ഓഹരികളെ സംബന്ധിച്ച് പ്രധാന കോർപ്പറേറ്റ് നടപടികളിലൊന്നാണ് ഓഹരി വിഭജനം. ലിക്വിഡിറ്റി വർധിപ്പിക്കുക, ഓഹരികളുടെ വില കുറയ്ക്കുക എന്നീ ആവശ്യങ്ങൾക്കാണ് കമ്പനി ഓഹരി വിഭജനം നടത്തുന്നത്. കഴിഞ്ഞ ദിവസം ഓഹരി വിഭജനത്തിനുള്ള റെക്കോർഡ് തീയതി പ്രഖ്യാപിച്ച പൊതുമേഖലാ കമ്പനിയാണ് കൊച്ചിൻ ഷിപ്പ്യാർഡ്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി ശാലയാണിത്. മിനിരത്ന പദവിയുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യൻ കപ്പൽ നിർമ്മാണ, കപ്പൽ അറ്റകുറ്റപ്പണി വ്യവസായത്തിലെ മുൻനിര കമ്പനിയാണ്. പ്രതിദിന ചാർട്ടിൽ ബ്രേക്കൗട്ട് നടന്ന ഓഹരി 30 ശതമാനത്തിലധികം മുന്നേറാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൊച്ചിന് ഷിപ്പ്യാര്ഡ്- ഓഹരി വിഭജനം
1:2 അനുപാതത്തിലാണ് കൊച്ചിന് ഷിപ്പ് യാര്‍ഡ് ഓഹരി വിഭജനം നടക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായി വിഭജിക്കും. പോര്‍ട്ട്ഫോളിയോയില്‍ 10 കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരികളുള്ളവര്‍ക്ക് 20 ഓഹരികള്‍ ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി 2024 ജനുവരി 10 ആണ്. റെക്കോര്‍ഡ് തീയതിയില്‍ ഓഹരി പോര്‍ട്ട്ഫോളിയോയിലുള്ള ഓഹരി ഉടമകളാണ് ഓഹരി വിഭജനത്തിന് അര്‍ഹരാവുക.

ഓഹരി വിഭജനത്തിന്റെ കാരണം
ഒരു കമ്പനി അതിന്റെ മുഖവില കുറച്ചു കൊണ്ട് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നതിനെയാണ് ഓഹരി വിഭജനം എന്ന് പറയുന്നത്. ഓഹരി വിഭജനം നടക്കുന്നത് നിശ്ചിത അനുപാതത്തിലായിരിക്കും. ഓഹരി വിഭജനത്തിലൂടെ ഓഹരി ഉടമയ്ക്ക് അധിക ഓഹരികള്‍ നേടാം.
ഓഹരി വിലകള്‍ ക്രമാതീതമായി ഉയര്‍ന്നാല്‍ സാധാരണ നിക്ഷേപകര്‍ക്ക് അതു വാങ്ങാന്‍ കഴിയാതെ വരും. ഇതു ലഘൂകരിക്കാനാണു വിഭജനം നടത്തുന്നത്. ഇതോടൊപ്പം ലിക്വിഡിറ്റ് പ്രശ്നം പരിഹരിക്കാനും ഓഹരി വിഭജനം നടത്തുന്നുണ്ട്. ഓഹരി വിഭജനത്തിന് ശേഷം അഡ്ജസ്റ്റ് ചെയ്ത വിലയിലാണ് ഓഹരി വ്യാപാരം ആരംഭിക്കുക.
ഓഹരി പ്രകടനം
വെള്ളിയാഴ്ച 0.87 ശതമാനം നേട്ടത്തോടെ 1,257.90 രൂപയിലാണ് കൊച്ചിന് ഷിപ്പ് യാര്‍ഡ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന, ഉയര്‍ന്ന വിലകള്‍ യഥാക്രമം 410.40 രൂപയും 1,328.40 രൂപയുമാണ്. 2023 ല്‍ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്കിയ ഓഹരി ഇതുവരെ 135.45 ശതമാനം ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ 104.40 ശതമാനവും മൂന്ന് മാസത്തിനിടെ 13.63 ശതമാനവും ഒരുമാസത്തിനിടെ 14.54 ശതമാനവും റിട്ടേണ്‍ നല്കിയ ഓഹരിയാണിത്.
കൊച്ചിന് ഷിപ്പ്യാര്ഡ്- സാമ്പത്തികം
സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 61 ശതമാനം വര്‍ധിച്ച് 181.52 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 112.79 കോടി രൂപയാണ് കമ്പനിയുടെ അറ്റദായം. സെപ്റ്റംബര്‍ പാദത്തിലെ വരുമാനം 48 ശതമാനം വര്‍ധിച്ച് 1,011.71 കോടിരൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ 683.18 കോടി രൂപയായിരുന്നു വരുമാനം. ഇബിഐടിഡിഎ 41.2 ശതമാനം ഉയര്‍ന്ന് 191.2 കോടി രൂപയായി.
ലക്ഷ്യവില
പ്രതിദിന ചാര്‍ട്ടില്‍ മികച്ച വോളിയത്തോടെ കൊച്ചിന് ഷിപ്പ് യാര്‍ഡ് ഓഹരിയില്‍ ബ്രേക്ക്ഔട്ട് നടന്നിട്ടുണ്ട്. നിലവില്‍ 1,255 രൂപയാണ് ഓഹരി വില. ചോയിസ് ബ്രോക്കിംഗിലെ റിസര്‍ച്ച് അനലിസ്റ്റ് മന്ദര്‍ ഭോജ്നെയുടെ വലയിരുത്തലിൽ ഓഹരി 1,300 നിലവാരകത്തിന് മുകളില്‍ ക്ലോസ് ചെയ്താല്‍ ഹ്രസ്വകാലത്ത് 1,750 രൂപ കടക്കാനുള്ള സാധ്യതയുണ്ട്. അതേസമയം 1,130 രൂപ,1,000 രൂപ നിലവാരത്തില്‍ ഓഹരിക്ക് പിന്തുണയുണ്ട്. ഈ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ്ക്രമീകിര്ക്കാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?



Click it and Unblock the Notifications