ഓഹരി വിപണിയിലെ തുടക്കകാർ പിന്തുടരുന്ന ചില നിക്ഷേപകരാണ് അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാല, ഡോളി ഖന്ന, മലയാളിയായ നിക്ഷേപകനാാണ് പൊറിഞ്ചു വെളിയത്ത് എന്നിവർ. എയ്സ് നിക്ഷേപകർ എന്നിറിയപ്പെടുന്ന ഇവരുടെ നിക്ഷേപങ്ങൾക്ക് പിന്നാലെ ഓഹരി വില കുതിക്കുന്നത് സാധാരണമാണ്. ഇതിന് ശ്രദ്ധ ലഭിക്കുകയും പല റിട്ടെയിൽ നിക്ഷേപകരും ഓഹരി വാങ്ങുന്നതിന് കാരണമാകാറുമുണ്ട്. അതിനാൽ എയ്സ് നിക്ഷേപകരുടെ വാങ്ങലുകൾ പോലെ പ്രധാനമാണ് വിൽക്കലും. സെപ്റ്റംബർ പാദത്തിൽ പ്രധാന നിക്ഷേപകർ വിറ്റ ഓഹരികൾ നോക്കാം.
ജുൻജുൻവാല
അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയുടെ റാറെ എന്റര്‍പ്രൈസ് നിലവിൽ ഭാര്യ രേഖ ജുൻജുൻവാലയ്ക്ക് കീഴിലാണ് നിക്ഷേപങ്ങൾ നടത്തുന്നത്. സെപ്റ്റംബർ പാദത്തിൽ മൂന്ന് ഓഹരികളാണ് ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയിൽ നിന്ന് വിൽപന നടത്തിയത്. ജുൻജുൻവാല, റാലിസ് ഇന്ത്യ ഓഹരിയിലെ നിക്ഷേപം കാര്യമായി വെട്ടികുറച്ചിട്ടുണ്ട്.
ജൂണ്‍ പാദത്തില്‍ 5.50 ശതമാനം റാലിസ് ഇന്ത്യ ഓഹരികളാണ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയില്‍ ഉണ്ടായിരുന്നത്. ഇത് സെപ്റ്റംബര്‍ പാദത്തില്‍ 1 ശതമാനത്തിന് താഴേക്ക് പോയി. 1 വര്‍ഷത്തിനിടെ 5.75 ശതമാനം നെഗറ്റീവ് റിട്ടേണാണ് ഓഹരി നല്‍കിയത്. ഇതോടൊപ്പം സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിലും ഫെഡറല്‍ ബാങ്കിലും ജുന്‍ജുന്‍വാല ഓഹരികള്‍ വിറ്റു.

ഫെഡറല്‍ ബാങ്കിന്റെ 0.35 ശതമാനം ഓഹരികളാണ് ജുന്‍ജുന്‍വാല വിറ്റത്. 3.12 ശതമാനം ഓഹരികള്‍ നിലവില്‍ ഹോള്‍ഡിംഗിലുണ്ട്. ഒരു വർഷത്തിനിടെ 10.54 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്. സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ 0.06 ശതമാനം ഓഹരികളാണ് സെപ്റ്റംബര്‍ പാദത്തില്‍ വിറ്റൊഴിവാക്കിയത്. നിലവില്‍ 17.25 ശതമാനം ഓഹരികള്‍ റാറെ എന്റര്‍പ്രൈസ് ഹോള്‍ഡ് ചെയ്യുന്നുണ്ട്. 8.71 ശതമാനം നെഗറ്റീവ് റിട്ടേണാണ് ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ നൽകിയത്.
ഏറ്റവും പുതിയ ഷെയർ ഹോൾഡിംഗ് ഡാറ്റ പ്രകാരം 42,300 കോടി രൂപ മൂല്യമുള്ള 25 ഓഹരികളാണ് റാറെ എന്റര്‍പ്രൈസ് ഹോൾഡ് ചെയ്യുന്നത്.
പൊറിഞ്ചു വെളിയത്ത്
പൊറിഞ്ചു വെളിയത്ത് സെപ്റ്റംബര്‍ പാദത്തില്‍ 3 ഓഹരികളാണ് വില്‍പ്പന നടത്തിയത്. ഒരെണ്ണം പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയപ്പോള്‍ രണ്ടെണ്ണത്തില്‍ നിക്ഷേപം കുറച്ചു. മാക്‌സ് ഇന്ത്യ ലിമിറ്റഡില്‍ പൊറിഞ്ചു വെളിയത്തിനുണ്ടായിരുന്ന 1 ശതമാനം ഓഹരി അദ്ദേഹം പൂര്‍ണമായും ഒഴിവാക്കി. ഒരു വര്‍ഷത്തിനിടെ 51 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി കഴിഞ്ഞ മൂന്ന് മാസത്തിനിടെ 8.02 ശതമാനം ഇടിഞ്ഞു.
അശോക് ആല്‍കോ കെമിക്കലില്‍ നിന്ന് പൊറിഞ്ചു വെളിയത്ത് കഴിഞ്ഞ പാദത്തില്‍ ലാഭമെടുത്തിട്ടുണ്ട്. 1.10 ശതമാനം ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് വിറ്റിരിക്കുന്നത്. നിലവില്‍ അശോക് ആല്‍കോ കെമിക്കലിന്റെ 3 ശതമാനം ഓഹരികള്‍ അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലുണ്ട്. ഒരു വര്‍ഷത്തിനിടെ 94.72 ശതമാനം റിട്ടേണാണ് ഈ ഓഹരി നല്‍കിയിട്ടുള്ളത്.
വില്‍പന നടത്തിയ മറ്റൊരു ഓഹരി അന്‍സല്‍ ബില്‍ഡ്വെല്‍ ലിമിറ്റഡ് ആണ്. കമ്പനിയുടെ 1.40 ശതമാനം ഓഹരികള്‍ പൊറിഞ്ചു വെളിയത്ത് കഴിഞ്ഞ പാദത്തില്‍ വിറ്റു. നിലവില്‍ 2 ശതമാനം ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നുണ്ട്. 90 രൂപ വിലയുള്ള ഓഹരി ഒരു വര്‍ഷത്തിനിടെ 1.33 ശതമാനം മാത്രമാണ് മുന്നേറിയത്.
സെപ്റ്റംബര്‍ പാദത്തില്‍ ലഭ്യമായ കോര്‍പ്പറേറ്റ് ഷെയര്‍ ഹോള്‍ഡിംഗ് പ്രകാരം 220 കോടി രൂപ മൂല്യം വരുന്ന 16 ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് ഹോള്‍ഡ് ചെയ്യുന്നത്.
മറ്റു നിക്ഷേപകർ
ആശിഷ് കച്ചോലിയ സെപ്റ്റംബര്‍ പാദത്തില്‍ വേണൂസ് പൈപ്പ്‌സ് ആന്‍ഡ് ട്യൂബ്‌സ് ഓഹരികള്‍ വില്‍പന നടത്തി. നേരത്തെ 2 ശതമാനമായിരുന്ന ഓഹരി വിഹിതം 1 ശതമാനമായി കുറഞ്ഞു. വിജയ് കേഡിയ ഹെറിറ്റേജ് ഫുഡ്‌സിന്റെ 0.20 ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. നിലവില്‍ 1 ശതമാനം ഓഹരികളാണ് വിജയ് കേഡിയ കൈവശം വെയ്ക്കുന്നത്.
പോണ്ടി ഓക്‌സൈഡിന്റെ 0.60 ശതമാനം ഓഹരികള്‍ ഡോളി ഖന്ന വിറ്റഴിച്ചു. നിലവില്‍ 3.10 ശതമാനം ഓഹരികളാണ് ഡോളി ഖന്ന ഹോള്‍ഡ് ചെയ്യുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications