അദാനി ഓഹരികളോടുള്ള ഇഷ്ടം തുടർന്ന് രാജീവ് ജെയിൻ; ഡിസംബർ പാദത്തിൽ വാങ്ങിയ ഓഹരികളിതാ

കമ്പനികളുടെ ഡിസംബർ പാദത്തിലെ ഷെയർഹോൾഡിം​ഗ് കണക്കുകൾ പരിശോധിച്ചാൽ രാജീവ് ജെയിനും ജിക്യുജി പാർട്ണേഴ്സും ഡിസംബർ പാദത്തിൽ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം ഒഴുക്കിയതായി കാണാം. രാജീവ് ജെയിനിന്റെ ഇഷ്ട ഓഹരിയായ അദാനി ​ഗ്രൂപ്പിൽ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നതിനൊപ്പം എഫ്എംസിജി സെക്ടറിലെ വിവിധ ഓഹരികളിലും അധിക വാങ്ങൽ അദ്ദേ​​ഹം നടത്തിയിട്ടുണ്ട്. ഡിസംബർ പാ​ദത്തിൽ രാജീവ് ജെയിനിന്റെ തിരഞ്ഞെടുക്കലുകൾ ഏതെല്ലാമെന്ന് നോക്കാം.

രാജീവ് ജെയിൻ

ഫ്ലോറിഡ ആസ്ഥാനമായുള്ള ജിക്യുജി പാർട്‌ണേഴ്‌സ് സ്ഥാപകനും മുൻനിര എൻആർഐ നിക്ഷേപകനുമാണ് രാജീവ് ജെയിൻ. ഹിൻഡൻബർ​ഗ് റിപ്പോർട്ടിൽ മുഖം നഷ്ടപ്പെട്ട അദാനി ​ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപം നടത്തി അദ്ദേഹം ശ്രദ്ധേയമായിരുന്നു. ഇന്ത്യയിൽ ജനിച്ച് വളർന്ന രാജിവ് ജെയിൻ 1990-ൽ മാനേജ്‌മെന്റ് പഠനത്തിനായാണ് യുഎസിലേക്ക് പോകുന്നത്.

1994-ൽ വോണ്ടോബെൽ അസറ്റ് മാനേജ്‌മെന്റിൽ ചേർന്നു. ടിം കാർവറുമായി ചേർന്നാണ് രാജീവ് ജെയിൻ ജിക്യുജി പാർട്ട്ണേഴ്സ് ആരംഭിക്കുന്നത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ ജിക്യുജി പാർട്ണേഴ്സ് നിക്ഷേപം നടത്തുന്നു.

അദാനി ഓഹരികളോടുള്ള ഇഷ്ടം തുടർന്ന് രാജീവ് ജെയിൻ; ഡിസംബർ പാദത്തിൽ വാങ്ങിയ ഓഹരികളിതാ

അദാനി ​ഗ്രൂപ്പിനോട് ഇഷ്ടം

ഡിസംബർ പാദത്തിൽ അദാനി എന്റർപ്രൈസസിൽ ജിക്യുജി പാർട്ണേഴ്സ് തങ്ങളുടെ ഓ​ഹരി പങ്കാളിത്തം 0.21 ശതമാനം ഉയത്തി 2.95 ശതമാനത്തിലേക്ക് എത്തിച്ചു. അദാനി പോർട്ട്സിൽ 0.23 ശതമാനം അധിക ഓഹരിളാണ് രാജീവ് ജെയിൻ വാങ്ങിയത്. ആകെ പങ്കാളിത്തം 3.76 ശതമാനമായി ഉയർന്നു. അദാനി ഗ്രീൻ എനർജിയിൽ 0.13 ശതമാനം ഓഹരികളുയർത്തി 3.68 ശതമാനമായി ഓഹരി പങ്കാളിത്തം.

അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അംബുജ സിമന്റ്സ് എന്നിവയാണ് അധികമായി വാങ്ങിയ മറ്റു അദാനി ​ഗ്രൂപ്പ് ഓഹരികൾ. ഇവയിലെ നിക്ഷേപം യഥാക്രമം 2.51 ശതമാനം, 1.33 ശതമാനം, 1.83 ശതമാനം എന്നിങ്ങനെയായി വര്‍ധിച്ചു.

ആറ് അദാനി ഓഹരികളിൽ മാത്രമായി ജിക്യുജി പാർട്ണേഴ്സിന്റെ നിക്ഷേപ മൂല്യം 38,154 കോടി രൂപ (ജനുവരി 12 വരെ) യായി ഉയർന്നു. സെപ്റ്റംബർ പാദത്തിന്റെ അവസാനത്തിൽ മൂല്യം 25,024 കോടി രൂപയായിരുന്നു. അദാനി ​ഗ്രൂപ്പ് ഓഹരി വിലയിലുണ്ടായ മുന്നേറ്റവും അധിക ഓഹരികൾ വാങ്ങിയതും ഇതിന് കാരണമാണ്.

മറ്റ് ഓഹരികൾ

ഡിസംബർ പാദത്തിൽ ജിക്യുജി പാർട്ണേഴ്സ് ഐടിസിയിൽ അധിക ഓഹരികൾ വാങ്ങി. ഓഹരി പങ്കാളിത്തം സെപ്റ്റംബർ പാദത്തിലെ 1.58 ശതമാനത്തിൽ നിന്ന് 2.79 ശതമനമായി മാറി. പതഞ്ജലി ഫുഡ്‌സിൽ കമ്പനിക്കുണ്ടായ നിക്ഷേപം 3.25 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായി ഉയർത്തി. ഇതോടൊപ്പം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ജെഎസ്‌ഡബ്ല്യു എനർജി, മാക്‌സ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ജിക്യുജി പാർട്ണേഴ്സിന്റെ ഇന്ത്യൻ പോർട്ട്‌ഫോളിയോയിലെ മറ്റ് ഓഹരികൾ.

എൽഐസി ലാഭമെടുത്തു

ഡിസംബര്‍ പാദത്തില്‍ മൂന്ന് അദാനി ഓഹരിളിലെ നിക്ഷേപങ്ങളില്‍ നിന്ന് എൽഐസി ലാഭമെടുത്തു. അദാനി എനര്‍ജി, അദാനി എന്റപ്രൈസ്, അദാനി പോര്‍ട്‌സ് ഓഹരികളാണ് എല്‍ഐസി വില്‍പ്പന നടത്തിയത്. മൂന്ന് കമ്പനികളുടെയും 3,72,78,466 ഓഹരികളാണ് എല്‍ഐസി വിറ്റത്.

അദാനി എനര്‍ജിയുടെ 3.68 ശതമാനം ഓഹരികൾ എല്‍ഐസി കൈവശം വെച്ചിരുന്നു. ഇത് 3 ശതമനമാക്കി കുറച്ചു. അദാനി എന്റര്‍പ്രൈസില്‍ 4.23 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം 3.93 ശതമാനമായി കുറച്ചു. അദാനി പോർട്സിലെ നിക്ഷേപം 9.07 ശതമാനത്തിൽ നിന്ന് 7.86 ശതമാനമാക്കി കുറച്ചു.

അറിയിപ്പ്

മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X