ഓഹരി വിപണിയിലെ വിജയ കഥകൾ തിരയുമ്പോൾ ആദ്യമെത്തുന്നത് രാകേഷ് ജുൻജുൻവാലയും രാധാകിഷൻ ദമാനിയുടെയും പേരാണ്. വിപണിയിൽ നിക്ഷേപം വഴി സമ്പത്തുണ്ടാക്കിയ കഥയാണ് ഇത്തരം വിജയതാരങ്ങൾക്ക് പറയാനുള്ളത്.
5,000 രൂപയിൽ നിന്ന് ആയിരക്കണക്കിന് കോടിയിലേക്ക് എത്തിയതാണ് രാകേഷ് ജുൻജുൻവാലയുടെ വിജയകഥ. വിപണിയിലൂടെ നേട്ടമുണ്ടാക്കുകയും പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞ് ശത കോടീശ്വരന്മാരുടെ പട്ടികയിലാണ് ഇന്ന് രാധാകിഷൻ ദമാനിയുടെ സ്ഥാനം.
ഇവരെ കൂടാതെ രാംദേവ് അഗർവാൾ, രമേഷ് ദമാനി, വിജയ് കേഡിയ എന്നിവരും വിപണിയിൽ നിന്ന് വലിയ വിജയം നേരിയവരാണ്. തനതായ നിക്ഷേപ തത്വങ്ങൾ, സൂക്ഷ്മമായ വിപണി വിശകലനം, ധീരമായ നിക്ഷേപ തീരുമാനങ്ങൾ എന്നിവയിലൂടെ ഇന്ത്യൻ ഓഹരി വിപണിയിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചവരാണ് ഓരോരുത്തരും. വിപണിയിലെ തുടക്കകാർക്ക് പ്രചോദനമാകുന്ന ഓരോരുത്തരുടെയും വിജയകഥകൾ നോക്കാം.

രാധകിഷൻ ദമാനി
ഇന്ത്യയിലെ ഏറ്റവും സമ്പന്നനമായ ഓഹരി വിപണി നിക്ഷേപകനും സൂപ്പർ മാർക്കറ്റ് ശൃംഖലയായ ഡിമാർട്ടിന്റെ ഉടമയുമാണ് രാധാകിഷൻ ദമാനി. 'മിസ്റ്റർ വൈറ്റ് ആൻഡ് വൈറ്റ്' എന്നറിയപ്പെടുന്ന അദ്ദേഹം ഫോബ്സിന്റെ സമ്പന്നരുടെ പട്ടികയിൽ രാജ്യത്ത് 8-ാം സ്ഥാനത്താണ്.
15.3 ബില്യൺ ഡോളറാണ് ആസ്തി. ബോൾ ബെയറിംഗ് ട്രേഡറായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചതെങ്കിലും 32-ാം വയസ്സിൽ അദ്ദേഹം ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങി. യുണൈറ്റഡ് ബ്രൂവറീസ്, 3 എം ഇന്ത്യ, ആസ്ട്ര മൈക്രോവേവ് പ്രൊഡക്ട്സ്, ബിഎഫ് യൂട്ടിലിറ്റീസ് എന്നിവയാണ് വിജയകരമായ നിക്ഷേപങ്ങൾ.
രാകേഷ് ജുൻജുൻവാല
വിപണിയിലെ "ബിഗ് ബുൾ" എന്നയിരുന്നു അന്തരിച്ച രാകേഷ് ജുൻജുൻവാല അറിയപ്പെട്ടിരുന്നത്. ഇൻട്രാഡേ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും സമ്പത്ത് സൃഷ്ടിച്ച അദ്ദേഹത്തിന്റെ ദീർഘകാല നിക്ഷേപങ്ങൾ ശ്രദ്ധേയമായവ ആയിരുന്നു.
5,000 രൂപ നിക്ഷേപത്തിൽ വിപണിയിലേക്ക് എത്തിയ അദ്ദേഹത്തിന് 41,000 കോടി രൂപയിലധികം ആസ്തിയുണ്ട്. ടൈറ്റൻ കമ്പനി, സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ്, മെട്രോ ബ്രാൻഡ്സ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ അദ്ദേഹത്തിന്റെ ഇഷ്ട നിക്ഷേപങ്ങളാണ്. 2022 ഓഗസ്റ്റ് 14-നാണ് രാകേഷ് ജുൻജുൻവാല അന്തരിച്ചത്.
രാംദേവ് അഗർവാൾ
മോത്തിലാൽ ഓസ്വാൾ ഗ്രൂപ്പ് സഹസ്ഥാപകനായ രാംദേവ് അഗർവാളാണ് ഇന്ത്യൻ ഓഹരി വിപണിയിലെ മറ്റൊരു പ്രമുഖൻ. കമ്പനിയുടെ വളർച്ച, ഗുണനിലവാരം, നീണ്ടുനിൽപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ദീർഘകാല നിക്ഷേപ തന്ത്രങ്ങലാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
ബെഞ്ചമിൻ ഗ്രഹാമിന്റെ 'ദി ഇന്റലിജന്റ് ഇൻവെസ്റ്റർ', പീറ്റർ ലിഞ്ചിന്റെ 'വൺ അപ്പ് ഓൺ വാൾ സ്ട്രീറ്റ്' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ. മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസ്, മഹാരാഷ്ട്ര സ്കൂട്ടേഴ്സ്, ഭാരത് വയർ റോപ്സ് എന്നിവ രാംദേവ് അഗർവാളിന്റെ പ്രധാനപ്പെട്ട ഓഹരികളാണ്.
രമേഷ് ദമാനി
മറ്റൊരു പ്രധാനി രമേഷ് ദമാനിയാണ്. 1990 കളില്‍ സെന്‍സെക്‌സ് 600 പോയിന്റിലുള്ളപ്പോഴാണ് രമേഷ് ദമാനി ഓഹരി വിപണി നിക്ഷേപം ആരംഭിക്കുന്നത്. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടിയിട്ടുണ്ട്.
1993 ല്‍ ഇന്‍ഫോസിസിന്റെ പ്രാരംഭ ഓഹരി വില്പന (ഐപിഒ) യില്‍ 10 ലക്ഷം രൂപയുടെ നിക്ഷേപമാണ് അദ്ദേഹം നടത്തിയത്. ഗോള്‍ഡിയം ഇന്റര്‍നാഷണല്‍, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ്, പനാമ പെട്രോകെം എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍.
വിജയ് കേഡിയ
ബ്രോക്കറേജ് കുടുംബത്തിൽ ജനിച്ച് വിപണിയിലെ വിജയതാരമായ നിക്ഷേപകനാണ് വിജയ് കേഡിയ. പിതാവിന്റെ മരണശേഷം 19-ാം വയസിലാണ് കുടുംബത്തിന്റെ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനത്തിൽ ചേരുന്നത്. തുടക്കത്തിലെ തിരിച്ചടികൾക്കിടയിലും ഇൻട്രാഡേ ട്രേഡിംഗിൽ അദ്ദേഹം വിജയം കണ്ടെത്തി. മഹീന്ദ്ര ഹോളിഡേയ്‌സ്, റിപ്രോ ഇന്ത്യ, ഇലകോൺ എൻജിനീയറിംഗ് എന്നിവയാണ് പ്രധാന നിക്ഷേപങ്ങൾ.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടാറ്റ മോട്ടോഴ്‌സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ



Click it and Unblock the Notifications