ഓഹരി നിക്ഷേപത്തിലൂടെ സ്ഥിര വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്കുള്ളൊരു മാർഗമാണ് ഡിവിഡന്റ് ഓഹരികൾ. തുടർച്ചയായി ലാഭവിഹിതം കൈമാറുന്ന കമ്പനികളിൽ നിക്ഷേപിക്കുകയാണെങ്കിൽ ദീർഘകാല നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപം വളരുന്നതിനൊപ്പം സ്ഥിര വരുമാനം ഉണ്ടാക്കാൻ സാധിക്കും. വിരമിക്കൽ കാലത്ത് സ്ഥിര വരുമാനം തേടുന്നവർക്ക് ഇത്തരം ഓഹരികൾ സഹായകമാണ്. സ്ഥിരമായി ലാഭവിഹിതം നൽകുന്ന പൊതുമേഖലാ എണ്ണ കമ്പനി മൂന്നാം പാദഫലത്തിന് ശേഷം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.
ഹിന്ദുസ്ഥാൻ പെട്രോളിയം
പെട്രോളിയം, പ്രകൃതി വാതക വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികളിലൊണ് ഹിന്ദുസ്ഥാൻ പെട്രോളിയം. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒഎൻജിസിയുടെ ഉപസ്ഥാപനമാണിത്. മുംബൈയിലും വിശാഖപട്ടണത്തും കമ്പനിക്ക് റിഫൈനറികളുണ്ട്. റീട്ടെയില്‍ ശ്രംഖലയില്‍ 21,482 പെട്രോളിയം ഔട്ട്‌ലെറ്റുകളും 6,321 എല്‍പിജി വിതരണ ശ്രംഖലയും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഇടക്കാല ലാഭവിഹിതം
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് 150 ശതമാനം ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. പാദഫലത്തിന് പിന്നാലെ ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനി എക്സ്-ഡേറ്റ്, റെക്കോർഡ് തീയതി, ഡിവിഡൻ്റ് പേയ്മെൻ്റ് തീയതി എന്നിവയും നിശ്ചയിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിക്കാണ് 150 ശതമാനം ഡിവിഡന്റ നൽകുന്നത്. ഇതുപ്രകാരം നിക്ഷേപകർക്ക് പ്രതിയോഹരി 15 രൂപ ലാഭവിഹിതം ലഭിക്കും.
റെക്കോർഡ് തീയതി
ലാഭവിഹിതത്തിന് ഓഹരി ഉടമകളുടെ യോഗ്യത നിർണയിക്കുന്ന റെക്കോർഡ് തീയതിയും ഹിന്ദുസ്ഥാൻ പെട്രോളിയം പ്രഖ്യാപിച്ചു. എച്ച്പിസിഎൽ ഡിവിഡൻ്റ് റെക്കോർഡ് തീയതി ഫെബ്രുവരി 7 ആണ്. ഈ തീയതിയിൽ ഓഹരി കൈവശമുള്ള ഓഹരി ഉടമകൾക്ക് ലാഭവിഹിതം ലഭിക്കും. ഇതേ ദിവസം ഓഹരി എക്‌സ് ഡിവിഡന്റ ട്രേഡ് ചെയ്യും. ഫെബ്രുവരി 23 നോ അതിന് മുൻപുള്ള തീയതിയിലോ ഓഹരി ഉടമകൾക്ക് ലാഭവിഹിതം കൈമാറുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
ലാഭവിഹിത ചരിത്രം
2022 ൽ എച്ച്പിസിൽ 14 രൂപയാണ് ലാഭവിഹിതം നൽകിയത്. 2021-ൽ ഓരോ സ്റ്റോക്കിനും 22.75 രൂപ ലാഭവിഹിതം നൽകിയിരിക്കുന്നു. 2020ലും 2019ലും യഥാക്രമം 9.75 രൂപയും 15.90 രൂപയുമാണ് കമ്പനി നൽകിയ ലാഭവിഹിതം. നിലവിലെ ഓഹരി വിലയായ 431രൂപ പ്രകാരം ഓഹരിക്ക് 3.5 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
ഓഹരി പ്രകടനം
എച്ച്പിസിഎൽ ഓഹരികൾ ഒരു മാസത്തിനുള്ളിൽ 16 ശതമാനമാണ് ഉയർന്നത്. മൂന്ന് മാസത്തിനുള്ളിൽ 75 ശതമാനവും കഴിഞ്ഞ ഒരു വർഷങ്ങത്തിൽ ഓഹരി 73.59 ശതമാനം റിട്ടേണും നൽകി. മൂന്ന വർഷത്തിനിടെ 95 ശതമാനമാണ് ഓഹരി ഉയർന്നത്. 52 ആഴ്ചയിലെ ഉയർന്ന വില 477 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 211.65 രൂപയുമാണ്.
സാമ്പത്തികം
ഹിന്ദുസ്ഥാൻ പെട്രോളിയം ജനുവരി 25 നാണ് മൂന്നാം പാദഫലം പ്രഖ്യാപിച്ചത്. 2024 ഡിസംബർ പാദത്തിൽ കമ്പനി 529 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ പാദത്തിലെ 5,118 കോടി രൂപയുടെ അറ്റദായത്തിൽ നിന്ന് 89.6 ശതമാനം ഇടിവാണ് ഹിന്ദുസ്ഥാൻ പെട്രോളിയം രേഖപ്പെടുത്തിയത്.
മാർക്കറ്റിംഗ് മാർജിനുകൾ കുറഞ്ഞതും ക്രൂഡ് വിലയിടിവും അടക്കമുള്ള കാരണങ്ങളാണ് ലാഭം ഇടിവിന് കാരണം. വർഷികാടിസ്ഥാനത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ അറ്റാദായം മുൻ വർഷത്തെ പാദത്തിലെ 172 കോടി രൂപയിൽ നിന്ന് 207% ഉയർന്നിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications