വലിയ ഇടിവാണ് ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച നേരിട്ടത്. ബാങ്കിംഗ്, ഫിനാൻഷ്യൽ, എനർജി ഓഹരികളുടെ വിൽപ്പന സമ്മർദ്ദം കാരണം സെൻസെക്സ് 1.5 ശതമാനം താഴ്ന്ന് 70,370ലും നിഫ്റ്റി സൂചിക 21,250 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. ഇതിൽ നിന്നൊരു വീണ്ടെടുക്കൽ സൂചികകളിൽ കാണാം. സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് ബുധനാഴ്ച വ്യപാരം നടക്കുന്നത്. ഈ സമയം ശ്രദ്ധേയമാകുന്നത് ഇന്ന് പാദഫലം പുറത്ത് വിടുന്ന ഓഹരികളാണ്.
ഇന്ത്യന്‍ ഓയില്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിവിഎസ് മോട്ടോഴ്‌സ്, കാനക ബാങ്ക്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ നിരവധി കമ്പനികൾ ഇന്ന് പാദഫലം പുറത്ത് വിടുന്നുണ്ട്. ഇവയിൽ വിദഗ്ധർ മുന്നേറ്റ സാധ്യത കാണുന്നൊരു ഓഹരിയാണ് റെയിൽടെൽ കോർപ്പറേഷൻ.
റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ
റെയിൽവെ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് റെയിൽടെൽ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ. മിനി രത്ന (കാറ്റഗറി-I) പദവിയുള്ള കമ്പനി രാജ്യത്തെ നിരവധി പട്ടണങ്ങളും നഗരങ്ങളും ഗ്രാമപ്രദേശങ്ങളും ഉൾക്കൊള്ളുന്ന പാൻ-ഇന്ത്യ ഒപ്റ്റിക് ഫൈബർ ശൃംഖലയുടെ ഉടമകളാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂട്രൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ ദാതാക്കളാണ് റെയിൽടെൽ.

റെയിൽവേ ട്രാക്കിനൊപ്പം 61000+ റൂട്ട് കിലോമീറ്റർ ഒപ്‌റ്റിക് ഫൈബർ ശൃംഖലയും 21000 കിലോമീറ്റർ സിറ്റി വൈഡ് ആക്‌സസ് നെറ്റ്‌വർക്ക്, ടു ടയർ, ത്രീ ടയർ ഡാറ്റാ സെന്ററുകളും കമ്പനിക്കുണ്ട്. റെയിൽവേയിൽ പബ്ലിക്ക് വൈഫൈ നൽകിക്കൊണ്ട് റെയിൽവേ സ്റ്റേഷനുകളെ ഡിജിറ്റൽ ഹബ്ബാക്കി മാറ്റുന്ന പ്രവർത്തനം റെയിൽടെല്ലിന് കീഴിലാണ്. രാജ്യത്തുടനീളം 6108 സ്റ്റേഷനുകളിൽ റെയിൽടെല്ലിന്റെ റെയിൽവെയർ വൈഫൈ ലഭിക്കും.
ഓഹരി നേട്ടത്തിൽ
രാവിലെ തന്നെ നേട്ടത്തിലും പിന്നീട് ഇടിവിലേക്കും, ഇങ്ങനെ കനത്ത ചാഞ്ചാട്ടമാണ് റെയിൽടെൽ ഓഹരികളിൽ കാണാനുള്ളത്. 387.25 രൂപയിൽ വ്യാപാരം ആരംഭിച്ച റെയിൽടെൽ 406.50 രൂപ എന്ന ഇൻട്രാഡേ ഉയരത്തിലേക്ക് എത്തിയിരുന്നു. ഉയർന്ന നിലവാരത്തിൽ ലാഭമെടുക്കൽ നടന്നതോടെ ഇടിഞ്ഞ ഓഹരികൾ 369 രൂപ നിലവാരത്തിലേക്ക് എത്തി. എന്നാൽ നിലവിൽ നേട്ടത്തിലേക്ക് എത്തി 393.90 രൂപ നിലാവരാത്തിലാണ് ഓഹരിയുള്ളത്. 2023-24 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഓഹരി മുന്നേറുന്നത്.
പ്രതീക്ഷിക്കുന്ന പാദഫലം
നടപ്പ് സാമ്പത്തിക വർഷത്തിൽ വിപണി ശക്തമായ മൂന്നാം പാദ സംഖ്യകളാണ് റെയിൽടെല്ലിൽ നിന്നും പ്രതീക്ഷിക്കുന്നത്. ശക്തമായ രണ്ടാം പാദ പ്രകടനത്തെ തുടർന്നുണ്ടായ മികച്ച ഓർഡർ വരവിൽ റെയിൽടെൽ മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ടെലികോം ബിസിനസ് വരുമാനത്തിൽ ഒറ്റ അക്ക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. അതേസമയം കുറഞ്ഞ മാർജിൻ പ്രോജക്റ്റ് ബിസിനസ് മുകളിലേക്കുള്ള പാതയിൽ തുടരാൻ സാധ്യതയുണ്ട്.
ഓഹരിയിൽ റാലി പ്രതീക്ഷിക്കാം
മൂന്നാം പാദഫലത്തിന് മുന്നോടിയായി റെയിൽടെൽ ഓഹരികളിലുള്ള ഏതൊരു ഇചിവും 'ബൈ ഓൺ ഡിപ്‌സ്' എന്ന നിലയിൽ ഓഹരികൾ വാങ്ങാമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. നിക്ഷേപകരെ ഉപദേശിക്കുകയും റെയിൽടെൽ ഷെയർഹോൾഡർമാർക്ക് പിഎസ്‌യു സ്റ്റോക്ക് ഓരോന്നിനും 350 രൂപയിൽ സ്റ്റോപ്പ്-ലോസ് നിലനിർത്താൻ നിർദ്ദേശിക്കുകയും ചെയ്തു.
ചാർട്ട് പാറ്റേണിൽ റെയിൽടെൽ ഓഹരികൾ പോസിറ്റീവ് ആയി തുടരുകയാണെന്ന് ചോയ്സ് ബ്രോക്കിംഗിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ വ്യക്തമാക്കുന്നു. പുതിയ നിക്ഷേപകർ 350 എന്ന നിലവാരത്തിൽ സ്റ്റോപ്പ് ലോസ് നിലനിർത്തി ബൈ-ഓൺ-ഡിപ്സ് സ്ട്രാറ്റജിയിൽ ഓഹരികൾ വാങ്ങാം. റെയിൽടെൽ ഓഹരി വില ശക്തമായി കുതിച്ചുയരുകയും ഹ്രസ്വകാലത്തേക്ക് 440- 460 രൂപ നിലവാരത്തിലേക്ക് എത്താമെന്നുമാണ് സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
