തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ മികച്ച പ്രകടനം നടത്തിയ ഓഹരികളിൽ പ്രധാനപ്പെട്ടവ റെയിൽവെ ഓഹരികളാണ്. ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ്, റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (ഐആർഎഫ്‌സി) തുടങ്ങിയ ഭൂരിഭാഗം റെയിൽവേ ഓഹരികളും തിങ്കളാഴ്ച മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികളിൽ മിക്കതും തിങ്കളാഴ്ച 10 ശതമാനം വരെ ഉയർന്നു. ചിലത് 52 ആഴ്ചയിലെ പുതിയ വിലയിലെത്തി.
ഓഹരികളുടെ പ്രകടനം
ഓരോന്നായി പരിശോധിച്ചാൽ റെയിൽ വികാസ് നിഗം ലിമിറ്റഡ് ഓഹരികൾ തിങ്കളാഴ്ച 13.25 ശതമാനം ഉയർന്ന് 87.80 രൂപയിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 88.75 രൂപയിലേക്ക് ഉയർന്ന ഓഹരികൾ 52 ആഴ്ചയിലെ പുതിയ വിലയും കുറിച്ചു.
ഇര്‍ക്കോണ്‍ ഇന്റർനാഷണൽ ഓഹരികൾ തിങ്കളാഴ്ച 7.28 ശതമാനം ഉയര്‍ന്ന് 67.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 69.95 രൂപയിലേക്ക് ഉയര്‍ന്ന ഓഹരികള്‍ പുതിയ 52 ആഴ്ചയിലെ വില കുറിച്ചു. ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപ്പറേഷൻ (ഐആര്‍എഫ്‌സി) ഓഹരികള്‍ 5.35 ശതമാനമാണ് ഉയര്‍ന്നത്. 29.55 രൂപയിലാണ് വെള്ളിയാഴ്ചത്തെ ക്ലോസിംഗ്. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഓഹരികൾ 30 രൂപയിലെത്തി.

ഉയരാൻ കാരണം
2023 ഓഗസ്റ്റോടെ 120 നൂതന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ നിർമാണം ഇന്ത്യൻ റെയിൽവേ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. ഇതാണ് റെയിൽവെ ഓഹരികളിൽ മുന്നേറ്റത്തിന് കാരണമായത്.
ലത്തൂരിലെ മറാത്ത്വാഡ റെയിൽവേ കോച്ച് ഫാക്ടറിയിൽ കുറഞ്ഞത് 120 നൂതന വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കുമെന്നും ഓഗസ്റ്റിൽ ഉത്പാദനം ആരംഭിക്കുമെന്നുമായിരുന്നു റിപ്പോർട്ട് കേന്ദ്രമന്ത്രി റാവുസാഹെബ് ദൻവെയെ ഉദ്ധരിച്ചായിരുന്നു വാർത്ത. കോച്ച് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണെന്നും കരാർ ഉടൻ പൂർത്തിയാക്കുമെന്നുമാണ് വാർത്തയിലെ വിശദാംശം.
ലാത്തൂരിൽ കോച്ച് ഫാക്ടറിക്കായി 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എത്രയും വേഗം സൗകര്യത്തിൽ പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പിന്നീട് കേന്ദ്രമന്ത്രി ദൻവെയെ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ കൺസോർഷ്യവും ഇന്ത്യൻ റെയിൽ വികാസ് നിഗം ലിമിറ്റഡുമായുള്ള കരാർ നടപടികൾ നടക്കുന്നുവെന്നും കോച്ച് നിർമാണം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
പുതിയ വന്ദേ ഭാരത് ട്രെയിനുകൾ
രാജ്യത്ത് 400 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിൽ 120 എണ്ണമാണ് ലാത്തൂരിൽ നിർമിക്കുന്നത്. ആവശ്യമെങ്കിൽ 80 ട്രെയിനുകൾ കൂടി ഈ ഫാക്ടറിയിൽ നിർമിക്കും.
രാജ്യത്തെ അർധ അതിവേഗ തീവണ്ടികളാണ് വന്ദേഭാരത്. ഇവയുടെ കോച്ചുകൾ രാജ്യത്തെ 3 കോച്ചു ഫാക്ടറികളിൽ നിന്നാണ് നിർമിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്), റായ്ബറേലി ആസ്ഥാനമായുള്ള മോഡേൺ കോച്ച് ഫാക്ടറി, ലാത്തൂർ ആസ്ഥാനമായുള്ള റെയിൽ കോച്ച് ഫാക്ടറി എന്നിവയാണിവ.
മികച്ച ഓഹരികൾ
ഐഡിബിഐ ക്യാപിറ്റലിന്റെ ക്യാപിറ്റൽ മേധാവി എകെ പ്രഭാകറിന്റെ അഭിപ്രായത്തിൽ ഡിവിഡന്റും ഓർഡർ ബുക്കിന്റെ വലിപ്പവും കണക്കിലെടുത്ത് പൊതുമേഖലാ റെയിൽവെ ഓഹരികൾ പൊതുവെ മികച്ചതാണ്. റെയിൽ വികാസ് നിഗം ലിമിറ്റഡിനെ സംബന്ധിച്ച് കടവും കൈയിലുള്ള പണവും ഏതാണ്ട് ഒരേ നിലയിലാണ്. ഇർകോൺ ഇന്റർനാഷണൽ ഓഹരികളുടെ കാര്യത്തിൽ സ്റ്റോക്ക് നിലവിലെ നിലവാരത്തിൽ കൂടുതൽ ആകർഷകമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്



Click it and Unblock the Notifications