പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാര്‍ ഇവിടെയുണ്ട്. കോപികാറ്റ് ഇന്‍വെസ്റ്റിങ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുളള നിക്ഷേപം ദീര്‍ഘകാലയളവില്‍ നേട്ടം സമ്മാനിക്കാമെങ്കിലും ആ ഓഹരിയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളും ബിസിനസ് സാഹചര്യവുമൊക്കെ യഥാസമയം വിലയിരുത്തേണ്ടുന്നതും അത്യാവശ്യമാണ്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ബിഗ് ബുള്‍ എന്നറിയപ്പെട്ടിരുന്ന യശ്ശശരീനായ പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല ഓഹരി പങ്കാളിത്തം വെട്ടിച്ചുരുക്കിയ ബാങ്കിംഗ് ഓഹരിയെ കുറിച്ചുള്ള വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
എങ്ങനെ മനസിലാക്കാം ?
രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിര്‍ദേശ പ്രകാരം ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യപ്പെടുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധച്ച വിവരം പരസ്യപ്പെടുത്താന്‍ നിയമപരമായ ബാധ്യതയുണ്ട്. എന്നാല്‍ ഓഹരി വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. കമ്പനിയുടെ ആകെ ഓഹരിയില്‍ കുറഞ്ഞത് ഒരു ശതമാനം എങ്കിലും വിഹിതം കരസ്ഥമാക്കിയവരെയാണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
കാനറാ ബാങ്ക്
രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖല ബാാങ്കാണ് ബംഗളൂരു ആസ്ഥാനമായ കാനറാ ബാങ്ക്. 1906-ലാണ് തുടക്കം. നിലവില്‍ 10,000-ഓളം ശാഖകളുള്ള ബാങ്ക്, 11.5 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു.10.5 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. ഐഎസ്ഒ സര്ട്ടിഫിക്കേഷന് നേടിയ ആദ്യ ബാങ്കിംഗ് സ്ഥാപനമാണിത്. കാന്ഫിന് ഹോംസ് ഉള്‍പ്പെടെ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 8 ഉപകമ്പനികള്‍ ബാങ്കിനുണ്ട്. 2020-ല്‍ സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കില്‍ ലയിപ്പിച്ചിരുന്നു.
ജുന്‍ജുന്‍വാല വെട്ടിച്ചുരുക്കി
കാനറാ ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരി പങ്കാളിത്തം 1.96 ശതമാനത്തില്‍ നിന്നും 1.48-ലേക്ക് കുറച്ചതായി കാണാം. ജൂണ്‍ പാദത്തിനൊടുവില്‍ കാനറാ ബാങ്കിന്റെ 3,55,97,400 ഓഹരികള്‍ (1.96 %) അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഇത് സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ 2,68,47,400 ഓഹരികളായി (1.48 %) താഴ്ന്നു. അതായത് രണ്ടാം സാമ്പത്തിക പാദത്തിനിടെ കാനറാ ബാങ്കിന്റെ 87.50 ലക്ഷം ഓഹരികളാണ് ഒഴിവാക്കിയെന്ന് സാരം.
അതേസമയം മുഖ്യ നിക്ഷേപകരുടെ ഓഹരി കൈമാറ്റത്തിന്റെ വില സംബന്ധിച്ച വിശദീകരണം കമ്പനികള്‍ നല്‍കേണ്ടതില്ലാത്തതിനാല്‍ 1 ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരിക്കുന്നവരുടെ ഓരോ സാമ്പത്തിക പാദത്തിലേയും വിഹിതത്തില്‍ സംഭവിക്കുന്ന വ്യതിയാനം മാത്രമേ അറിയാനാകൂ. അതുകൊണ്ട് സെപ്റ്റംബര്‍ പാദത്തില്‍ ജുന്‍ജുന്‍വാല ഒഴിവാക്കിയ 87.50 ലക്ഷം ഓഹരികളും ഒറ്റയടിക്കാണോ ഘട്ടംഘട്ടമായാണോ എന്നതും ഉറപ്പിക്കാനാവില്ല. അതുപോലെ ജുന്‍ജുന്‍വാല ജീവിച്ചിരുന്നപ്പോഴാണോ അതിനു ശേഷമാണോ കാനറാ ബാങ്ക് ഓഹരികള്‍ വിറ്റതെന്നും തിരിച്ചറിയാനാകില്ല.
ഓഹരി വിശദാംശം
വെള്ളിയാഴ്ച 227 രൂപ നിലവാരത്തിലാണ് കാനറാ ബാങ്ക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 12 ശതമാനം തിരുത്തല്‍ ഈ മിഡ് കാപ് ഓഹരിയില്‍ നേരിട്ടു. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 273 രൂപയും കുറഞ്ഞ വില 172 രൂപയുമാണ്.
അതേസമയം കാനറാ ബാങ്കിന്റെ (BSE: 532483, NSE : CANBK) നിലവിലെ വിപണി മൂല്യം 41,135 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 343 രൂപ നിരക്കിലാണുളളത്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ ഉയര്‍ന്നതാണെന്നതും ശ്രദ്ധേയം. ഓഹരിയുടെ പിഇ അനുപാതം 6 മടങ്ങിലാണുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications