ജിക്യുജി പാര്‍ട്‌ണേഴ്‌സും സഹസ്ഥാപകന്‍ രാജീവ് ജെയിനും കൂടുതല്‍ പരിചിതമായത് അദാനി ഗ്രൂപ്പ് ഓഹരികളില്‍ നടത്തിയ നിക്ഷേപമാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ കൂപ്പുകുത്തിയ അദാനി ഗ്രൂപ്പ് ഓഹരികളില്‍ കോടികള്‍ പമ്പ് ചെയ്യാനുള്ള നിക്ഷേപ ബുദ്ധി രാജീവ് ജെയിന്‍ കാണിച്ചു. ഇതില്‍ നിന്ന് 17,000 കോടി രൂപയോളമാണ് രാജീവ് ജെയിന്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കിയത്.
ജിക്യുജി പാര്‍ട്‌ണേഴ്‌സിന്റെ ഇന്ത്യന്‍ പോര്‍ട്ട്‌ഫോളിയോ നോക്കിയാല്‍ ഒരു വര്‍ഷത്തില്‍ താഴെ സമയം കൊണ്ട് നിക്ഷേപം ഇരട്ടിയായതായി കാണാം. അദാനി ഗ്രൂപ്പിലെ നിക്ഷേപം മാത്രമല്ല, മറ്റു ഓഹരികളും ഇതിന് സഹായിച്ചിട്ടുണ്ട്. ജിക്യുജി പാർട്ണേഴ്സ് വിവിധ ഫണ്ടുകൾ വഴി ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ച ഓഹരികളെ പറ്റി നോക്കാം.
മൂല്യം കുതിക്കുന്നു
വിവിധ ഫണ്ടുകൾ വഴി ഇന്ത്യൻ വിപണിയിലേക്ക് ജിക്യുജി പാർട്ണേസ് ഇറക്കിയ നിക്ഷേപത്തിന്റെ മൂല്യം ഇരട്ടിയാവുകയാണ്. റെഗുലേറ്ററി ഫയലിംഗും കമ്പനി വെബ്‌സൈറ്റും അടിസ്ഥാനമാക്കി ബ്ലുംബെര്‍ഗ് തയ്യാറാക്കിയ ഡാറ്റ പ്രകാരം, ഈ വര്‍ഷമാദ്യം 4.4 ബില്യണ്‍ ഡോളറായിരുന്നു ജിക്യുജി ഫണ്ടുകളുടെ ഇന്ത്യന്‍ നിക്ഷേപങ്ങളുടെ മൂല്യം. ഇന്നിത് 9.9 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍, കണ്‍സ്യൂമര്‍ ഗു്‌സ്, എനര്‍ജി സെക്ടറില്‍ നിന്നുള്ള ഓഹരികള്‍ ജിക്യുജി സ്വന്തമാക്കിയിട്ടുണ്ട്.

ജിക്യുജി പാർട്ണേഴ്സിന്റെ പ്രധാന ഓഹരികൾ
കമ്പനിയുടെ വലിയ ഫണ്ടായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് എമേര്‍ജിംഗ് മാര്‍ക്കറ്റ് ഇക്വിറ്റി ഫണ്ട്, ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവിനിടയില്‍ ജെഎസ്ഡബ്ലു എനര്‍ജി, പതഞ്ജലി ഫുഡ്‌സ്, മാക്രെടെക് ഡെവലപ്പേഴ്‌സ്, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നി ഓഹരികള്‍ വാങ്ങിട്ടുണ്ട്.
ഐടിസിയാണ് ഫണ്ടിന്റെ വലിയ നിക്ഷേപം. എസ്ബിഐ തൊട്ടുപിന്നലെയുണ്ട്. ജിക്യുജിയുടെ അദാനി നിക്ഷേപത്തിന്റെ മൂല്യം 7 ബില്യൺ ഡോളറാണിന്ന്. മാർച്ചിൽ കുത്തനെയുള്ള ഇടിവിൽ 1.9 ബില്യൺ ഡോളറിന്റെ ഓഹരികളാണ് ജിക്യുജി പാർട്ണേഴ്സ് വാങ്ങിയത്. പിന്നീട് ചിലത് ടോപ്പ് അപ്പ് ചെയ്യുകയും ചെയ്തു.
പുതിയ നിക്ഷേപം
കഴിഞ്ഞ ദിവസം ജിക്യുജി പാര്‍ട്‌ണേഴ്‌സ് എമേര്‍ജിംഗ് മാര്‍ക്കറ്റ് ഇക്വിറ്റി ഫണ്ട് ജിഎംആര്‍ എയര്‍പോര്‍ട് ഇന്‍ഫ്രാസ്‌ക്ടക്ചറിന്റെ ഓഹരികള്‍ വാങ്ങിയിരുന്നു. 1,617.5 കോടി മൂല്യം വരുന്ന 28.29 കോടി ഓഹരികളാണ് ഫണ്ട് സ്വന്തമാക്കിയത്. ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഹൈദരാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നില പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ക്ടക്ചർ.
കൂടാതെ കമ്പനി ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലെ ഭോഗാപുരത്ത് ഒരു അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവും കമ്പനി വികസിപ്പിക്കുന്നുണ്ട്. ജിക്യുജിയുടെ നിക്ഷേപത്തിന് പിന്നാലെ ഒരാഴ്ചയ്ക്കിടെ 16.34 ശതമാനം ഉയര്‍ന്ന ഓഹരി കഴിഞ്ഞ ദിവസം 15 വർഷത്തെ ഉയരത്തിൽ എത്തിയിരുന്നു.
അതോടൊപ്പം ഈ വർഷം സെൻസെക്സിനെതിരെ അണ്ടർ പെർഫോമേഴ്സായ റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, സിപ്ല, ബജാജ് ഫിൻസെർവ് എന്നി ഓഹരികളെ ജിക്യുജി പാർട്ണേഴ്സ് വിറ്റൊഴിവാക്കിയിട്ടുണ്ട്.
രാജീവ് ജെയിനും ജിക്യുജി പാർട്ണേഴ്സും
ഇന്ത്യയിൽ ജനിച്ച രാജീവ് ജെയിൻ 1990-ൽ എംബിഎ പഠനത്തിനായാണ് യുഎസിലേക്ക് മാറുന്നത്. 1994-ൽ വോണ്ടോബെൽ അസറ്റ് മാനേജ്‌മെന്റിൽ ചേർന്ന രാജീവ് കമ്പനിയുടെ കോ-സിഇഒയും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറും പ്രവർത്തിച്ചു. 2006 ലാണ് ടിം കാർവറുമായി ചേർന്നാണ് രാജീവ് ജെയിൻ നിക്ഷേപ സ്ഥാപനമായ ജിക്യുജി പാർട്ട്ണേഴ്സ് ആരംഭിക്കുന്നത്. 113 ബില്യൺ ഡോളറിന്റെ കമ്പനിയാണിന്ന് ജിക്യുജി.
മ്യൂച്വൽ ഫണ്ടും കളക്ടീവ് ഇൻവെസ്റ്റ്മെന്റ് ആൻഡ് മാനേജ്മെന്റ് ഫണ്ടുകളും അടക്കം 9 ഫണ്ടുകളാണാ ജിക്യുജി പാർട്ണേഴ്സിനുള്ളത്. ഓക്ടോബർ അവസാനം മുതലുള്ള കണക്ക് പ്രകാരം ഇവയ്ക്ക് 14.5 മില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യൻ ഓഹരിയിലുണ്ട്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ ഏകദേശം 20 ശതമാനം ഇന്ത്യൻ വിപണിയിലാണ്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications