റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്രതീക്ഷിത നീക്കമായിരുന്നു 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം. നോട്ടുകൾ മാറ്റിയെടുക്കാൻ സമയം നൽകിയ റിസർവ് ബാങ്ക് 2023 സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടൽ മാറിയതോടെ എങ്ങനെ ഈ വെല്ലുവിളിയെ അവസരമാക്കി മാറ്റാം എന്നാണ് ഓഹരി വിപണി നിക്ഷേപകർ ചിന്തിക്കേണ്ടത്.
നോട്ട് പിൻവലിക്കാനുള്ള തീരുമാനം വിപണിയെ എങ്ങനെ ബാധിക്കുമെന്നാണ് നിക്ഷേപകരുടെ ചിന്ത. ഈ നീക്കം പൊതുമേഖലാ ബാങ്കിംഗ് ഓഹരികൾക്ക് ഗുണം ചെയ്യുമെന്നാണ് വിവിധ അനലിസ്റ്റുകളുടെ നിരീക്ഷണം.
പൊതുമേഖലാ ബാങ്കുകൾക്ക് അവസരം
ഓഹരി വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ റിസർവ് ബാങ്കിന്റെ ഈ നീക്കം ബാങ്കിംഗ് മേഖലയിൽ പണലഭ്യത വർധിപ്പിക്കുന്നതാണ്. ടെയർ -2, ടെയർ -3 നഗരങ്ങളിൽ നിന്നുള്ള 2000 രൂപ നോട്ട് നിക്ഷേപങ്ങളിൽ ഭൂരിഭാഗവും പൊതുമേഖലാ ബാങ്കുകളിലേക്കാണ് പ്രതീക്ഷിക്കുന്നത്. ഇതിനാൽ മുൻനിര പൊതുമേഖലാ ഓഹരികൾ വാങ്ങുന്നതിനാണ് വിദഗ്ധരുടെ നിർദ്ദേശം.

നിക്ഷേപ ശേഖരം കൂടും
നോട്ടുകൾ പിൻവലിക്കുന്നതിലൂടെ ബാങ്കുകളുടെ നിക്ഷേപ ശേഖരണം സമീപകാലത്ത് നേരിയ തോതിൽ മെച്ചപ്പെടുമെന്ന് ഐസിആർഎ റേറ്റിംഗ്സ് ഫിനാൻഷ്യൽ സെക്ടർ സീനിയർ വൈസ് പ്രസിഡന്റ് കാർത്തിക് ശ്രീനിവാസൻ പറഞ്ഞു. ഇത് ഡെപ്പോസിറ്റ് നിരക്ക് വർധനയിലെ സമ്മർദ്ദം ലഘൂകരിക്കുകയും ഹ്രസ്വകാല പലിശ നിരക്കിൽ മാറ്റം വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി.
സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമോ
2000 രൂപ നോട്ടുകൾ പിൻവലിച്ചത് രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമോ എന്നാണ് ചോദ്യം. പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.62 ലക്ഷം കോടിയാണ്. ഇത് പ്രചാരത്തിലുള്ള ആകെ കറൻസികളുടെ 10.80 ശതമാനം മാത്രമാണ്. അതിനാൽ ഈ പിൻവലിക്കൽ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയ്ക്ക് വലിയ തടസങ്ങളോ പ്രതിസന്ധികളോ ആവില്ലെന്നാണ് എൽ ആൻഡ് ടി ഹോൾഡിംഗ്സിന്റെ ചീഫ് ഇക്കണോമിസ്റ്റ് രൂപ റെഗെ നിഷൂറിന്റെ അഭിപ്രായം.
ചെറിയ അളവിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമാണ്. കൂടാതെ കഴിഞ്ഞ 6-7 വർഷങ്ങൾക്കിടെ ഓൺലൈൻ, ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് വർധിച്ചതും ശുഭ സൂചനയാണ്.
എന്തുകൊണ്ട് പൊതുമേഖലാ ബാങ്കുകൾ
ആർബിഐയുടെ ഈ നീക്കം ബാങ്കുകളുടെ പണലഭ്യത വർദ്ധിപ്പിക്കുമെന്നാണ് മോത്തിലാൽ ഓസ്വാളിലെ ഡെറിവേറ്റീവ് ആൻഡ് ടെക്നിക്കൽ അനലിസ്റ്റ് ചന്ദൻ തപരിയ അഭിപ്രായപ്പെടുന്നത്. 2000 രൂപ നോട്ടുകളുടെ ഭൂരിഭാഗവും ടെയർ-2, ടെയർ-3 നഗരങ്ങളിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നഗരങ്ങളിൽ സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് കൂടുതൽ സാന്നിധ്യം പൊതുമേഖലാ ബാങ്കുകൾക്കാണ്. അതിനാൽ പൊതുമേഖലാ ബാങ്കുകളുടെ പണലഭ്യത കുതിച്ചുകയറുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കുന്നു.
ഏതൊക്കെ ഓഹരികൾ വാങ്ങാം
2000 രൂപ പിൻവലിച്ചതിന് ശേഷം ഈ അവസരം മുതലാക്കുന്നതിന്, മാർച്ച് പാദത്തിൽ ശക്തമായ വളർച്ച കാണിച്ച പൊതുമേഖലാ ബാങ്ക് ഓഹരികൾ നോക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ മുതലായവയാണ് അനലിസ്റ്റിന്റെ നിർദ്ദേശം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications