ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഓഹരി സൂചികകൾ. നിരവധി ഓഹരികളാണ് റെക്കോർഡ് വിലയിലേക്ക് എത്തിയത്. വെള്ളിയാഴ്ച ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കിയ റെയിൽവേ ഓഹരികളിലൊന്നാണ് റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ. ആദ്യ സെഷനിൽ തന്നെ 3 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ റെയിൽവേ ഓഹരിക്ക് സാധിച്ചു. എന്താണ് ഓഹരിയുടെ കുതിപ്പിന് കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് പരിശോധിക്കാം.
കുതിപ്പിന് കാരണം
മഹാരാഷ്ട്ര ഗ്രാമവികസന വകുപ്പിൽ നിന്നും 155 കോടി രൂപയുടെ ഓർഡർ നേടിയതിന് പിന്നാലെയാണ് റെയിൽവേ ഓഹരി മുകളിലേക്ക് ഉയർന്നത്. കൊങ്കൺ, പൂനെ, നാസിക് മേഖലകളിലെ റെയിൽവേ വികസനമാണ് പദ്ധതി.
ഓഹരി വില
ബിഎസ്ഇയിൽ 453.55 രൂപയായിരുന്ന റയിൽടെൽ ഓഹരികൾ വെള്ളിയാഴ്ച 1.71 ശതമാനം ഉയർന്ന് 461.30 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 14,804 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ മൊത്തം 1.54 ലക്ഷം ഓഹരികൾ മാറി 7.07 കോടി രൂപ വിറ്റുവരവുണ്ടായി.
കഴിഞ്ഞ ഒരു മാസത്തിനിടെ 6.29 ശതമാനം നഷ്ടം ഓഹരി നേരിട്ടിരുന്നു. എന്നാൽ ആറ് മാസത്തെ പ്രകടനം വിലയിരുത്തുമ്പോൾ റെയിൽവേ ഓഹരി 28 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ടെന്ന് കാണാം. 2024-ൽ ഇതുവരെ 32.67 ശതമാനം നേട്ടമാണ് റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി നേടിയത്. മൾട്ടിബാഗർ സ്റ്റോക്ക് ഒരു വർഷത്തിനുള്ളിൽ 105 ശതമാനം ഉയർന്നു. രണ്ട് വർഷത്തിനുള്ളിൽ 340 ശതമാനം ഉയർന്നു. 2023 ഒക്‌ടോബർ 9 ന് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 200.30 രൂപയിലേക്ക് ഇടിഞ്ഞ ഓഹരി 2024 ജൂലൈ 12 ന് 618 രൂപയായി ഉയർന്നു.

സാങ്കേതിക കാര്യങ്ങൾ
റെയിൽടെലിൻ്റെ ആപേക്ഷിക ശക്തി സൂചിക (RSI) 44.7 ആണ്, ഇത് ചാർട്ടുകളിൽ സ്റ്റോക്ക് അമിതമായി വാങ്ങുകയോ അമിതമായി വിൽക്കുകയോ ചെയ്തിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. ഓഹരിയുടെ ബീറ്റ രു വർഷത്തെ ബീറ്റ 1.4 ആണ്. ഇത് ഈ കാലയളവിൽ ഉയർന്ന ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു.
കൂടുതൽ ഓർഡറുകൾ
2024 ഓഗസ്റ്റ് 30-നാണ് കമ്പനിക്ക് നവരത്ന പദവി ലഭിച്ചത്. അതിന് ശേഷം 4 പുതിയ ഓർഡറുകൾ നേടാൻ കമ്പനിക്ക് സാധിച്ചു. സെപ്തംബർ 17-ന് കമ്പനിക്ക് ഹെൽത്ത് ഇൻഷുറൻസ് ടിപിഎ ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് ഇൻ്റഗ്രേറ്റഡ് ക്ലെയിംസ് മാനേജ്‌മെൻ്റ് സൊല്യൂഷൻ പോർട്ടലിനും മൊബൈൽ ആപ്ലിക്കേഷനും 48,70,00,000 രൂപയുടെ ഓർഡർ നേടി. സപ്തംബർ 13-ന് വടക്കൻ റെയിൽവേയിൽ നിന്ന് റെയിൽവേ പ്രോജക്ടിൻ്റെ വർക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. റെയിൽവേ ടെലികോം പദ്ധതിക്കായി നോർത്തേൺ റെയിൽവേയിൽ നിന്ന് 10.92 കോടി രൂപയുടെ വർക്ക് ഓർഡർ ലഭിച്ചതായി സെപ്റ്റംബർ 5ന് റെയിൽടെൽ അറിയിച്ചിരുന്നു.

സാമ്പത്തിക കാര്യങ്ങൾ
2024 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ 48.7 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുൻവർഷത്തെ അപേക്ഷിച്ച് 25.2 ശതമാനം വളർച്ച. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 467.6 കോടി രൂപയിൽ നിന്ന് 19.4% ഉയർന്ന് 558.1 കോടി രൂപയായി. ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഇബിഐടിഡിഎ 14.8% ഉയർന്ന് 103.4 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിലെ 90.1 കോടി രൂപയായിരുന്നു ഇത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications