ഒരു ഓഹരി പ്രൊമോട്ടർമാർ കൂടുതലായി കൈവശം വെയ്ക്കുന്നത് കമ്പനിയുടെ വളർച്ചയിൽ കാര്യമായ സ്വാധീനം ചെലുത്തും. പ്രൊമോട്ടർമാർ ഉയർന്ന പങ്കാളിത്തം കമ്പനിയിലുള്ള വിശ്വാസത്തെയും വളർച്ചയ്ക്കായി കൂടുതൽ നിക്ഷേപിക്കാനുള്ള സന്നദ്ധതയുമാണ് സൂചിപ്പിക്കുന്നത്. ഇത്തരം ഓഹരികൾ റീട്ടെയിൽ നിക്ഷേപകരുടെ ഇഷ്ട ഇടങ്ങളാണ്.
തുടർച്ചയായ മൂന്ന് പാദങ്ങളിലായി പ്രൊമോട്ടർമാർ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്ന 15 ഓഹരികളാണുള്ളത്. ഇവയിൽ 10 എണ്ണം കഴിഞ്ഞ വർഷം പോസിറ്റീവ് റിട്ടേൺ നൽകി. 25 ശതമാനം മുതൽ 194 ശതമാനം വരെ നേട്ടം കൈവരിച്ച 5 ഓഹരികളാണ് ഇക്കൂട്ടത്തിലുള്ളത്. മികച്ച വളർച്ച കാണിക്കുന്ന ഇവ പരിചയപ്പെടാം.
സോം ഡിസ്റ്റിലറീസ് ബ്രൂവറീസ് ആന്‍ഡ് വൈനറിസ്
ബിയറും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും നിര്‍മിക്കുന്ന കമ്പനിയാണ് സോം ഡിസ്റ്റിലറീസ് ബ്രൂവറീസ് ആന്‍ഡ് വൈനറിസ്. 2022 മാര്‍ച്ചില്‍ 22.29 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം 2023 മാര്‍ച്ചില്‍ 33.11 ശതമാനമായാണ് പ്രൊമോട്ടര്‍മാര്‍ ഉയര്‍ത്തിയത്. 1 വര്‍ഷത്തിനിടെ 194 ശതമാനം റിട്ടേണും ഓഹരി നല്‍കി.

182.30 രൂപയാണ് ഓഹരി വില. 52 ആഴ്ച ഉയര്‍ന്ന വില 195 രൂപയാണ്. കഴിഞ്ഞ 2വര്‍ഷമായി ഓഹരിയുടെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ROE) മെച്ചപ്പെടുന്നുണ്ട്. മികച്ച വാര്‍ഷിക ഇപിഎസ് വളര്‍ച്ച, തുടര്‍ച്ചയായ 2 പാദങ്ങളില്‍ വരുമാനവും ലാഭവും വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിക്കുണ്ട്.
നിക്കോ പാര്‍ക്ക് റിസോര്‍ട്ട്
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമ്യൂണ്‍സ്‌മെന്റ് പാര്‍ക്ക് കമ്പനിയാണ് നിക്കോ പാര്‍ക്ക് റിസോര്‍ട്ട്. 2023 മാര്‍ച്ചില്‍ 66.59 ശതമാനമായിരുന്ന പ്രൊമോട്ടര്‍മാരുടെ പങ്കാളിത്തം 68.37 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. 1 വര്‍ഷത്തിനിടെ 84 ശതമാനം റിട്ടേണ്‍ ഓഹരി നല്‍കി.
ബുധനാഴ്ച 112.95 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരികളുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 144.20 രൂപയാണ്. ശക്തമായ ഇപിഎസ് വളര്‍ച്ച കാണിക്കുന്നു എന്നതും കുറഞ്ഞ കട ബാധ്യതകളും ഓഹരിയെ ആകര്‍ഷകമാക്കുന്നു.
മഹാരാഷ്ട്ര സീംലെസ്
പൈപ്പ്, പവര്‍, സ്റ്റീല്‍ പൈപ്പ് എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് മഹാരാഷ്ട്ര സീംലെസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 67 ശതമാനമായിരുന്ന പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 2023 മാര്‍ച്ചില്‍ 67.8 ശതമാനമായി ഉയര്‍ന്നു. 1വര്‍ഷത്തിനിടെ 38 ശതമാനം റിട്ടേണ്‍ നല്‍കി.
ബുധനാഴ്ച 425.90 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി കഴിഞ്ഞ 1 വര്‍ഷത്തിനിടെ 455 രൂപയിലെത്തിയിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ മികച്ച ലാഭമാര്‍ജിനോടെ ത്രൈമാസ അറ്റാദായം വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട. കുറഞ്ഞ കടമുള്ള കമ്പനിയുള്ള അറ്റാദയവും ബുക്ക് വാല്യുയും കഴിഞ്ഞ 2 വര്‍ഷമായി ഉയരുകയാണ്.
ഫിനോടെക്‌സ് കെമിക്കല്‍
ടെക്‌സ്‌റ്റൈല്‍, നിര്‍മാണ, ലെതര്‍ ഇന്‍ഡസ്ട്രികള്‍ക്കായി രാസവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഫിനോടെക്‌സ് കെമിക്കല്‍. കഴിഞ്ഞ മൂന്ന് പാദത്തിനിടെ 0.21 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാര്‍ ഉയര്‍ത്തിയത്. 2023 മാര്‍ച്ചിലെ കണക്ക് പ്രകാരം 65.03 ശതമാനമാണ് പ്രൊമോട്ടര്‍ ഹോള്‍ഡിംഗ്. 1 വര്‍ഷത്തിനിടെ 37 ശതമാനമായിരുന്നു റിട്ടേണ്‍.
254.60രൂപയാണ് ഓഹരി വില. 52 ആഴ്ചയിലെ ഉയര്‍ന്ന വില 409രൂപയാണ്. കുറഞ്ഞ കട ബാധ്യതകളുള്ള കമ്പനി 2 വര്‍ഷമായി വാര്‍ഷിക അറ്റാദായം വര്‍ധിപ്പിക്കുകയാണ്. പ്രതിയോഹരി ബുക്ക് വാല്യുവും 2 വര്‍ഷത്തിനിടെ മെച്ചപ്പെടുന്നുണ്ട്.
കെഡിഡിഎല്‍
വാച്ചും അനുബന്ധ സാധനങ്ങളും നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് കെഡിഡിഎല്‍. ഇന്ത്യയെ കൂടാതെ സ്വിസര്‍ലാന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളിലും കമ്പനിക്ക് വിപണിയുണ്ട്. 3.31ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാര്‍ മൂന്ന് പാദങ്ങള്‍ക്കിടെ വാങ്ങിയത്. നിലവില്‍ 50.18 ശതമാനം ഓഹരി പങ്കാളിത്തം പ്രൊമോട്ടര്‍മാര്‍ക്കുണ്ട്. 1 വര്‍ഷത്തിനിടെ 28 ശതമാനം റിട്ടേണാണ് ഓഹരി നല്‍കിയത്.
1,120.05 രൂപയിലാണ് കെഡിഡിഎല്‍ ഓഹരികള്‍ ബുധനാഴ്ച ക്ലോസ് ചെയ്ത്. ഓഹരികള്‍ 52 ആഴ്ചയ്ക്കിടെ 1,274.95 രൂപ എന്ന ഉയര്‍ന്ന വിലയിലെത്തി. തുടര്‍ച്ചയായി കടം കുറച്ചു കൊണ്ടുവരുന്ന കമ്പനിക്ക് 2 വര്‍ഷമായി അറ്റാദായം വര്‍ധിക്കുന്നുണ്ട്. അവസാന മൂന്ന് പാദങ്ങളിലായി അറ്റാദായവും വര്‍ധിക്കുകയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications