ഹ്രസ്വകാലത്ത് മികച്ച ലാഭംപ്രതീക്ഷിക്കുന്ന നിക്ഷേപകരുടെ ഭാഗ്യപരീക്ഷണ ഇടമായി ഇന്ന് പ്രാഥമിക ഓഹരി വിൽപന (ഐപിഒ) മാറിയിട്ടുണ്ട്. ടാറ്റ ടെക്നോളജീസിന്റെ 162 ശതമാനത്തിന്റെ ലിസ്റ്റിംഗ് നേട്ടം പോലുള്ള റിട്ടേണുകളാണ് നിക്ഷേപകരെ ഐപിഒയിലേക്ക് ആകർഷിക്കുന്നത്. 2023ൽ നിക്ഷേപകർക്ക് മികച്ച റിസൾട്ടാണ് ഐപിഒകൾ നൽകിയതെന്ന് കാണാം.
49 കമ്പനികളാണ് ഐപിഒയിലേക്ക് കടന്നത്. ഇതിൽ ഏഴെണ്ണം ഒഴികെ ബാക്കിയുള്ള എല്ലാ ഐപിഒകളും നേട്ടത്തോടെയാണ് ലിസ്റ്റ് ചെയ്തത്. ഇത്തരത്തിൽ ലിസ്റ്റിംഗ് ഗെയിൻ ഉണ്ടാക്കിയ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (ഐആർഇഡിഎ) നേട്ടം തുടരുകയാണ്. വിശദാംശങ്ങൾ നോക്കാം.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി ലിമിറ്റഡ്. പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളും ഊർജ്ജ കാര്യക്ഷമതയുംസംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾക്കും സാമ്പത്തിക സഹായവും മറ്റ് സേവനങ്ങളും നൽകുന്ന കമ്പനിയാണിത്.

ഐപിഒ നിക്ഷേപകർക്ക് നേട്ടം
അടുത്തിടെ വിപണിയിലെത്തിയ പിഎസ്‍യു ഓഹരിയായ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി നിക്ഷേപകരുടെ മനസ് നിറച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ഗ്രീൻ ഫിനാൻസിംഗ് എൻബിഎഫ്‌സിയായ ഐആർഇഡിഎ ഐപിഒ അലോട്ട്‌മെന്റിൽ ഓഹരി സ്വന്തമാക്കിയ നിക്ഷേപകർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ മൾട്ടിബാഗർ റിട്ടേൺ നൽകി.
ഐപിഒയ്ക്ക് ശേഷം എത്തിയ നിക്ഷേപകർക്കും രണ്ട് മാസത്തിനുള്ളിൽ അസാധാരണ റിട്ടേൺ നൽകാൻ ഓഹരിക്കായി. 2023 നവംബർ 29 ന് ഇന്ത്യൻ എക്‌സ്‌ചേഞ്ചുകളിൽ 60 രൂപ നിലവാരത്തിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. 32 രൂപ ഇഷ്യു വിലയിൽ ഐപിഒ അലോട്ട്മെന്റ് നടത്തിയപ്പോൾ നിക്ഷേപകർ ലിസ്റ്റിംഗ് പ്രീമിയമായി 87.5 ശതമാനത്തിന്റെ റിട്ടേൺ ലഭിച്ചു.
നേട്ടം തുടർന്ന് ഓഹരി
ലിസ്റ്റിംഗ് വിലയ്ക്ക് താഴെ പോകാതെ ശക്തമായ മുന്നേറ്റം തുടർന്ന ഓഹരി വ്യാഴാഴ്ച 169.80 രൂപയിലാണ് ക്ലോസ് ചെയ്തത്. തുടർച്ചയായ അഞ്ചാം ദിവസം നേട്ടം തുടരുന്ന ഓഹരി വ്യാഴാഴ്പ അപ്പർസർക്യൂട്ടിലെത്തുകയും 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തുകയും ചെയ്തു.
നിലവിലെ വിപണി വിലയായ 169.80 രൂപ പ്രകാരം ഓഹരിയുടെ ഐപിഒ വിലയിൽ നിന്ന് 430.6 ശതമാനവും ലിസ്റ്റിംഗ് വിലയിൽ നിന്ന് 183 ശതമാനവും ഉയർന്നിട്ടുണ്ട്. പ്രതിമാസ പ്രകടനം നോക്കുമ്പോൾ ഡിസംബറിൽ ഓഹരി 57.4 ശതമാനം മുന്നേറി. ജനുവരിയിൽ ഇതുവരെ 65 ശതമാനാണ് ഓഹരിയുടെ മുന്നേറ്റം.
മികച്ച സാമ്പത്തികം
ഡിസംബർ പാദത്തിൽ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി മികച്ച ലാഭമുണ്ടാക്കി. ലോൺ ബുക്കിലെ സ്ഥിരമായ വളർച്ചയും അറ്റ നിഷ്‌ക്രിയ ആസ്തികളിലെ കുറവും കാരണം മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 67 ശതമാനം ഉയർന്ന് 335.54 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തന വരുമാനം 2023 സാമ്പത്തിക വർഷത്തിലെ 868.97 കോടി രൂപയിൽ നിന്ന് 1,253.19 കോടി രൂപയായി ഉയർന്നു. ലോൺ ബുക്കിലും കമ്പനി വർധനവ് രേഖപ്പെടുത്തി.
കമ്പനിയുടെ ലോൺ ബുക്ക് മുൻവർഷത്തിലെ ഇതേ പാദത്തിലെ 37,887.69 കോടി രൂപയിൽ നിന്ന് 33 ശതമാനം വർധിച്ച് 50,579.67 കോടി രൂപയായി. ആസ്തി 45.49 ശതമാനം ഉയർന്ന് 8,134.56 കോടി രൂപയായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications