തുടർച്ചയായ ലാഭവിഹിതം നൽകുന്നതിൽ മുൻപന്തിയിലാണ് പൊതുമേഖലാ ഓഹരികൾ. കഴിഞ്ഞ പാദത്തിൽ മികച്ച ലാഭമുണ്ടാക്കിയ പൊതുമേഖലാ എണ്ണ കമ്പനികൾ മികച്ച തുക ലാഭവിഹിതം നൽകുന്നുണ്ട്. ഈ മാസത്തിൽ എക്സ് ഡിവിഡന്റായ ഇന്ത്യൻ ഓയിൽ ഓഹരി ഉടമകൾക്ക് 5 രൂപയാണ് ഓഹരിയൊന്നിന് ലാഭവിഹിതം നൽകിയത്. 6 ശതമാനത്തിന്റെ മികച്ച ഡിവിഡന്റ് യീൽഡ് ഓഹരി പുലർത്തുന്നുണ്ട്.
ഇക്കൂട്ടത്തിലുള്ള മറ്റൊരു കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ബിപിസിഎൽ. മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനം കഴിഞ്ഞ ദിവസം 2024 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട. ഓഹരി ഉടമകൾക്ക് 210 ശതമാനം ലാഭവിഹിതം നൽകാനാണ് കമ്പനി ബോർഡിന്റെ തീരുമാനം.

210% ഡിവിഡന്റ്
10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 210 ശതമാനം ഇടക്കാല ലാഭവിഹിതം നൽകാനാണ് നവംബർ 29 തിന് ചേർന്ന ബിപിസിഎൽ ബോർഡ് യോഗം തീരുമാനമെടുത്തത്. ഇതുപ്രകാരം ഓഹരി ഉടമകൾക്ക് 21 രൂപ ഇടക്കാല ലാഭവിഹിതം ലഭിക്കും. ഡിവിഡന്റിന് അർഹരായ ഓഹരി ഉടമകളുടെ യോഗ്യത നിർണയിക്കാൻ ഡിസംബർ 12 റെക്കോർഡ് തീയതിയായും നിശ്ചയിച്ചിട്ടുണ്ട്. ഇതേ ദിവസം ഓഹരി എക്സ് ഡിവിഡന്റാകും.
റെക്കോർഡ് തീയതിയിൽ ബിപിസിഎലിന്റെ ഓഹരികൾ കൈവശമുള്ള നിക്ഷേപകർക്ക് മാത്രമെ ലാഭവിഹിതം ലഭിക്കുകയുള്ളൂ. ഡിസംബർ 28-നോ അതിന് മുൻപോ അർഹരായ ഓഹരി ഉടമകൾക്ക് ലാഭവിഹിതം കൈമാറുമെന്നാണ് ബിപിസിഎൽ എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുള്ളത്.
ഡിവിഡന്റ് ചരിത്രം
തുടർച്ചയായി ലാഭവിഹിതം നൽകുന്ന ബിപിസിഎൽ 2001 ജൂൺ 18 മുതൽ 39 തവണ ലാഭവിഹിതം പ്രഖ്യാപിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ ഒരു ഓഹരിക്ക് 4 രൂപയാണ് കമ്പനി ലാഭവിഹിതമായി കൈമാറിയത്. നിലവിലെ ഓഹരി വിലയായ 428.65 രൂപയിൽ ഓഹരിക്ക് 0.93 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
ഓഹരിക്ക് മുന്നേറ്റം
മികച്ച തുക ലാഭവിഹിതം പ്രഖ്യാപിച്ചതോടെ ബുധനാഴ്ച ബിപിസിഎൽ ഓഹരി മുന്നേറി. ഒരു ശതമാനത്തോളം നേട്ടത്തിൽ 428.65 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 306.10 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 52 ആഴ്ചയിലെ ഉയർന്ന വില 434.45 രൂപയാണ്. 2023 ൽ ഇതുവരെ 30 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്.
മികച്ച സാമ്പത്തികം
2023 സെപ്തംബർ 30-ന് അവസാനിച്ച രണ്ടാം പാദത്തിൽ ബിപിസിഎൽ 8,501.2 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടിയിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനി 304 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. 2023 സെപ്തംബർ 30-ന് അവസാനിച്ച അർധവർഷത്തിൽ കമ്പനിയുടെ ശരാശരി ഗ്രോസ് റിഫൈനിംഗ് മാർജിൻ (ജിആർഎം) ബാരലിന് 15.42 ഡോളറായിരുന്നു. മുൻ സാമ്പത്തിക വർഷം ഇതേ സമയത്ത് ബാരലിന് 22.30 ഡോളറായിരുന്നു ജിആർഎം.
ക്രൂഡ് ഓയിൽ വിലയും റിഫൈനറി ഉൽപ്പാദിപ്പിക്കുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ ആകെ മൂല്യവും തമ്മിലുള്ള വ്യത്യാസവും കണക്കാക്കുന്ന സൂചകമാണ് ജിആർഎം. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 1,16,594 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,28,333 കോടി രൂപയായിരുന്നു വരുമാനം.
ലക്ഷ്യവില ഉയർത്തി
എച്ച്എസ്ബിസി ഭാരത് പെട്രോളിയം ഓഹരിയുടെ റേറ്റിംഗും ലക്ഷ്യവിലയും ഉയർത്തിയിട്ടുണ്ട്. ബൈ റേറ്റിംഗ് നൽകുന്നതിനൊപ്പം 555 രൂപയാണ് ബ്രോക്കറേജ് ഓഹരിയിൽ കാണുന്ന ലക്ഷ്യവില. നിലവിലെ ഓഹരി വിലയിൽ നിന്ന് 22 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications