നല്ല നാളെയുടെ സൂചനയോ? പ്രമോട്ടർമാർ ഓഹരി വിഹിതം ഉയർത്തിയ 3 കുഞ്ഞൻ സ്റ്റോക്കുകൾ; കയ്യിലുണ്ടോ?

ഒരു ഓഹരിയിൽ പ്രൊമോട്ടർമാർ തങ്ങളുടെ ഓഹരി വിഹിതം സ്ഥിരമായ ഉയർത്തുന്നത് ഓഹരിയെ സംബന്ധിച്ച് ​ഗുണകരമായ സം​ഗതിയാണ്. പ്രമോട്ടർമാർ ഒരു കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തുന്നത് കമ്പനിയിലുള്ള ശുഭാപ്തി വിശ്വാസം വർധിക്കുന്നതിനാലും ഭാവിയിൽ കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ്.

ദീർഘകാലത്തേക്ക് മികച്ച ഭാവി കമ്പനിക്ക് കാണിക്കുന്നു. പ്രമോട്ടര്‍മാർ വാങ്ങാൻ ആരംഭിച്ചാൽ ഓഹരിയിൽ റീട്ടെയില്‍ നിക്ഷേപകരുടെയും ശ്രദ്ധയാകര്‍ഷിക്കും. ഇത് ഓഹരിക്ക് ആവശ്യക്കാര്‍ വര്‍ധിക്കുകയും ഓഹരി വിലയിൽ വർ‍ധനവിനും കാരണമാകും. ഇത്തരത്തിൽ ജൂൺ പാദത്തിൽ ചില സ്മോൾ കാപ് ഓഹരികളിൽ പ്രൊമോട്ടർമാർ ഹോൾഡിംഗ് വർധിച്ചിച്ചിട്ടുണ്ട്. ഇവ നോക്കാം.

ഐഎഫ്സിഐ

വ്യാവസായിക മേഖലയ്ക്ക് വായ്പ നൽകുന്ന പൊതു മേഖലയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് ഏർസ്റ്റവൈൽ ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഐഎഫ്സിഐ). എയർപോർട്ടുകൾ, റോഡുകൾ, ടെലികോം, പവർ, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെയുള്ള പദ്ധതികൾക്ക് കമ്പനി ധനസഹായം നൽകുന്നു. അദാനി മുണ്ട്ര പോർട്ട്‌സ്, ജിഎംആർ ഗോവ ഇന്റർനാഷണൽ എയർപോർട്ട് എന്നി പദ്ധതികൾക്ക് ഏർസ്റ്റവൈൽ ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ധനസഹായം നൽകിയിട്ടുള്ളത്.

നല്ല നാളെയുടെ സൂചനയോ? പ്രമോട്ടർമാർ ഓഹരി വിഹിതം ഉയർത്തിയ 3 കുഞ്ഞൻ സ്റ്റോക്കുകൾ; കയ്യിലുണ്ടോ?

2023 ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ പ്രൊമോട്ടറായ സർക്കാർ 3.97 ശതമാനം ഓഹരികൾ വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രസിഡന്റിന് 1,750 ദശലക്ഷം ഓഹരികൾ അതായത് 70.3 ശതമാനം ഓഹരി വിഹിതം കമ്പനിയിലുണ്ട്.

വിദേശ നിക്ഷേപകർ 0.49 ശതമാനം നിക്ഷേപം കുറച്ച് 1.51 ശതമാനം ഓഹരികൾ കൈവശം വെയ്ക്കുന്നു. 22 ശതമനം ഓഹരി പങ്കാളിത്തമുള്ള പൊതു ഓഹരി ഉടമകളെ കഴിഞ്ഞാൽ 6.13 ശതമനം നിക്ഷേപം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്കുണ്ട്. ഇതിൽ 1.95 ശതമാനം ഓഹരികളും ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റേതാണ്.

നഷ്ടത്തിലുള്ള കമ്പനിയുടെ കടം കുറയ്ക്കാനുമുള്ള നീക്കത്തിന്റെ ഭാ​ഗമായി ഐഎഫ്‌സിഐയിൽ പണം നിക്ഷേപിക്കാൻ കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചിരുന്നു. ലയന ഊഹാപോഹങ്ങളും കമ്പനിയെ സംബന്ധിച്ച് ഉണ്ടായിരുന്നു. 2022 ഒക്ടോബറിൽ സർക്കാർ ഒരു ബില്യൺ രൂപയും 2023 ഏപ്രിലിൽ 4 ബില്യൺ രൂപയും ഐഎഫ്സിഐയിൽ നിക്ഷേപിച്ചിട്ടുണ്ട്. 13.40 രൂപയിലാണ് ഓഹരി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഇമാജിക്കാവേൾഡ് എന്റർടെയിൻമെന്റ്

അന്താരാഷ്ട്ര നിലവാരമുള്ള തീം പാർക്ക്, വാട്ടർ പാർക്ക്, പ്രീമിയം ഹോട്ടൽ എന്നിവയുൾപ്പെടെയുള്ള വിനോദ സൗകര്യങ്ങൾ നൽകുന്ന കമ്പനിയാണ് ഇമാജിക്കാവേൾഡ് എന്റർടെയിൻമെന്റ്. അടുത്തിടെയാണ് മൽപാനി ഗ്രൂപ്പ് കമ്പനിയെ ഏറ്റെടുത്തത്. ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ പ്രൊമോട്ടർമാരായ മൽപാനി പാർക്ക്സ് 4.91 ശതമാനം ഓഹരികൾ അധികമായി വാങ്ങിയതായി ഷെയർ ഹോൾഡിം​ഗ് ഡാറ്റയിൽ കാണാം. 70.9 ശതമാനം ഓഹരികളും നിലവിൽ പ്രമോട്ടർമാരുടെ കയ്യിലാണ്. 51.95 രൂപയാണ് ഓഹരി വില.

ലോയ്ഡ്സ് സ്റ്റീൽസ് ഇൻഡസ്ട്രീസ്

ഹൈഡ്രോകാർബൺ, ഓയിൽ ആൻഡ് ഗ്യാസ്, സ്റ്റീൽ പ്ലാന്റുകൾ, പവർ പ്ലാന്റുകൾ, ന്യൂക്ലിയർ പ്ലാന്റ് ബോയിലറുകൾ, ടേൺകീ പ്രോജക്ടുകൾ എന്നിവയ്ക്കുള്ള ഉപകരണങ്ങൾ, യന്ത്രങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ലോയ്ഡ്സ് സ്റ്റീൽസ് ഇൻഡസ്ട്രീസ്. കൊച്ചിൻ ഷിപ്പ്‌യാർഡ്, ഗോവ ഷിപ്പ്‌യാർഡ്, ബിപിസിഎൽ, കോറോമാണ്ടൽ, ഗെയിൽ, ഫിനോലെക്‌സ് ഗ്രൂപ്പ്, ഐഒസി എന്നിവയാണ് കമ്പനിയുടെ ഇടപാടുകാർ.

2023 ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ പ്രൊമോട്ടർമാർ 3 ശതമാനം ഓഹരി വിഹിതം വർധിപ്പിച്ചതായി ലോയ്ഡ്സ് സ്റ്റീൽസിന്റെ ഏറ്റവും പുതിയ ഷെയർഹോൾഡിംഗ് പാറ്റേൺ സൂചിപ്പിക്കുന്നു. നിലവിൽ 60.64 ശതമാനം ഓഹരികൾ പ്രമോട്ടർമാരുടെ പക്കലാണ്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഓർഡർ ബുക്കിൽ ശക്തമായ വളർച്ചയുണ്ടായി. 38.40 രൂപയാണ് ഓഹരിയുടെ വെള്ളിയാഴ്ചയിലെ ക്ലോസിം​ഗ് വില.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊഎടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X