ഇന്ത്യൻ റെയിൽവെ കാറ്ററിംഗ്, ഓൺലൈൻ ടിക്കറ്റിംഗ്, ടൂറിസം പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന ഇന്ത്യൻ റെയിൽവെയുടെ സബ്സിഡിയറിയാണ് ഐആർസിടിസി. മിനി രത്ന (കാറ്റഗറി-I) പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മറ്റ് സ്ഥലങ്ങളിലും കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ നൽകുന്നത്.
കമ്പനി മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2021-22, 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 1954.48 കോടി, 3661.90 കോടി, 4434.66 കോടി രൂപ വരുമാനം നേടി. നികുതിക്ക് ശേഷമുള്ള ലാഭം 659.55 കോടി, 880 കോടി,1111.26 കോടി എന്നിങ്ങനെയാണ്.
ഡിവിഡൻ്റ് റെക്കോർഡ് തീയതി
2 രൂപ മുഖവിലയുള്ള ഓഹരിക്ക് 4 രൂപ അന്തിമ ലാഭവിഹിതം നൽകാനാണ് ഐആർസിടിസി തീരുമാനിച്ചിരിക്കുന്നത്. 2024 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്കുള്ള അന്തിമ ലാഭവിഹിതം ലഭിക്കാനുള്ള അംഗങ്ങളുടെ അവകാശം നിർണ്ണയിക്കുന്നതിനുള്ള റെക്കോർഡ് തീയതി ആഗസ്ത് 23 വെള്ളിയാഴ്ചയാണ്.
ക്യു1 ഫലങ്ങൾ
2024 ജൂൺ 30-ന് അവസാനിച്ച പാദത്തിലെ കമ്പനിയുടെ സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനും കമ്പനിയുടെ ഡയറക്ടർ ബോർഡിൻ്റെ മീറ്റിംഗ് ഓഗസ്റ്റ് 13 ചൊവ്വാഴ്ച നടക്കും.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 925 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച ഐആർസിടിസി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ഒരു മാസത്തിനിടെ 11 ശതമാനവും ഓഹരി ഇടിഞ്ഞു. 2024-ൽ ഇതുവരെ 4 ശതമാനം വളർച്ചയാണ് പൊതുമേഖലാ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 41.48 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
1,138.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 635.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
ടാർഗെറ്റ് വില
ഐആർസിടിസി ഓഹരി അതിൻ്റെ ഹ്രസ്വകാല (20-ദിവസം) ഇഎംഎ, ഇടത്തരം (50-ദിവസം) എന്നിവ മറികടക്കാൻ പാടുപെടുകയാണെന്നാണ് ചോയ്‌സ് ബ്രോക്കിംഗിലെ ഡെറിവേറ്റീവ് അനലിസ്റ്റായ ഹാർദിക് മതാലിയ പറയുന്നത്. ആർഎസ്ഐ ഇൻഡക്സ് നിലവിൽ 30.33 ലെവലിൽ നിൽക്കുന്നു. അത് താഴോട്ട് പ്രവണത കാണിക്കുന്നു. ഇത് വാങ്ങൽ ആക്കം കുറയുന്നതിനെ സൂചിപ്പിക്കുന്നു.
ഓഹരി വില താഴേക്ക് പോകാനുള്ള സാധ്യത കൂടതലാണെന്നാണ് ഹാർദിക് മതാലിയ വിലയിരുത്തുന്നത്. നിക്ഷേപകർ ഓഹരിയുടെ വില ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരുടെ നിക്ഷേപം സംരക്ഷിക്കുന്നതിന് ഉചിതമായ റിസ്ക് മാനേജ്മെൻ്റ് തന്ത്രങ്ങൾ നടപ്പിലാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരി പങ്കാളിത്തം
2024 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ 62.4 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാരിന്റെ കൈവശമാണുള്ളത്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയിൽ യഥാക്രമം 7.1 ശതമാനവും 10.5 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയിൽ ഓഹരിയുടമകൾക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്.
വരുമാനത്തിൽ വർധനവ്
2024 മാർച്ച പാദത്തിൽ ഐആർസിടിസിയുടെ അറ്റാദായം രണ്ട് ശതമാനം വർധിച്ചു 284 കോടി രൂപയായി. ഇ-ടിക്കറ്റിംഗ്, കാറ്ററിംഗ് വിഭാഗം മാർച്ച് പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം വർധിച്ച് 1155 കോടി രൂപയായി രേഖപ്പെടുത്തി. മുൻ വർഷത്തിൽ ഇത് 965 കോടി രൂപയായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications