാപിറ്റൽ സർവീസസിന്റെ ഓഹരികൾ കഴിഞ്ഞ 3 വർഷത്തിനിടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേണാണ് നൽകിയത്. 2020 ഡിസംബറിൽ 3.5 രൂപയായിരുന്ന ഓഹരി നിലവിൽ 210 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഓഹരിയുടെ 5900 ശതമാനം വളർച്ച,
10,000 രൂപയുടെ നിക്ഷേപം മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപയായി വളരുമെന്ന് സൂചിപ്പിക്കുന്നു.
അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 889 ശതമാനം കുതിച്ചുയരുകയും 2023 കലണ്ടർ വർഷത്തിൽ 797 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. 2022 ഡിസംബർ 28ന് 21.24 രൂപയായിരുന്നു ഓഹരി വില. 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന വിലയിൽ നിന്ന് 889 ശതമാനമാണ് ഓഹരി ഉയർന്നത്. വെള്ളിയാഴ്ച 2 ശതമാനം നേട്ടത്തിൽ 214.25 രൂപയിൽ അപ്പർസർക്യൂട്ടിലാണ് ഓഹരി.
2023-ലെ 12 മാസങ്ങളിൽ 7 മാസങ്ങളിലും ഓഹരി പോസിറ്റീവ് റിട്ടേൺ നൽകി. ഈ മാസങ്ങളിൽ ഇരട്ടയക്ക റിട്ടേണാണ് ഓഹരി നൽകിയത്. ജനുവരിയിൽ ഏകദേശം 90 ശതമാനം വരെയാണ് ഓഹരി ഉയർന്നത്. സെപ്റ്റംബറിൽ 63 ശതമാനവും നവംബറിലും ഏപ്രിലിലും 53 ശതമാനവും ഓഹരി റിട്ടേൺ നൽകി. ഡിസംബറിൽ 45 ശതമാനവും ജൂലായിൽ 21.5 ശതമാനവും ജൂണിൽ 26 ശതമാനവുമായിരുന്നു ഓഹരിയുടെ റിട്ടേൺ.
മുന്നേറ്റത്തിന് കാരണം ലാഭം
കഴിഞ്ഞ ഏതാനും പാദങ്ങളിൽ ലാഭത്തിൽ ഗണ്യമായ വർധനയുണ്ടായതാണ് ഓഹരി വിലയിലെ മുന്നേറ്റത്തിന് കാരണം. 2024 സാമ്പത്തിക വർഷത്തിന്റെ സെപ്തംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ 2.6 ലക്ഷത്തിൽ നിന്ന് 24.2 ലക്ഷം രൂപയായി വളർന്നു. അതേസമയം കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ സെപ്റ്റംബർ പാദത്തിലെ 6.3 ലക്ഷത്തിൽ നിന്ന് 28.5 ലക്ഷമായി ഉയർന്നു.
ശ്രദ്ധിക്കാം
ഓഹരിയുടെ സമീപകാല പ്രകടനം ശ്രദ്ധേയമാണെങ്കിലും പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നതിന് അപകടസാധ്യതകളുണ്ട്. കുറഞ്ഞ ലിക്വിഡിറ്റി സെക്യൂരിറ്റികളിലെ ഉയർന്ന അപകടസാധ്യത ചൂണ്ടിക്കാട്ടുന്നു. ആവശ്യസമയത്ത് വാങ്ങാനാളില്ലാതെ കുടുങ്ങുന്ന സാഹചര്യം പെന്നി ഓഹരികളിൽ കാണാം. അതിനാൽ റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് പെന്നി ഓഹരികൾ അനുയോജ്യമല്ല. ഉയർന്ന റിസ്കെടുക്കുന്ന നിക്ഷേപകർക്ക് പോർട്ട്‌ഫോളിയോയുടെ ഒരു ചെറിയ ഭാഗം പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications