നേട്ടം മാത്രം നൽകി ഇക്വിറ്റി ഫണ്ടുകൾ, 106% റിട്ടേൺ നൽകിയ പൊതുമേഖലാ ഫണ്ടുമുണ്ട്, നിക്ഷേപത്തിന് ഒരുങ്ങാം

മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് പുതിയ കാലത്തെ നിക്ഷേപകർക്ക് കൂടുതൽ പരിചയപ്പെടുത്തലുകൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ടിവി, പത്രം, റേഡിയൊ തുടങ്ങി എല്ലാ മാധ്യമങ്ങളിലും മ്യൂച്വൽ ഫണ്ടുകളുടെ പരസ്യം കാണാനും കേൾക്കാനും വായിക്കാനും സാധിക്കും. ഈ പരസ്യങ്ങളുടേയും പ്രചരണങ്ങളുടേയും ഫലമെന്നോണം ഓരോ ദിവസം കഴിയുമ്പോഴും മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

നിക്ഷേപകരുടെ ഫണ്ട് കൈകാര്യം ചെയ്യാന്‍ കഴിവുറ്റ ഒരു ഫണ്ട് മാനേജര്‍ ഉണ്ടാകുമെന്നതാണ് മ്യൂച്വൽ ഫണ്ടുകളുടെ ഏറ്റവും വലിയ നേട്ടം. നിരവധി മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഏത് ഫണ്ട് തിരഞ്ഞെടുക്കണമെന്നത് നിക്ഷേപകന്‍റെ മാത്രം തീരുമാനമാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍, നിക്ഷേപ ചക്രവാളം, റിസ്‌ക് ടോളറന്‍സ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഒരു മ്യൂച്വല്‍ഫണ്ടിന്‍റെ തെരഞ്ഞെടുപ്പും വിജയവും.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ

നിക്ഷേപത്തിന്‍റെ ഭൂരിഭാഗവും കമ്പനികളുടെ ഷെയറുകളില്‍/സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം ആണ് ഇക്വിറ്റി ഫണ്ട്. ഇവ ഗ്രോത്ത് ഫണ്ടുകള്‍ എന്നും അറിയപ്പെടുന്നു. വിവിധ തരത്തിലുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുണ്ട്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് തുടങ്ങിയവയാണ് ചിലത്.

നേട്ടം മാത്രമുള്ള ഇക്വിറ്റി ഫണ്ടുകൾ, 106% റിട്ടേൺ നൽകിയ പൊതുമേഖലാ ഫണ്ടുമുണ്ട്, നിക്ഷേപത്തിന് ഒരുങ്ങ

ഏറ്റവും ഉയർന്ന പ്രതിമാസ വരവ്

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളില്‍ ജനുവരിയിൽ എത്തിയത് ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരവ്. 21,780 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് കഴിഞ്ഞ മാസം ഇക്വിറ്റി എംഎഫുകളില്‍ എത്തിയതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറിൽ ഏകദേശം 17,000 കോടി രൂപയുടെ നിക്ഷേമാണ് ഉണ്ടായിരുന്നത്. ചെറുകിട ഫണ്ടുകളോടുള്ള നിക്ഷേപകരുടെ തുടർച്ചയായ മുൻഗണന വ്യക്തമാക്കുന്നതാണ് ജനുവരിയിലെ കണക്കുകള്‍

50 ശതമാനം നേട്ടം

ഒരു വർഷത്തിനുള്ളിൽ 50 ശതമാനം വരുമാനം/റിട്ടേൺ നൽകിയ അഞ്ച് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് വിശദമായി പരിശോധിക്കാം. ഈ വിഭാഗങ്ങൾ ഒരു വർഷത്തെ ചക്രവാളത്തിൽ 50.67 മുതൽ 94.10% വരെയുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു.

പൊതുമേഖലാ ഫണ്ടുകൾ മികച്ച പ്രകടനം

പൊതുമേഖലാ സ്ഥാപനങ്ങളുടെ തീം അധിഷ്‌ഠിത ഫണ്ടുകൾ ഒരു വർഷത്തിനുളളിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 94.10 ശതമാനം റിട്ടേണാണ് പൊതുമേഖലാ ഫണ്ടുകൾ നൽകിയത്. കേന്ദ്ര പൊതുമേഖലാ എന്‍റർപ്രൈസസ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (CPS E ETF ) ഒരു വർഷത്തിനുള്ളിൽ നൽകിയത് 106.84 ശതമാനം റിട്ടേണാണ്. ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട് 96.85% നൽകിയപ്പോൾ എസ്ബിഐ പിഎസ്‌യു ഫണ്ട് 92.07% റിട്ടേൺ നൽകി.

രണ്ടാം സ്ഥാനത്ത് ഇൻഫ്രാസ്ട്രക്ചർ ഫണ്ടുകൾ

ഇൻഫ്രാസ്ട്രക്ചർ ഫണ്ടുകൾ ഒരു വർഷത്തിൽ ശരാശരി 58.47% ആദായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വരുമാനം നൽകി. അതായത് 79.37%. നിപ്പോൺ ഇന്ത്യ പവർ & ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 73.66% നൽകി. യുടിഐ ഇൻഫ്രാസ്ട്രക്ചർ, കൊട്ടക് ഇൻഫ്രാസ്ട്രക്ചർ, ഇക്കണോമിക് റിഫോം ഫണ്ട് എന്നിവ യഥാക്രമം 48.04%, 45.66% വരുമാനവും നൽകി.

ഫാർമ ഫണ്ടുകൾ നൽകിയ വരുമാനം 55%

ഫാർമ ഫണ്ടുകൾ ഒരു വർഷത്തിനുള്ളിൽ ശരാശരി 55.99% ആദായം നൽകി. ഐസിഐസിഐ പ്രുഡൻഷ്യൽ ഫാർമ ഹെൽത്ത്‌കെയർ ആൻഡ് ഡയഗ്‌നോസ്റ്റിക്‌സ് ഫണ്ട് ഒരു വർഷത്തിനുള്ളിൽ 62.73% വരുമാനം നൽകി. ആദിത്യ ബിർള സൺ ലൈഫ് ഫാർമ & ഹെൽത്ത് കെയർ ഫണ്ട് 62.44% വാഗ്ദാനം ചെയ്യുന്നു. എൽഐസി എംഎഫ് ഹെൽത്ത് കെയർ ഫണ്ട് ഏകദേശം 49.55% റിട്ടേൺ നൽകി.

സ്മോൾ ക്യാപ് ഫണ്ടുകൾ

സ്മോൾക്യാപ് ഫണ്ടുകൾ ഒരു വർഷത്തിനുള്ളിൽ ശരാശരി 53.56% വരുമാനം നൽകി. നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട് 56.46% വരുമാനം നൽകിയപ്പോൾ പിജിഐഎം ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട് നൽകിയ വരുമാനം 31.55 ശതമാനമാണ്.

മിഡ്‌ക്യാപ് ഫണ്ടുകൾ

മിഡ്‌ക്യാപ് വിഭാഗം ഒരു വർഷത്തിൽ ശരാശരി 50.67% ആദായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പിജിഐഎം ഇന്ത്യ മിഡ്‌ക്യാപ് ഓപ്പർച്യുണിറ്റീസ് ഫണ്ട് ഇതേ കാലയളവിൽ ഏകദേശം 27.22% വാഗ്ദാനം ചെയ്തു.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X