ഓഹരി വിപണിയിലെ ഓളങ്ങളെ മുഴുവൻ വകഞ്ഞ് മാറ്റി നങ്കൂരമിടാതെ കുതിച്ചു പായുകയായിരുന്നു പൊതുമേഖലാ ഓഹരിയായ കൊച്ചിൻ ഷിപ്പ്‍യാർഡ്. ആ കുതിപ്പിൽ നിക്ഷേപകരുടെ കീശ വീർത്തു കൊണ്ടേയിരുന്നു. ജൂലൈ എട്ടിന് കമ്പനിയുടെ ഓഹരിവില സർവകാല റെക്കോർഡായ 2,979.45 രൂപയിലുമെത്തി. എന്നാൽ പിന്നീട് ഓഹരി വില പതിയെ താഴേക്ക് വീഴാൻ തുടങ്ങി. തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് വീണ കൊച്ചിൻ ഷിപ്പ്‍യാർഡിന് പിന്നെ മുകളിലേക്ക് ഉയരാനും സാധിച്ചില്ല. 4 മാസം പിന്നിടുമ്പോൾ എൻഎസ്ഇയിൽ 1,418.50 രൂപ എന്നതാണ് പൊതുമേഖലാ ഓഹരിയുടെ വില.
നഷ്ടം 50 ശതമാനത്തോളം
എൻഎസ്ഇയിൽ 1.27 ശതമാനം നേട്ടത്തോടെ 1,418.50 രൂപ എന്ന നിലയിലാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് വ്യാഴാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.41 ശതമാനം നഷ്ടമാണ് ഓഹരി നേരിട്ടത്. ഇടിഞ്ഞത് 113.50 രൂപ. ഒരു മാസത്തെ നഷ്ടം പരിശോധിച്ചാൽ 378 രൂപയാണ്. 21.05 ശതമാനത്തിന്‍റെ ഇടിവ്.
ജൂലൈയിൽ രേഖപ്പെടുത്തിയ റെക്കോർഡുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പകുതിയിലേറെ ഇടിവിലാണ് ഓഹരിവിലയുള്ളത്. ജൂലൈയിൽ കമ്പനിയുടെ വിപണിമൂല്യം 80,000 കോടി രൂപയ്ക്കടുത്ത് എത്തിയിരുന്നു. നിലവിൽ മൂല്യം 37,100 കോടി രൂപ മാത്രം. 4 മാസത്തിനിടെ ഇടിഞ്ഞത് 40,000 കോടി രൂപയിലധികം.

ഇടിവിന് കാരണം
ഇക്കഴിഞ്ഞ 16, 17 തീയതികളിലാണ് കേന്ദ്രസർക്കാർ ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) വഴി കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ 5% ഓഹരികൾ വിറ്റഴിച്ച് 2,000 കോടി രൂപയോളം സമാഹരിച്ചത്. കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരിക്ക് അധികരിച്ച വിലയാണുള്ളതെന്ന (ഓവർവാല്യൂഡ്) ചില നിരീക്ഷകരുടെ വിലയിരുത്തലും ഓഹരിയിൽ വിൽപനസമ്മർദ്ദത്തിനും വിലയിടിവിനും വഴിവച്ചിരുന്നു. ഓഹരി വിൽപ്പന സാധാരണയായി വിപണിയിലെ ഓഹരികളുടെ വിതരണം വർധിപ്പിക്കുകയും ഓഹരി വിലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഓഹരി വില 1673 രൂപയിലുണ്ടായിരുന്ന സമയത്ത് 1540 രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ചത്.
വിദഗ്ധരുടെ വിലയിരുത്തൽ
ചാർട്ടുകളിൽ, കൊച്ചിൻ ഷിപ്പ്‌യാർഡും അതിൻ്റെ 200 ദിവസത്തെ മൂവിംഗ് ആവറേജിന് താഴെയാണ്. 2023 മാർച്ചിന് ശേഷം സ്റ്റോക്ക് അതിൻ്റെ 200 ദിവസത്തെ മൂവിംഗ് ആവറേജിന് താഴെ വീഴുന്നത് ഇതാദ്യമാണ്. കൊച്ചിൻ ഷിപ്പ്‌യാർഡും അതിൻ്റെ ആപേക്ഷിക ശക്തി സൂചികയെ (RSI) സംബന്ധിച്ച് ഇപ്പോൾ "ഓവർസെൽഡ്" ടെറിട്ടറിയിയായ 26-ലാണ്. 30-ന് താഴെയുള്ള ആർഎസ്ഐ, ഓഹരി അമിതമായി വിറ്റുപോയതായി സൂചിപ്പിക്കുന്നു.
ഓഹരി വാങ്ങണോ..?
കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികളുടെ ഭാവി ടാർഗെറ്റ് വിലയെക്കുറിച്ച് അനലിസ്റ്റുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചില വിദഗ്‌ധർ സൂചിപ്പിക്കുന്നത് ഓഹരിക്ക് ഏകദേശം 1,540 രൂപയിൽ സ്ഥിരത കൈവരിക്കാൻ കഴിയുമെന്നാണ്. എന്നിരുന്നാലും, പൊതുമേഖലാ സ്ഥാപനങ്ങളിൽ (പിഎസ്‌യു) തുടരുന്ന വിലകുറഞ്ഞ പ്രവണതകളും ഉയർന്ന മൂല്യനിർണ്ണയവും ഉള്ളതിനാൽ നിക്ഷേപകർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നും സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ മറ്റ് ആഭ്യന്തര ഉപയോക്താക്കളിൽ നിന്നും യൂറോപ്പിൽ നിന്നടക്കമുള്ള വിദേശ ഉപയോക്താക്കളിൽ നിന്നും കൂടുതൽ ഓർഡറുകൾ കിട്ടുമെന്ന പ്രതീക്ഷകളും പുതിയ വികസന പദ്ധതികളും കൊച്ചി കപ്പൽശാലയുടെ ഓഹരികളെ പുതിയ ഉയരത്തിലേക്ക് നയിക്കുകയായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications