24,657 കോടി രൂപയുടെ കരാർ, കുതിപ്പിലേക്ക് തിരിച്ചെത്തി റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങുന്നോ..?

കഴിഞ്ഞ രണ്ടാഴ്ചത്തെ ഇടിവിന് ശേഷം തിരിച്ച് വരികയാണ് റെയിൽവേ പൊതുമേഖലാ ഓഹരികൾ. റെയിൽവേ വികാസ് നിഗം ലിമിറ്റഡ്, ഐആർഎഫ്സി, ഇർകോൺ ഇൻ്റർനാഷണൽ, റെയിൽടെൽ കോർപ്പറേഷൻ തുടങ്ങിയ ഓഹരികളെല്ലാം നേട്ടമുണ്ടാക്കി. 8 ശതമാനത്തിന് മുകളിൽ ഉയർന്ന റെയിൽവേ വികാസ് നിഗം ലിമിറ്റഡാണ് നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയത്.

കുതിപ്പിന് കാരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി റെയിൽവേ മന്ത്രാലയത്തിൻ്റെ എട്ട് പദ്ധതികൾക്ക് 24,657 കോടി രൂപയുടെ മൊത്തം പദ്ധതികൾക്ക് അനുമതി നൽകി. ഗതാഗത ശൃംഖലകൾ മെച്ചപ്പെടുത്തി ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തും, വിതരണ ശൃംഖലകൾ ത്വരിതപ്പെടുത്തുകയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ഈ പദ്ധതികൾ 2030 - 2031 സാമ്പത്തിക വർഷത്തോടെ പൂർത്തിയാകും.

റെയിൽവേ ഓഹരികളുടെ പ്രകടനം നോക്കാം.

1. റെയിൽവേ വികാസ് നിഗം ലിമിറ്റഡ്

ആദ്യ സെഷയിൽ റെയിൽവേ വികാസ് നിഗം ലിമിറ്റഡ് ആറ് ശതമാനത്തിലധികം നേട്ടമാണുണ്ടാക്കിയത്. അതോടെ ഓഹരി വില 550 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.35 ശതമാനം ഇടിവ് റെയിൽവേ ഓഹരി നേരിട്ടിരുന്നു. ഒരു മാസത്തിനിടെ 10 ശതമാനവും ഓഹരി നഷ്ടം നേരിട്ടു. അതേസമയം കഴിഞ്ഞ ആറ് മാസത്തെ പ്രകടനം വിലയിരുത്തിയാൽ ഓഹരി 144 ശതമാനം നേട്ടമുണ്ടാക്കിയതായി കാണാം.

347 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്. 647 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില.

24,657 കോടി രൂപയുടെ കരാർ, കുതിപ്പിലേക്ക് തിരിച്ചെത്തി റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങുന്നോ..?

2. ഐആർഎഫ്സി

രണ്ട് ശതമാനം നേട്ടമാണ് ഐആർഎഫ്സി ഓഹരി നേടിയത്. അതോടെ ഓഹരി വില 185 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ അഞ്ച് ഒരു മാസത്തിനിടെ 14 ശതമാനം നഷ്ടം ഓഹരി നേരിട്ടിരുന്നു. ആറ് മാസത്തിനിടെ 39.22 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 264 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.

24,657 കോടി രൂപയുടെ കരാർ, കുതിപ്പിലേക്ക് തിരിച്ചെത്തി റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങുന്നോ..?

3. ഇർകോൺ ഇൻ്റർനാഷണൽ

3 ശതമാനമാണ് ഇർകോൺ ഇൻ്റർനാഷണൽ ഓഹരിയുടെ നേട്ടം. ഓഹരി വില 272 രൂപയിലേക്ക് ഉയർന്നു. ഒരു മാസത്തിനിടെ 19 ശതമാനം നഷ്ടം ഇർകോൺ ഇൻ്റർനാഷണൽ ഓഹരി നേരിട്ടിരുന്നു. അതേസമയം ആറ് മാസത്തിനിടെ 40.41 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 164 ശതമാനമാണ് ഒരു വർഷത്തെ വളർച്ച.

4. റെയിൽടെൽ കോർപ്പറേഷൻ

3 ശതമാനം മുന്നേറ്റമുണ്ടാക്കാൻ റെയിൽടെൽ കോർപ്പറേഷൻ ഓഹരിക്കും സാധിച്ചു. 484 രൂപയാണ് നിലവിലെ ഓഹരി വില. 18 ശതമാനം നഷ്ടമാണ് ഒരു മാസത്തിനിടെ ഓഹരിക്ക് സംഭവിച്ചത്. ആറ് മാസത്തിനിടെ 33 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 190 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനിടെ ഓഹരി നേടിയത്. 617 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

വരും ദിവസങ്ങളിലും റെയിൽവേ ഓഹരികൾ മുകളിലേക്കുള്ള മുന്നേറ്റം തുടർന്നാൽ അത് നിക്ഷേപകർക്ക് വലിയ നേട്ടമുണ്ടാക്കാൻ സഹായിക്കും. അതോടൊപ്പം ഓഹരി സൂചികകളിലും ഒരു പോസിറ്റീവ് വികാരം സൃഷ്ടിക്കാനും റെയിൽവേ ഓഹരികളുടെ മുന്നേറ്റം സഹായിക്കും.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X