നിക്ഷേപകരെ കുറഞ്ഞ കാലം കൊണ്ട് സന്തോഷിപ്പിച്ചൊരു പൊതുമേഖലാ ഓഹരിയാണ് റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ). ഇതിനാല്‍ തന്നെ പലരും ഇഷ്ടത്തോടെ പോര്‍ട്ട്‌ഫോളിയോയില്‍ കൊണ്ടു നടക്കുന്നൊരു ഓഹരി കൂടായാകാം ഇത്.
2022 സെപ്റ്റംബര്‍ 19 ന് 34.15 രൂപയായിരുന്ന ആർവിഎൻഎൽ ഓഹരികള്‍ 62.95 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. അതേസമയം നവംബര്‍ 29ന് 84.15 രൂപ എന്ന 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തിയ ഓഹരി ഇവിടെ നിന്ന് 23.25 രൂപ ഇടിവിലാണ് നിലവിലുള്ളത്.
ഇതേകാലയളവില്‍ സെന്‍സെക്‌സിലെ മുന്‍നിര 30 ഓഹരികള്‍ 2.26 ശതമാനമാണ് ഇടിഞ്ഞത്. ബിഎസ്ഇ 500 ഇക്കാലയളവില്‍ 6.05 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം റിയല്‍ വികാസ് ഓഹരികള്‍ വെള്ളിയഴ്ചയാണ് നേട്ടത്തിലെത്തിയത്.
ഈ ഓഹരി വിലയിൽ നിന്ന് റെയിൽ വികാസ് നിഗത്തിന്റെ മുന്നോട്ടുള്ള കുതിപ്പും വില 100 രൂപയിലെത്താനുള്ള സാധ്യതകളും പരിശോധിക്കാം.
ഓഹരി വിശദാംശം
റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് റെയില്‍ വികാസ് നിഗം ലിമിറ്റഡ്. റെയിൽവെയുടെ അടിസ്ഥാന വികസന സൗകര്യങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2003-ല്‍ രൂപീകരിച്ച കമ്പനിയുടെ വിപണി മൂല്യം 13,137 കോടി രൂപയാണ്. 2013-ല്‍ മിനിരത്ന പദവി ലഭിച്ചു. പുതിയ പാതകള്‍, ഗേജ് മാറ്റം, വൈദ്യുതീകരണം, വമ്പന്‍ പാലങ്ങള്‍, നിര്‍മാണ/ അറ്റക്കുറ്റപ്പണി കേന്ദ്രങ്ങള്‍ എന്നി പ്രവർത്തനങ്ങൾ ആർവിഎൻഎൽ ഏറ്റെടുക്കുന്നു.
ആർവിഎൻഎൽ ഓഹരികള്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ 82 ശതമാനം നേട്ടത്തിലെത്തി. 2023 ൽ ഇതുവരെ 8.32 ശതമാനം ഇടിഞ്ഞ ഓഹരികൾ ഒരു മാസത്തിനിടെ 8.12 ശതമാനം ഇടിഞ്ഞു.
2022 ഫെബ്രുവരി 24 ന് സ്റ്റോക്ക് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 29 രൂപയിലെത്തി. നിലവിൽ 62.95 രൂപയാണ് ഓഹരി വില.
സാമ്പത്തികം
ഡിസംബര്‍ പാദത്തില്‍ റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ അറ്റാദായം 30.51 ശതമാനം ഉയര്‍ന്ന് 382.42 കോടിയിലെത്തി. 2021 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇത് 293.01 കോടിയായിരുന്നു. മൂന്നാം പാദത്തിൽ ആകെ വില്പന 5012.09 കോടി രൂപയായി.
കുറഞ്ഞ ചാഞ്ചാട്ടം
ആര്‍വിഎന്‍എല്‍ ഓഹരികളുടെ റിലേറ്റീവ് സ്ട്രങ്ത് ഇന്‍ഡക്‌സ് 41 ആണ്. അമിത വാങ്ങലോ അമിത വില്പനയോ ഓഹരിയിൽ നടക്കുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 0.8 ആണ് കഴിഞ്ഞ ഒരു വര്‍ഷത്തെ ബേറ്റ. ഇത് കുറഞ്ഞ ചാഞ്ചാട്ടം കാണിക്കുന്നു. 200 ദിവസത്തെ മൂവിംഗ് ആവറേജിംന് മുകളിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. എന്നാല്‍ 5, 20, 50, 100 ദിവസത്തെ മൂവിങ് ആവറേജിനേക്കാള്‍ മുകളിലാണിത്.
ടെക്നിക്കൽ അനാലിസിസ്
റെയിൽ വികാസ് നിഗം ഓഹരിക്ക് ഡെയ്‌ലി ചാർട്ടുകളിൽ 67.5 രൂപയിൽ ശക്തമായ പ്രതിരോധമുണ്ട്. ഓഹരിയുടെ പിന്തുണയായ 60 രൂപയ്ക്ക് താഴെയുള്ള ക്ലോസ് ചെയ്താൽ സമീപകാലത്ത് 56 രൂപ എന്ന താഴ്ന്ന നിലയിലേക്ക് പോയേക്കാം എന്നാണ് Tips2trade നിന്നുള്ള അഭിജിത്തിന്റെ വിശകലനം.
ഓഹരിയുടെ ട്രെൻഡ് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് 67.50 രൂപ നിലവാരം മറികടക്കേണ്ടതുണ്ടെന്നാണ് പ്രഭുദാസ് ലില്ലാധർ ടെക്നിക്കൽ റിസർച്ച് വൈസ് പ്രസിഡന്റ് വൈശാലി പരേഖ് പറഞ്ഞു. ഹ്രസ്വകാല കാലയളവിൽ 73 രൂപ, 82 രൂപ ലെവലുകൾ പ്രതീക്ഷിക്കാം.
82 രൂപയ്ക്ക് മുകളിലുള്ള ബ്രേക്ക്ഔട്ടിന് ശേഷം മാത്രമേ 100 രൂപ എന്ന ലെവലിലേക്ക് പ്രതീക്ഷാൻ സാധിക്കുവെന്ന് വെെശാലി പരേഖ് പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications